അങ്ങിനെ കാറുമെടുത്ത് ഞങ്ങൾ സ്പീഡിൽ കാവ്യയുടെ ഫ്ലാറ്റിലേക്ക് വിട്ടു…..
ചേട്ടന് അവനെ സ്റ്റേഷനിൽ നിന്നും ഇറക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ? നിമിഷ ചോദിച്ചു
എങ്ങിനെയാടോ അവനെ അങ്ങിനെ കണ്ടിട്ട് അവിടെ ഇട്ടിട്ട് പോകുക…..
എന്നിട്ടിപ്പോ എന്തായി……
അവനോട് ഞാൻ പറഞ്ഞതായിരുന്നു തന്റെ ഫ്ളാറ്റിലേക്കും കാവ്യയുടെ ഫ്ലാറ്റിലേക്ക് പോകരുതെന്ന്……..
എന്റെ അടുത്തേക്ക് വരാനുള്ള ധൈര്യം വിപിന് ഉണ്ടാകില്ല….. നിമിഷ പറഞ്ഞു
കാവ്യ ആകെ പേടിച്ചു ഇരിക്കുക ആണെന്ന് തോനുന്നു…..
കാവ്യയെ ഇനി ഒറ്റക്ക് താമസിപ്പിക്കരുത് ചേട്ടാ….. പിജി യിൽ എങ്ങാനും ഒന്ന് സെറ്റ് ആക്കി കൊടുക്ക്… ഇല്ലെങ്കിൽ പറ്റുന്ന ആരെയെങ്കിലും കൂടെ നിർത്താൻ പറയ്,,…. നിമിഷ പറഞ്ഞു
എത്ര പറഞ്ഞിട്ടും അവൾ കേൾക്കണ്ടേ…… നമ്മുടെ അവിടേക്ക് വരാൻ പറഞ്ഞിട്ടും കേൾക്കുന്നില്ല….
അത് കേട്ട് നിമിഷ എന്നെ സംശയത്തോടെ ഒന്ന് നോക്കി…..
അവളുടെ മനസ്സിൽ എന്താണെന്ന് മനസിലായെങ്കിലും ഞാൻ അത് ശ്രദ്ധിക്കാത്ത പോലെ ഇരുന്നു
കുറച്ചു നേരത്തെ മൗനത്തിനു ശേഷം നിമിഷ വീണ്ടും പറഞ്ഞു തുടങ്ങി
ചേട്ടാ….. സ്വാതിയുമായി ഒന്നും അത്ര ഓവറാകേണ്ട കേട്ടോ…..
അപ്പൊ അനീനയുമായിട്ടോ ?
ആരുമായിട്ടും……
കുശുമ്പി……….. ഞാൻ പയ്യെ പറഞ്ഞു
ഹാ കുശുമ്പ് തന്നെയാ………. നിമിഷ പറഞ്ഞു
നിമിഷയെ ഈ കാര്യത്തിൽ ചൂട് പിടിപ്പിക്കാൻ ഇഷ്ടമാണെങ്കിലും ഈ ഒരു സന്ദർഭത്തിൽ ഞാൻ കൂടുതലൊന്നും പറഞ്ഞില്ല……
അങ്ങിനെ പെട്ടെന്ന് തന്നെ ഞങ്ങൾ കാവ്യയുടെ ഫ്ലാറ്റിൽ എത്തി കാർ പാർക്ക് ചെയ്ത് മുകളിലേക്ക് കയറി….
കാവ്യയുടെ ഫ്ലോർ എത്തി ഫ്ലാറ്റിലേക്ക് നടന്നതും കരഞ്ഞു കലങ്ങിയ കണ്ണുമായി കാവ്യ എന്നെയും വെയിറ്റ് ചെയ്ത് സ്റ്റെപ്പിൽ ഇരിക്കുകയാണ്……
എന്റെ കൂടെ നിമിഷയെ കണ്ടതും കാവ്യ ഒന്ന് ഞെട്ടി….. കാവ്യ നിമിഷയെ എന്റെ കൂടെ ഒട്ടും പ്രതീക്ഷിച്ചു കാണില്ല…. നിമിഷയെ നോക്കി എങ്ങിനെയോ കാവ്യ ഒന്ന് ചിരിച്ചു കാണിച്ചു…
കാവ്യയുടെ മുഖം കണ്ട് നിമിഷയ്ക്ക് വല്ലാതായി…. വിചാരിച്ചതിലും വലിയ പ്രശ്നമാണെന്ന് നിമിഷയ്ക്ക് അപ്പോൾ മനസിലായി
എന്താടോ പ്രശ്നം…… ഞാൻ ചോദിച്ചു
അവന് ഞാൻ ഇവിടെ നിന്നും പോകണമെന്ന്…… ഇത് അവന്റെ ഫ്ലാറ്റ് ആണെന്ന്….. കാവ്യ തേങ്ങിക്കൊണ്ട് പറഞ്ഞു