അമ്മ: അയ്യോ മോനായിരുന്നോ വാ കേറി ഇരിക്ക് അരുൺ കുളിക്കുകയാണ് നിങ്ങൾക്ക് മനസ്സിലായില്ലേ ഈ കുട്ടി ഒരിക്കൽ ഇവിടെ വന്നിട്ടുണ്ട് അന്ന് നിങ്ങൾ കിടന്നുറങ്ങിയത് കൊണ്ട് കാണാൻ കഴിഞ്ഞില്ല
അച്ഛൻ: അയ്യോ എന്നിട്ടാണോ അവിടെ തന്നെ നിന്നത് അന്ന് ഇവള് പറഞ്ഞിരുന്നു എന്നോട് മോനെ കുറിച്ച്
( റോഷൻ ഉമ്മറത്തു കയറിയിരുന്നു )
അമ്മ: കുടിക്കാൻ ചായ എടുക്കട്ടെ
റോഷൻ: വേണ്ട ഞാൻ കുടിച്ചിട്ടാ വന്നത്
അമ്മ: എന്നാൽ ഞാൻ പോയി അരുണിനോട് മോൻ വന്ന വിവരം പറയട്ടെ
( അമ്മ അകത്തു പോയി അരുണിന്റെ മുറിയിൽ അവനെ നോക്കിയതും അവൻ കുളി കഴിഞ്ഞ് ഡ്രസ്സ് മാറി കണ്ണാടിയുടെ മുമ്പിൽ മുടി ചീകി കൊണ്ട് നിൽക്കുന്നു അമ്മയെ കണ്ടതും അരുൺ)
അരുൺ: ആരാ അമ്മെ ഉമ്മറത്ത് വന്നിരിക്കുന്നത് ശബ്ദം കേട്ടു
അമ്മ: അന്ന് നിന്റെ കൂടെ ഇവിടെ വന്നില്ലേ നിന്റെ കൂട്ടുകാരൻ റോഷൻ അവൻ വന്നിട്ടുണ്ട് അച്ഛനുമായി ഉമ്മറത്ത് സംസാരിച്ചിരിക്കുകയ
( ഇത് കേട്ടതും അരുൺ ചീപ്പ് അവിടെയിട്ട് നേരെ ഉമ്മറത്തോട്ട് ഓടി റോഷനെ കണ്ട് അരുൺ ആകെ സ്തംഭിച്ചു പോയി എന്തൊരു ലുക്ക് ആണ് അവനെ കാണാൻ നല്ല മണവും)
റോഷൻ: നീ റെഡി ആയില്ലേ
അരുൺ: റെഡിയായി നമുക്ക് ഇറങ്ങാം
( ഇരുവരും കൂടി അച്ഛനോട് യാത്ര പറഞ്ഞു ബൈക്കുമെടുത്തു ശരത്തിന്റെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു പോകുമ്പോൾ)
അരുൺ: നീയെന്താ ഇത്ര നേരത്തെ പറഞ്ഞ സമയത്തിനും മുമ്പായിട്ട് ആണല്ലോ നീ വന്നിരിക്കുന്നത്
റോഷൻ: നേരത്തെ ഒന്നുമല്ല പറഞ്ഞ സമയം ഏതാണ്ട് ആവാറായി നിന്നെ വിളിച്ചിട്ട് നിന്റെ ഫോൺ സ്വിച്ച് ഓഫ് അതാ ഞാൻ വീടിന് അകത്ത് വന്നത്
അരുൺ: വണ്ടി ഒന്നു നിർത്തിക്കെ ഒരു കാര്യമുണ്ട്
( റോഷൻ വണ്ടി സൈഡിൽ ഒതുക്കി. അരുൺ ബൈക്കിൽ നിന്ന് ഇറങ്ങി മുന്നിൽ വന്നു റോഷനോട് )
അരുൺ: മച്ചാനെ കിടു ലുക്കാണ് നിന്നെ കാണാൻ എന്തു നല്ല മണം ഏതു പെർഫ്യൂം ആണ് അടിച്ചിരിക്കുന്നത് നീയെന്താ കോളേജിൽ ഇങ്ങനെ ഒന്നും വരാത്തത് നിന്നെ കാണുമ്പോൾ തീർച്ചയായും ശരത്ത് ഞെട്ടും അല്ല എത്ര നേരത്തെ പോയിട്ട് എന്താ നിന്റെ ഉദ്ദേശം അതും ആദ്യമായിട്ട് പോകുന്ന ഒരു വീട്ടിൽ
റോഷൻ: ഫസ്റ്റ് ഇംപ്രഷൻ ഈസ് ദ ബെസ്റ്റ് എന്നല്ലേ. പിന്നെ ആദ്യമായിട്ടല്ലല്ലോ ഇതിനു മുൻപ് നമ്മൾ അവിടെ പോയിട്ടില്ലേ അത് രാത്രി വീടുകാണാൻ ആണെന്ന് മാത്രം ഇപ്പോൾ ഐശ്വര്യയെ കാണാൻ
അരുൺ: വളരെയേറെ സൂക്ഷിച്ചു വേണം ഐശ്വര്യമായി ഇടപെടാൻ
റോഷൻ: നീ പറഞ്ഞ വിവരങ്ങളും എനിക്ക് കിട്ടിയ വിവരങ്ങൾ ഒക്കെ വെച്ച് ഐശ്വര്യയുടെ വ്യക്തമായ രൂപം എന്റെ മനസ്സിൽ ഉണ്ട്
തീവണ്ടിയിൽ കയറു
( ഇരുവരും ശരത്തിന്റെ വീട്ടിലെത്തി ബൈക്ക് റോഷൻ ഗെയ്റ്റിന് വെളിയിൽ പാർക്ക് ചെയ്തു ഇരുവരും ഗേറ്റ് തുറന്ന് അകത്തോട്ടു കയറി കോളിംഗ് ബെൽ അടിച്ചു തന്റെ ദേവത തന്നെ വന്നു വാതിൽ തുറക്കും എന്ന് പ്രതീക്ഷയോടെ റോഷൻ വാതിൽക്കൽ നോക്കി നിന്നു കുറച്ചു കഴിഞ്ഞു വാതിൽ തുറക്കുന്ന ശബ്ദം കേട്ടു റോഷൻ ആദ്യമായി ഐശ്വര്യയെ
കാണാൻ പോകുന്നതിന്റെ ആകാംക്ഷയോടെ നോക്കി നിന്നു പക്ഷേ
റോഷന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു കൊണ്ടാണ് അവിടെ സംഭവിച്ചത്.
കഥയുടെ ഈ ഭാഗത്തിൽ കാര്യമായിട്ട് ഒന്നും തന്നെ ഇല്ല എന്ന് എനിക്കറിയാം പക്ഷേ ആരെയും ഞാൻ നിരാശപ്പെടുത്തില്ല എത്രയും പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഉണ്ടാകും ഇനിയാണ് ഐശ്വര്യ കഥയിൽ ശരിക്കും വരുന്നത് അതുകൊണ്ട് തൽക്കാലം ഞാൻ ഇവിടെ നിർത്തുകയാണ് ആരും തന്നെ മുഷ്ടി പറയരുത്. എന്റെ അറിവ് വെച്ച് ഞാൻ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് നിങ്ങൾക്ക് കാണാൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു അക്ഷര തെറ്റുകൾ ഉണ്ടാകും ക്ഷമിക്കുക.TBS.