മേശയിലേക്ക് കൊണ്ടു വച്ച പുട്ട് കഷ്ണങ്ങളിൽ നിന്നും ചൂട് ആവി പറക്കുന്നു.
“ഫോൺ എത്ര നേരമായി കിടന്നു ബെല്ലടിക്കുന്നു.. നിങ്ങളിതെവിടെ പോയി??”
അതിനുത്തരം നൽകാതെ ഷൈമ കൊണ്ടുതന്ന ഫോൺ വാങ്ങി നോക്കിയപ്പോൾ ഏറ്റവും പുതിയ വർക്ക് ഏല്പിച്ച സ്ഥലത്ത് നിന്ന് പയ്യനാണ്. അങ്ങോട്ടേക്ക് പോകേണ്ടി വരും.അവൻ വേഗം കുളിച് ഭക്ഷണവും കഴിഞ്ഞ് അമ്മയോടും ഷൈമയോടും പറഞ്ഞിറങ്ങി. ശ്യാമളക്ക് ഒരു ചളിപ്പുണ്ടായെങ്കിലും പുറത്ത് വരാതെ നോക്കി. നീതു വരുമ്പോഴേക്കും ഹരി പോയിരുന്നു. ചായകുടിക്കാൻ ഇരുന്നപ്പോൾ നീതുവിന്റെ കണ്ണുകൾ ചുറ്റിലും പരന്നു.
“ഹരിയേട്ടൻ എവിടെ അമ്മേ??”
ബൗളിൽ കറി കൊണ്ടുവരുന്ന ശ്യാമളക്ക് പെട്ടെന്ന് ഹരിയെന്നു കേൾക്കുമ്പോൾ ഒരു അന്താളിപ്പ്. കണ്ട കാഴ്ച മനസ്സിൽ നിന്നു ഇറങ്ങാത്തത് തന്നെ കാരണം.
“പുറത്തേക്ക് പോയി.”
“എവിടെ??”
“അറിയില്ല.. നി ഷൈമയോട് ചോദിക്ക്..”
മ്മ് കണക്കായി പോയി. അവൾ മനസ്സിൽ പറഞ് കഴിക്കാൻ തുടങ്ങി. തിരക്ക് കാരണം ഉച്ചക്കു വരാൻ കഴിയില്ലെന്ന് ഹരി ഷൈമയെ വിളിച്ചറിയിച്ചു. ഹരിയെ കാണാഞ്ഞപ്പോൾ നീതുവിന് എവിടെയോ എന്തോ ഒരു വല്ലായ്മ. ഇതുവരെ ഇല്ലാത്ത,തോന്നാത്ത എന്തോ ഒരു കാര്യം തന്നെ ഹരിയേട്ടനിലേക്ക് വലിക്കുന്ന പോലെ തോന്നി. ചിലപ്പോൾ ഇന്നലെ നടന്ന ആകസ്മിക സാഹചര്യമായിരിക്കാം. ചിന്തകൾ മനസ്സിന്റെ പല കോണിലും തട്ടി ചിതറിയപ്പോൾ ഫോൺ താനേ കൈകളിലേക്ക് വന്നു. ഒരു ഹായ് അയച്ചു.
ഡെലിവെർഡ് പോലും ആയിട്ടില്ല. കുറച്ച് നേരം കാത്തെങ്കിലും ഫലമുണ്ടായില്ല. ശേഷം ആദിയേട്ടനെ നോക്കിയപ്പോൾ പുള്ളിയും ഇല്ല. രാവിലെ അയച്ച ഗുഡ് മോർണിങ് ഇനിയും സീൻ ആവാതെ ഇരിപ്പുണ്ട്. ചുണ്ട് മലത്തി കൊണ്ട് അല്പം മയങ്ങാം എന്ന് കരുതി. ട്യൂഷൻ ന്റെ സമയമാകുമ്പോൾ എഴുന്നേൽക്കാം എന്ന് വിചാരിച് കിടന്നു.
ഹരിയുടെ തിരക്കുകൾ തീരാൻ ഏകദേശം അഞ്ചു മണി ആയിരുന്നു. അവൻ സ്വസ്ഥതയോടെ വീട്ടിലേക്ക് മടങ്ങി. ടൗണിൽ എത്തിയപ്പോളാണ് വിദേശ മദ്യ ഷോപ്പ് എന്ന ബോർഡ് കണ്ണിൽ പെട്ടത്. ആഹ ഇതിവിടെ ഉണ്ടായിരുന്നോ?. അവൻ വണ്ടിയൊതുക്കി ക്യുവിൽ ഒരാളായി മാറി. അപ്പോഴാണ് അവൻ ഫോണിനെ ഒന്നു ശ്രദ്ധിക്കുന്നത്. അത്രയും സമയം കോളുകൾക്കു വേണ്ടി മാത്രം എടുത്തിരുന്ന ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തു. പല ഗ്രൂപ്പുകളിലേയും കൂടാതെ സിംഗിളായും മെസ്സേജുകൾ വന്നു വീണു. ഏറ്റവും മുകളിയായി നീതു..!
‘ങേ നീതു??” അവനു അളവിൽ കവിഞ്ഞ ആഹ്ലാദമുണ്ടായി.