“ഏട്ടാ എവിടെയാണ്?’ എന്നുള്ള മെസ്സേജ് എന്തോ ഒരു സന്തോഷം തന്നു. അത് അയച്ചിട്ട് ഒരു അഞ്ചു മിനുട്ടെ ആയിട്ടുള്ളു. അതിനു മുൻപ് ഹായ് എന്ന മെസ്സേജ് അത് ഉച്ചക്കയച്ചതാണ്. ഞാൻ നീതുവിന്റെ മെസ്സേജിനു ‘വരുന്നു’ എന്ന് റിപ്ലൈ അയച്ചു.
രേഷ്മയുടെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൾക്ക് ട്യൂഷൻ എടുത്തു കൊടുക്കുന്ന നീതുവിന്റെ ഫോണിൽ മെസ്സേജ് വന്നു വീഴുന്ന ശബ്ദം. എടുത്തു നോക്കിയപ്പോൾ ഹരിയേട്ടൻ. മനസ്സിൽ വിരിഞ്ഞ ചിരി പുറത്തു കാണിക്കാതെ അവൾ മെസ്സേജ് തുറന്നു. അതിന്
“എവിടെയാണ്?? എത്താനായോ??” എന്ന് റിപ്ലൈ അയച്ചപ്പോഴേക്കും ഹരിയേട്ടൻ പോയിരുന്നു.
ക്യുവിൽ ഊഴമെത്താനായതിനു മുൻപേ അവൻ ഫോൺ ലോക്ക് ചെയ്ത് ഷർട്ടിലെ കീശയിലിട്ടു. അരലിറ്ററിന്റെ ഒരു കുപ്പി വാങ്ങിയവൻ പുറത്തിറങ്ങി. കഷ്ടപ്പെട്ട് അരയിൽ തിരുകി. അതിനിടയിൽ കീശയിൽ നിന്നു ഫോൺ ശബ്ദത്തോട് കൂടി വൈബ്രേറ്റ് ചെയ്യുന്നുണ്ട്. ബൈക്കിനടുത്തെത്തി ഫോണെടുത്തു. നീതുവിന്റെ മെസ്സേജ് തുറന്നു.
“ഏട്ടാ…”
ഞാൻ റിപ്ലൈ കൊടുക്കാൻ തുടങ്ങി.
“ആ എത്താനായി..”
വേഗം തന്നെ മെസ്സേജ് സീൻ ആയി.
“ഹ്മ്..”
“എന്തേനു??”
“ഒന്നുല്ല.. കാണാഞ്ഞിട്ട് മെസ്സേജ് അയച്ചതാ..”
“വിഷമമായോ??”
“ഒലക്ക..!”
“കണ്ടിട്ടെന്തിനാ??”
“കൊല്ലാൻ..”
“ഞാൻ ഇന്നലെ പറഞ്ഞ സാധനം തരുമോ?”
“എന്ത്??”
“മരുന്ന്..”
“ഇല്ല..”
“ഓ എന്നാ പൊ..”
“നോക്കാം..”
“എപ്പോ??”
“എപ്പോഴെങ്കിലും..”
“ഹ്മ്മ്. ഞാൻ അങ്ങോട്ട് വരുവാ.. ഓക്കേ..”