ഋഷി പറഞ്ഞതും സ്വാതി തലയൊന്നുകുടഞ്ഞുകൊണ്ട് കാറിൽ കയറി…
സ്വാതി കയറിയതും കാറ് ആശുപത്രി ലക്ഷ്യമാക്കി ഓടി….
അതെ സമയം കാർ മുറ്റം വിട്ടിറങ്ങിയതും ഇതെല്ലാം കണ്ടുനിന്ന സലജയുടെ കണ്ണുകൾ ഒന്നു വിടർന്നു.. അവൾ വാതിലടച്ചു മനോജിന്റെ മുറിയിലേക്ക് നടന്നു….
…………………………………………………………….
“ഇന്ന് മോഹനേട്ടൻ എന്തെ?.. കാറിലെ നിശബ്ദത മുറിച്ചത് സ്വാതിയുടെ ചോദ്യമായിരുന്നു….
“മോഹനേട്ടൻ ഇന്ന് വീടുവരെ പോയി… ഇനി രണ്ടുദിവസം കഴിഞ്ഞെ വരൂ.. അതുകൊണ്ടാ ഞാൻ വന്നത്…”
“മ്മ് “സ്വാതി മൂളി.
“എന്താണ്, ഞാൻ വന്നതിൽ എന്തെങ്കിലും പ്രശ്ന മുണ്ടോ…”
“അങ്ങനെ ഒന്നും ഇല്ല…”
പിന്നീട് അവർ ഒന്നും മിണ്ടീല….
ആശുപത്രിയിൽ ചെക്കപ്പെല്ലാം കഴിഞ്ഞിറങ്ങിയതും ഉച്ചയായി…
കുഞ്ഞിനു മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല….
ഉച്ചയായതുകൊണ്ടുതന്നെ ഇരുവരും ഭക്ഷണം കഴിച്ചിട്ടുപോകാമെന്നു കരുതി..
ഫുഡ് എല്ലാം കഴിച്ചിറങ്ങിയതും പുറത്തു നല്ല മഴപെയ്തു തുടങ്ങി…
“നല്ല മഴയാണല്ലോ സ്വാതി… ” ഋഷി സ്വാതിയെ നോക്കി പറഞ്ഞു… അതിനെ ശെരിവച്ചുകൊണ്ട് സ്വാതി തലയാട്ടി..
ഋഷി സ്വാതിയുടെ കൈപിടിച്ചു വണ്ടിയിലേക്കുനടന്നു…
ഇരുവരും വണ്ടിയിൽ കയറി യാത്ര തുടർന്നു…
പുറത്തെ മഴയുടെ കുളിരിൽ സ്വാതി മെല്ലെ മയങ്ങി പോയി…
വണ്ടി നിർത്തിയതറിഞ്ഞ് വീടെത്തിയെന്നുകരുതി കണ്ണുതുറന്നുനോക്കിയപ്പോൾ സ്വാതി ഒന്നു ഞെട്ടി..
“നമ്മൾ എന്താണ് സർ ഇവിടെ… ” സ്വാതി ചോദിച്ചു..
“നിന്നെ ഇറക്കി എനിക്കു ഒരാളെ കാണാൻ പോകാനുണ്ട്.. അങ്ങോട്ട് പോകാൻ ഒരു സാധനം എടുക്കാൻ വന്നതാ…, എടുത്തുകഴിഞ്ഞാൽ നമുക്ക് പോകാം..”
“സ്വാതി ഇവിടെ ഇരിക്കണ്ട കേറിവാ…” അതുപറഞ്ഞു ഋഷി ഇറങ്ങി
ആ വീടിന്റെ പടികൾ കയറുമ്പോൾ സ്വാതിയുടെ മനസ്സിലൂടെ പല ചിത്രങ്ങളും മിന്നിമാഞ്ഞു… അവൾ വല്ലാതെ വിയർക്കാൻ തുടങ്ങി….
ഉള്ളിൽ കയറിയതും…. ഋഷി സ്വാതിയോട് ഇരിക്കാൻ പറഞ്ഞു മുകളിലേക്കുപോയി…..
സ്വാതി അവിടെ കണ്ട സെറ്റിയിലിരുന്നു… അവൾ വല്ലാത്ത അസ്വസ്ഥതയിലായിരുന്നു…
സമയം മെല്ലെ നീങ്ങി.. പക്ഷെ ഇപ്പൊ വരാമെന്നു പറഞ്ഞുപോയ ഋഷി ഇതുവരെ താഴെക്കുവന്നില്ല…