അകത്തു മനോജേട്ടന്റെ മുറിയിൽ എന്തോ ഒച്ചകൾ കേട്ട് അവൾ അങ്ങോട്ട് നീങ്ങി…
അവിടത്തെ കാഴ്ച്ചകൾ കണ്ട് സ്വാതി എന്താണെന്നറിയാതെ പകച്ചു നിന്നു…
മിനി മനോജിന്റെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്യുന്നു… മനോജ് കുളിച്ചു നല്ല ഡ്രസ്സ് ഇട്ടു എങ്ങോട്ടോ പോകാൻ നിൽക്കുന്നു…
“നിങ്ങൾ ഇവിടെ എന്തു ചെയ്യുകയാ…” സ്വാതി പേടിയോടെ ചോദിച്ചു…
ഇരുവരും അപ്പോൾ അവളെ അവിടെ പ്രതീക്ഷിച്ചില്ലെന്ന് അവരുടെ ഞെട്ടലിൽ നിന്ന് സ്വാതിക്ക് മനസിലായി..
മനോജ് ഒരു നിമിഷം എന്തു പറയണം എന്നറിയാതെ നിന്നു..
അപ്പോൾ മനോജിനെ പിന്നിലാക്കി മിനി മുന്നോട്ട് വന്നു… “ഞങ്ങൾ ഇവിടെന്ന് പോകുകയാണ് ”
“എങ്ങോട്ട് … ” സ്വാതി മനസിലാകാത്തതുപോലെ ചോദിച്ചു…
“എങ്ങോട്ടെങ്കിലും… ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു…”
അതുവരെ മിണ്ടാതിരുന്ന മനോജ് വാതുറന്നു…
“മനോജേട്ടാ….” സ്വാതി തലക്കടിയേറ്റതുപോലെ അവിടെ നിന്നു.. ശേഷം അവൾ അടുത്തുകണ്ട കസേരയിൽ താങ്ങിനായി പിടിച്ചു നിന്നു
“അപ്പൊ ഞാനോ.. ഞാനോ മനോജേട്ടാ..”
സ്വാതിക്ക് തൊണ്ടയിടറി…
മനോജ് അതിനൊന്നും പറഞ്ഞില്ല…
അവൾ അവന്റെ അടുത്തേക്ക് പാടുപെട്ട് നടന്നു ചെന്ന് അവന്റെ കോളറിൽ പിടിച്ചു നിന്നു…
“പറ മനോജേട്ടാ… പറ… ഈ കണ്ടതെല്ലാം സ്വാതി നഷ്ടപെടുത്തിയത് ഏട്ടനുവേണ്ടിയല്ലെ… നമുക്ക് ഒന്നിച്ചു ജീവിക്കാൻ വേണ്ടിയല്ലെ.. ” അവൾ പൊട്ടികരഞ്ഞു..
പക്ഷെ യാതൊരു ദാക്ഷണ്യവുമില്ലാതെ സ്വാതിയുടെ കൈകൾ കുടഞ്ഞെറിഞ്ഞു മനോജ്…
“വേറെ ഒരുത്തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന.. അവന്റെ ഒപ്പം സമയം ചിലവഴിക്കുന്ന നിന്നെ എനിക്കു വേണ്ട..”
മനോജ് അവന്റെ തീരുമാനം പറഞ്ഞു…
സ്വാതി എല്ലാം നഷ്ടപെട്ടവളെപോലെ നിലത്തേക്കിരുന്നുപോയി..
“വാ മനോജേട്ടാ..” മിനി മനോജിനെയും വിളിച്ചു… സ്വാതിയെ പുച്ഛിച്ചു നോക്കികൊണ്ട് അവന്റെ കൈപിടിച്ചു നടന്നു…
സ്വാതി അവസാന ശ്രമമെന്നോണം മനോജിന്റെ കാലുകളിൽ പിടിച്ചു കെഞ്ചി.
“പോകല്ലെ മനോജേട്ടാ…”
പക്ഷെ അവൻ അവളുടെ കൈമാറ്റിച്ചു സലജയുടെ കൈപിടിച്ചു പുറത്തേക്കുപോയി..