അവൾ കണ്ണുനീർ തുടച്ചു പുറത്തേക്കുവന്നു..
“അമ്മെ.. അമ്മെ.. ” പുറത്തു വന്നുതും അമ്മുമോൾ സ്വാതിയെ വിളിച്ചു…
“എന്താ മോളെ…”
“അമ്മെ കുഞ്ഞുവാവേനെ ഇനി കാണാൻ പറ്റില്ലെ.. “അമ്മുമോൾ വിഷമത്തോടെ ചോദിച്ചു..
“ഇല്ല.. മോളെ,കുഞ്ഞാവേനെ ഋഷി സാർ കൊണ്ടുപോയി…”
“അതെന്താ കുഞ്ഞുവാവ നമ്മുടെ അല്ലെ…”
“അല്ല മോളെ അത് ഋഷിസാറിന്റെയാ….” സ്വാതി വിതുമ്പലടക്കി പറഞ്ഞു..
“മ്മ്.. ” അമ്മുമോൾ സങ്കടത്തോടെ മൂളി..
പിന്നീട് അവൾ ഒന്നും ചോദിച്ചില്ല… സ്വാതിക്കും ആശ്വാസമായിരുന്നു അത്…
ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി.. സ്വാതിക്ക് പലപ്പോഴും ഉറങ്ങാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല.. പല രാത്രികളിലും, അവൾ കുഞ്ഞിനെ സ്വപ്നം കണ്ടുകൊണ്ട് എഴുന്നേൽക്കും…
രണ്ട് നഷ്ടങ്ങൾ.. അവൾ ആർക്കു വേണ്ടിയാണോ ഇതെല്ലാം സഹിച്ചത് അവൻ പിന്നെ അവൾ പ്രസവിച്ച കുഞ്ഞ്…അവൾക്ക് ആ നഷ്ടങ്ങൾ താങ്ങാൻ കഴിയുന്നതിനുമപ്പുറമായിരുന്നു.
ഒരു മാറ്റാവുമില്ലാതെ ഓരോ ദിവസവും സ്വാതി തള്ളിനീക്കി.. സ്വാതി കുഞ്ഞിനെ പിരിഞ്ഞിട്ട് ഏകദേശം രണ്ടാഴ്ച്ച കഴിഞ്ഞിരിക്കുന്നു…
“അമ്മെ ഞാൻ ജനുചേച്ചിയുടെ അടുത്തൊന്നു പോയിട്ട് വരാമെ..” അമ്മുമോൾ സ്വാതിയോട് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി…
“സൂക്ഷിച്ചു പോയിട്ടു വാ മോളെ..”
സ്വാതി ഒന്നും ചെയ്യാനില്ലാതെ അവിടെ ഇരുന്നു…കുറച്ചു കഴിഞ്ഞതും അവൾ അറിയാതെ കണ്ണുകൾ അടച്ചു…
ഒരു കുഞ്ഞിന്റെ കരച്ചിൽ… “എന്റെ മോൻ” സ്വാതിയുടെ മാറിടം വിങ്ങി…
ഇടക്ക് വെറുതെ ഇരിക്കുമ്പോളെല്ലാം കുഞ്ഞിന്റെ കരച്ചിൽ അവൾ കേൾക്കുമായിരുന്നു അങ്ങനെ വെറുമൊരു മായയയാണ് സ്വാതി ഇതും കരുതിയത്.. എന്നാൽ കുറെ കഴിഞ്ഞിട്ടും നിൽക്കാത്തത് കണ്ടപ്പോൾ അവൾ മെല്ലെ പുറത്തേക്കു നടന്നു…
പുറത്തേക്കു വരുന്തോറും കുഞ്ഞിന്റെ കരച്ചിൽ കൂടി കൂടി വന്നു…
അവൾ പുറത്തെത്തിയതും അവിടെ നിൽക്കുന്ന ആളെകണ്ട് ഒരു നിമിഷം തറഞ്ഞുനിന്നു പോയി…
“ഋഷി സാർ…” അവളുടെ ചുണ്ടുകൾ തളർച്ചയോടെ മൊഴിഞ്ഞു…
അവളുടെ കണ്ണുകൾ നിറഞ്ഞ് ചുറ്റും ഒന്നും കാണാതെയായി…
അവൾ ഓടിചെന്ന് ഋഷിയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ സാവധാനം കയ്യിലെടുത്തു…