റെമോ : ഏയ് ഇല്ല ഞാൻ കട്ടർ ആണ്
അമ്മ : കട്ടർ റബ്ബർ ഒക്കെ സൂക്ഷിച്ച് മതി കേട്ടോ അന്നത്തെ പോലെ കൈയ്യോ കാലോ മുറിച്ച് വന്ന നല്ലത് തരും പറഞ്ഞേക്കാം …
ആൻ്റി: നീ വാടി അവര് ചെയ്യട്ടെ…
അങ്ങനെ ഒമ്പത് മണിക്ക് തുടങ്ങിയ സംഭവം പന്ത്രണ്ട് മുക്കാലായപ്പോ എല്ലാം തീർന്നു. …
ജാനു റൂഹി രണ്ട് പേരും കൂടെ എല്ലാം കടത്തി ടേബിളിൽ കൊണ്ട് വച്ചു…
ഞാൻ ചോറ് കൊണ്ട് വന്നു
അച്ചു വാഴ ഇല ഇട്ടു…
സൂര്യ കറി വിളമ്പി
പപ്പ ഇഞ്ചി പുലി ഒന്ന് തൊട്ട് നക്കി
പപ്പ : ആഹാ സൂപ്പർ എരു പുളി മധുരം ഒക്കെ കറക്റ്റ്…
അമ്മ : ഇഞ്ചി പുളി സൂപ്പർ ആരാ കുക്ക്
ഞാൻ : വേറെ ആര് ഞാൻ തന്നെ ….
നന്ദൻ : വെല്ലം വാങ്ങി കൊണ്ട് വന്നത് ഞാൻ ആണ്
ഞാൻ : അയ്യോ വലിയ കാര്യമായി…
അച്ചു ചോറ് വിളമ്പി അവര് കഴിക്കാൻ തുടങ്ങി
ഇടക്ക് ഞാൻ പഴം വേവിച്ചത് കൊണ്ട് കൊടുത്തു ….
അമ്മ : ആഹാ ഇത് ഉണ്ടോ
ഞാൻ : അമ്മക്ക് ഇഷ്ട്ടം അല്ലേ അതാ ഉണ്ടാക്കിയത്…
പപ്പ : എനിക്കും ഇഷ്ട്ടങ്ങൾ ഒക്കെ ഉണ്ട്
ഞാൻ : അത് രാത്രി അല്ലേ
ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാരും മുന്നിലേക്ക് വന്നു അവര് ഹാപ്പി ആണ് …
ഞാൻ : അതെ എല്ലാരും ഫുഡ് മാർക്ക് ഇട്ടെ ….
അമ്മ : 85/100 ഞാൻ: ഓക്കേ
അങ്കിൾ : ഫുൾ ഫുൾ
അച്ചു : അത് സൂപ്പർ 😂😂
പപ്പ : 10/100 സൂര്യ : അയ്യോ അത്ര വലിയ ഔദാര്യം ഞങ്ങൾക്ക് വേണ്ട
ഞാൻ : അത് തന്നെ
പപ്പ : സൂപ്പർ 😂😂
അമർ : അതാണ്
ഞാൻ : തിന്നാൻ സമയം ആയപ്പോ വന്നു….
പപ്പ : ടാ നിനക്ക് ഇവരെ സഹായിച്ച് കൂടെ …