ഞാൻ : എങ്കിൽ .. ബാക്കി പറ
സൂസി : പിന്നെ അവരും ആയി ജീവിച്ചിട്ട് എന്ത് കാര്യം നോ യൂസ്
സൂര്യ മുന്നിലേക്ക് വരാൻ തുടങ്ങി … നന്ദൻ അവനെ പിടിച്ച് നിർത്തി….
ഞാൻ : അപ്പോ നീ ഇത് പറ ഞാനും മാടവും കൂടെ ഇനി വർക്ക് ആവോ ഞാൻ മാടത്തെ സ്വീകരിക്കണം എന്ന് ഇവിടെ ഒരുപാട് നിവേദനം വന്ന് കിടപ്പുണ്ട് അപ്പോ ഞാൻ എന്ത് ചെയ്യണം പറ
സൂസി : നീ നിൻ്റെ ഇഷ്ട്ടം പോലെ ചെയ്യ്
ഞാൻ : അങ്ങനെ പറയല്ലേ നീ എൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ നീ പറ എൻ്റെ ജീവിതം സ്മൂത്ത് ആയി നടക്കോ ഇനി ഞങ്ങള് ഒരുമിച്ച് പോയാ…
സൂസി : അത് നീ നിൻ്റെ ഇഷ്ട്ടം പോലെ ചെയ്യ്
ഞാൻ : പറ ഡീ 😡
സൂസി : ഇല്ല നീ പോവണ്ട എന്നെ ഞാൻ പറയൂ എന്തിനാ വിശ്വാസം ഇല്ലാത്തവരുടെ കൂടെ ജീവിക്കുന്നത്….
ഞാൻ : അതാണ് … നീ എങ്ങാനും ഇവളെ ഞാൻ സ്വീകരിക്കണം എന്നാ പറഞ്ഞത് എങ്കിൽ കാല് മടക്കി ഒന്ന് തന്നേനേ ഞാൻ…😂
ഞാൻ : അപ്പോ ഞാൻ മാടത്തെ സ്വീകരിക്കേണ്ട അല്ലേ
സൂസി : വേണ്ട നമ്മളെ സ്നേഹിക്കാത്തവരെ വെറുതെ എന്തിനാ പിടിച്ച് നിർത്തി അവരെ ബുദ്ധിമുട്ടിക്കുന്നത്… ( 😈 )
ഞാൻ : അതാണ്… എല്ലാരും കേട്ടല്ലോ ഇതാണ് എനിക്കും പറയാൻ ഉള്ളത് നോ ഹോപ്പ്….
അമ്മു : കണ്ണാ ഇങ്ങനെ ഒന്നും പറയല്ലേ ടാ പ്ളീസ്…
ഞാൻ : നീ എന്നെ കണ്ണാ കു.. ഒന്നും വിളിക്കണ്ട അതൊക്കെ കഴിഞ്ഞു… ഇപ്പൊ നിന്നെ സ്നേഹിക്കുന്ന പഴയ മണ്ടൻ ഇല്ല എന്ത് പഴയ മണ്ടൻ ഇല്ലാ …. ഇപ്പൊ ഭാര്യ മരിച്ച സങ്കടം കൊണ്ട് നടക്കുന്ന ഇന്ദ്രജിത്ത് രാമനാഥൻ മാത്രമേ ഉള്ളൂ …
അമ്മു : 😳😰😨
സൂര്യ : എടി എരി തീയിൽ എണ്ണ ഒഴിക്കുന്ന ശവമെ നിന്നെ ഞാൻ…