ഞാൻ ഒരു തമാശ പറഞ്ഞതാണെങ്കിലും നിമിഷ വളരെ കാര്യമായി ആ കാര്യം പറയുന്നത് കേട്ട് എനിക്ക് അഭിമാനം തോന്നി…….
അങ്ങിനെ ഓരോന്ന് സംസാരിച്ച് ഞങ്ങൾ എന്റെ ഫ്ലാറ്റിൽ എത്തി…..
ഞാൻ അവിടേക്ക് വരണോ ? അത് നിങ്ങൾക്കൊരു ബുദ്ധിമുട്ടാകില്ലേ ? കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി കാവ്യ ഒന്നുകൂടെ ചോദിച്ചു
ഞങ്ങൾ ആ ബുദ്ധിമുട്ട് അങ്ങ് സഹിച്ചു….. ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് നിമിഷയും പുറത്തേക്ക് ഇറങ്ങി…..
അത് കേട്ട് കാവ്യയ്ക്ക് വീണ്ടും അത് പറയാൻ തോന്നിയില്ല…. അങ്ങിനെ ബാഗുമെടുത്ത് ഞങ്ങൾ ലിഫ്റ്റിൽ കയറി ഫ്ലാറ്റിൽ എത്തി കാളിംഗ് ബെൽ അടിച്ചു……
സ്വാതിയാണ് ഡോർ തുറന്നത്….. എന്റെയും നിമിഷയുടെയും കൂടെ കാവ്യയെ കണ്ടതും സ്വാതി കാവ്യയെ അടിമുടിയൊന്ന് നോക്കി…..
എന്റെ ഫ്ലാറ്റിൽ ഒരു സുന്ദരി കുട്ടിയെ കണ്ടതും കാവ്യയും സ്വാതിയെ സൂക്ഷ്ച്ചു നോക്കുകയാണ്., അനീനയെ കാവ്യ മുൻപ് കണ്ടിട്ടുണ്ടെങ്കിലും സ്വാതിയെ ആദ്യമായാണ് അവൾ കാണുന്നത്…..
സ്വാതിയെ മാറ്റി നിർത്തി ഞങ്ങൾ അകത്തേക്ക് കയറി…. മടിയോടെ നിന്നിരുന്ന കാവ്യയുടെ കയ്യിൽ പിടിച്ചുകൊണ്ട് നിമിഷ കാവ്യയെ അകത്തേക്ക് കൈപിടിച്ച് കയറ്റി…..
ഹാളിലേക്ക് എത്തിയതും അനീനയും കൂടെ റൂമിൽ നിന്നും ഇറങ്ങി വന്നു….. പെട്ടെന്ന് കാവ്യയെ കണ്ടതും അവളും എന്താ സംഭവമെന്ന് അറിയാതെ നോക്കുകയാണ്……
ഇതാണ് കാവ്യ…… ഇനി നമ്മുടെ കൂടെ കാവ്യയും ഉണ്ടാകും…… അനീനയെയും സ്വാതിയെയും നോക്കി നിമിഷ പറഞ്ഞു…..
നമ്മുടെ കൂടെയോ ? അനീന സംശയത്തോടെ ചോദിച്ചു
അത് കാവ്യയാണെന്ന് അറിഞ്ഞതും സ്വാതി അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കി…..
ആടാ….. നിമിഷ പറഞ്ഞു
വേറെ ഒരു റൂം കിട്ടുന്നത് വരെ…. കാവ്യ അത് തിരുത്തികൊണ്ട് പറഞ്ഞു
അതിനൊക്കെ സമയമുണ്ട്…… ഇപ്പൊ പോയി ഒന്ന് ഫ്രഷായി കിടന്ന് ഉറങ്ങിക്കോ…. നിമിഷ പറഞ്ഞു
അതേ…. ഒന്ന് കുളിച്ചാൽ തന്നെ ഈ മൂഡ് ഒക്കെ ഒന്ന് മാറും…. പോയി കുളിക്ക്…… ഞാൻ പറഞ്ഞു………
അങ്ങിനെ പറഞ്ഞെങ്കിലും കാവ്യ രാത്രി എവിടെ കിടക്കും എന്നതിൽ എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു….. ആ ഒരു അർത്ഥത്തിൽ ഞാൻ നിമിഷയെ നോക്കി…..