ഞാൻ : അതെ അതെ ഞാൻ പഴയ പോലെ ആവാൻ ഉള്ള തയാറെടുപ്പിലാ….
സൂസി : നല്ല കാര്യം ….
ഞാൻ : ഞാൻ നിങ്ങളെ ഒക്കെ മിസ്സ് ചെയ്യും പക്ഷേ ….പ്രത്യേകിച്ച് ഇപ്പൊ ഉള്ള സാഹചര്യത്തിൽ നിന്നെ അർജ്ജു- നേ പിന്നെ അച്ചു
സൂസി : മിസ്സ് ചെയ്യാൻ എന്താ കാര്യം
ഞാൻ : അത് ഞാൻ നിന്നോട് പറയാൻ ഇരുന്നതാ പിന്നെ വിചാരിച്ചു എല്ലാം ആയിട്ട് പറയാ എന്ന് …
അവൾ എൻ്റെ അടുത്തേക്ക് നടന്ന് വന്നു…
ഞാൻ അവളിൽ നിന്ന് മാറി …
സൂസി : ഞാൻ ഒന്നും ചെയ്യില്ല നീ വന്നെ ഇരിക്ക് പറ കാര്യം എന്താ
ഞാൻ : അളി അത്
പറ വേഗം
ഞാൻ : അത് ഞാൻ കാനഡ പൊവാ…
സൂസി : എന്താ കാര്യം
ഞാൻ : ഒന്നൂല്ല
സൂസി : വെറുതെ പോവാൻ നിൻ്റെ കുഞ്ഞമ്മ ഉണ്ടോ അവടെ
ഞാൻ : അത് എനിക്ക് ജോലി ശെരി ആയിട്ടുണ്ട് നല്ല ജോലി ആണ് നമ്മടെ അച്ചു ഇല്ലെ അശ്വതി അവൾടേ അച്ഛൻ്റെ ഓഫീസിൽ തന്നെ ആണ് ….
സൂസി: എന്താ മോനെ യു ഗോൺ മാഡ് ഇന്ദ്രു നിനക്ക് പറ്റോ പോവാൻ …
ഞാൻ : അങ്ങനെ ചോദിച്ചാ ഇപ്പൊ നമ്മക്ക് അറിയില്ലേ നമ്മള് ഒരു ദിവസം മരിക്കും എന്ന് എന്ന് വച്ച് ഇന്ന് ഹാപ്പി അല്ലെ അത് പോലെ എല്ലാം ടൈം ആവുമ്പോ സംഭവിക്കും ..
സൂസി : നിനക്ക് വട്ട്
ഞാൻ : എനിക്ക് ഇനി ഇവടെ പറ്റില്ല കുട്ടാ ഇവടെ ആവശ്യം ഇല്ലാത്ത ആളുകളെ കണ്ടോണ്ട് ഇരിക്കണം അത് വീണ്ടും വീണ്ടും എന്നെ ഹർട്ടാക്കും വേണ്ട ….
സൂസി : എന്നാ നമ്മക്ക് ബാംഗ്ലൂർ പോവാം അല്ലെങ്കിൽ നീ എൻ്റെ കൂടെ ഇവിടെ എൻ്റെ ഫ്ളാറ്റിൽ വാ അവടെ ഞാൻ ഉണ്ട് അർജ്ജു ഉണ്ട് നമ്മക്ക് കൂടാം ….