ഞാൻ നേരത്തെ പറഞ്ഞില്ലെ ഞങ്ങൾ ശത്രുകൾ ആയിട്ട് ആണ് തുടുങ്ങുന്നത് എന്ന് അവൾ ആരോടും മിണ്ടിലായിരുന്നു അങ്ങോട്ട് മിണ്ടാൻ ചെന്നാലും അവൾ ഒരുമാതിരി മസിൽ പിടിച്ചു ഇരിക്കും അത് കാണുമ്പോൾ നമുക്ക് ദേഷ്യം വരും. ഞാനും അവളോട് മിണ്ടാൻ പോകാറില്ല അവൾ പിന്നെ പണ്ടേ മിണ്ടാറില്ല. അങ്ങനെ ഒരു വെള്ളഴിച്ച ജോലി കഴിഞ്ഞ് ക്ലാസ്സ്‌ൻ കേറാതെ നാട്ടിലേക് പോകാൻ തീരുമാനിച്ചു എറണാകുളം നോർത്ത് സ്റ്റേഷനിൽ വണ്ടി കാത്തു നിൽകുമ്പോഴാണ് നമ്മടെ ജാഡക്കാരി പോക്കണോം തൂക്കി പിടിച്ചു വരുന്നത് കണ്ടത് – പറയാൻ മറന്നു പോയി അവളുടെ വീട് ആലപ്പുഴ ഹരിപ്പാട് ആണ് -അവൾ ബാഗും തൂക്കി എന്നെ ഒന്നും മൈൻഡ് പോലും ചെയ്യാതെ മുന്പോട്ട് പോയി, സൗഭാവികം. അങ്ങനെ ട്രെയിൻ വന്നു,നല്ല തിരക്ക് ആയിരുന്നു,
ജനറൽ കമ്പാർട്മെന്റിൽ ആണ് കയറിയത്. ആദ്യമേ തന്നെ ഇടിച്ച കേറിയത് കൊണ്ട് സീറ്റ് കിട്ടി, ബാഗ് ഒകെ മടിയിൽ വെച്ച ഹെഡ്സെറ്റും എടുത്ത് എന്റെ കാർബൺ ഫോണിൽ കുത്തി പാട്ടും കേട്ട് വഴി നോക്കാൻ തുടെങ്ങി. സിനിമയിൽ ആ ചേട്ടൻ പറഞ്ഞത് പോലെ ഒന്ന് രണ്ട് എണ്ണം കൊല്ലം, അങ്ങനെ വായിനോക്കി ഇരുന്നപ്പോഴാണ് നമ്മടെ ജാഡ കാരി ബാഗും തോളിൽ ഇട്ട് ആ തള്ളിനു ഇടയിൽ കൂടെ വരുന്നത് കണ്ടത്. അവൾ വരുന്നത് കണ്ട് ഞൻ മുഖം മാറ്റി അങ്ങോട്ട് ശ്രദ്ധിച്ചില്ല, അങ്ങനെ അടുത്ത സ്റ്റേഷൻ എത്തി പിന്നേം തിരക്ക് കുടി,
ഇടയ്ക്ക് അവളെ നോക്കിയപ്പോഴാണ് പാവം ബാഗ് പോലും വൈകൻ സ്ഥലം ഇല്ലത്തെ തിരക്കും ഇടയിൽ പെട് ഞെരിപിരി കൊല്ലുന്നത് കണ്ടത്, സംഭവം ജാടകാരി അന്നെങ്കിലും കണ്ടപ്പോ വിഷമം തോന്നി, ഞൻ അവളെ വിളിച്ചു നോക്കിയപ്പോ എന്റെ സീറ്റിൽ ഇരിക്കുന്നോ എന്ന് ചോദിച്ചു, അവൾ ഒരു ചിരിവരുത്തി കൊണ്ട് വേണ്ട എന്ന് പറഞ്ഞു,
കഷ്ടപെടുവാങ്കിലും ജാഡയ്ക്കു ഒരു കുറവും ഇല്ലാ തെണ്ടി, ഞാൻ എന്റെ ബാഗ് അവിടെ വെച്ചിട് ആ തിരക്കിന് ഇടയിൽ കൂടെ അവളുടെ അടുത്ത ചെന്ന് എന്റെ സീറ്റിൽ ഇരുന്നോളാൻ പറഞ്ഞു ആദ്യം സമ്മതിച്ചില്ലെങ്കിലും ഞൻ നിർബന്ധിച്ചപ്പോ അവൾ പോയി ഇരുന്നു എന്റെ ബാഗും അവൾ പിടിച്ചു. ഞൻ ആ തിരക്കിൽ പാട്ടും കേട്ടു നിന്നു.