സി ഐ: മോനെ നിൻ്റെ സ്ക്രിപ്റ്റ് കൊള്ളാം പക്ഷെ ഇതൊക്കെ വേറെ ആരോടെങ്കിലും പോയി പറ …
ഞാൻ : അയ്യോ അല്ല സാർ…. എൻ്റെ അമ്മ സത്യം….
മാമൻ : അതെ ഒരു കാര്യം ചോദിക്കാം നീ എന്തിനാ ഇവനെ കാർ ഏൽപ്പിച്ചത് അത് പറ
ഞാൻ : നാളെ ആണ് സർവ്വീസ് ചെയ്യണ്ടത് …. അപ്പോ കൊടുത്തത് ആണ്
മാമൻ : ഇല്ല ഇതിൽ എന്തൊക്കെയോ പന്തികേട് ഉണ്ട് …
ഞാൻ : ഇല്ല മാമ ഞാൻ സത്യം ആണ് പറയുന്നത്
മാമൻ : മാമനും മാമിയും ഒക്കെ വീട്ടില്
ഞാൻ : സാർ … എൻ്റെ കൈയ്യിൽ ഇതുണ്ട് നാളേക്ക് സർവ്വീസ് ബുക്ക് ആയതിൻ്റെ മെസ്സേജ് ഉണ്ട് ഞാൻ ഫോൺ തപ്പി
ഞാൻ : ഫോൺ കാറിൽ ആണ് …
മാമൻ : നീ പോണ്ട …
മാമൻ പുറത്ത് ഉള്ള സൂര്യയോട് ക്‌ഫോൺ കൊണ്ട് വരാൻ പറഞ്ഞു …
സൂര്യ ഫോൺ കൊണ്ട് വന്ന് ഉള്ളിൽ തന്നെ മൂലക്ക് നിന്നു….
ഞാൻ ഫോൺ ഓൺ ആക്കി മെസ്സേജ് കാട്ടി.കൊടുത്തു …
മാമൻ സി ഐ നെ നോക്കി തല ആട്ടി ….
സി ഐ: ടാ ഇവൻ നിന്നോട് എന്ത് പറഞ്ഞ വണ്ടി തന്നത് ….
വിഷ്ണു ഒന്നും മിണ്ടിയില്ല …
ഞാൻ : സാർ എനിക്ക് കുറച്ച് പറയാൻ ഉണ്ട് ….
സി ഐ: പറ പിന്നെ നിൻ്റെ നാടക ഡയലോഗ് വല്ലതും ആണേൽ വേണ്ട
ഞാൻ : അല്ല പ്രൂഫ് ഉണ്ട് ….
സി ഐ: കാണിക്ക്
ഞാൻ : സാർ ഇവനെ വെളിയിൽ പോവാൻ പറ സാർ പ്ളീസ്
സി ഐ: ടാ ടാ നീ കാണിക്കാൻ വല്ലതും ഉണ്ടെങ്കിൽ കാണിക്ക് ….
ഞാൻ : സാർ ഞാൻ ഇവനും ആയി സംസാരിച്ചത് ആണ് വോയ്സ്
(വോയ്സ് ഞാൻ : ഹലോ ബ്രോ വിഷ്ണു : എന്താ ബ്രോ ഞാൻ : എവിടെ നീ വിഷ്ണു : കൊച്ചിയിൽ ഉണ്ട് ഞാൻ : എനിക്ക് ഒരു ഹെൽപ് വേണം വിഷ്ണു :പറഞ്ഞോ ഞാൻ : നാളെ എൻ്റെ വണ്ടിക്ക് സർവ്വീസ് ആയി ഒന്ന് കൊണ്ട് കൊടുക്കാമോ ബി എം ഷോറൂമിൽ വിഷ്ണു : അതിനെന്താ ഞാൻ : ബുദ്ധിമുട്ട് വല്ലതും ഉണ്ടോ വിഷ്ണു :ഇല്ല ഞാൻ : ശെരി )