“ചേച്ചി ഞാൻ വിചാരിച്ചു വല്ല വട്ടൻ ആണെന്ന് സോറി ”
“ആ ഇനി അത് പറഞ്ഞാൽ മതിയല്ലോ വിർത്തി കെട്ടവൻ ”
“സോറി ചേച്ചി”
“അല്ല നിനക്ക് വരാറായോ ”
“ഇല്ല ചേച്ചി ആ സ്പ്രേ ഹെവി ഡോസ് ആണെന്ന തോന്നുന്നേ”
“എടാ അത് രണ്ട് മണിക്കൂർ കഴിഞ്ഞു മാത്രവേ തഴുള്ളു നീ എന്ത് കളിച്ചിട്ടും കാര്യം ഇല്ല ഇന്നത്തെ പോക്ക് വേണ്ടാന്ന് വെക്ക് ”
പെട്ടന്ന് കണ്ണന്റെ ബാഗിൽ നിന്നും ഫോൺ റിങ് ചെയ്യാൻ തുടങ്ങി.അവനും അവളും ഒരേ പോലെ ഞെട്ടി അവൻ വേഗം തന്നെ കട്ടിലിന്റെ താഴേക്ക് ഇറങ്ങി അടിയിൽ കിടക്കുന്ന ബാഗിൽ നിന്നും ഫോൺ എടുത്തു മാതു പേടിച്ചു കൊണ്ട് അവനെ തന്നെ നോക്കി നിന്നു അവൾക്ക് നല്ല പേടി ഉണ്ടായിരിന്നു അവൻ ആരോടെങ്കിലും പറയുവോന്നു. അവൾ അവന്റെ സംസാരത്തിനായി കാതോർത്തു .
കണ്ണൻ ഫോൺ എടുത്തു നോക്കി കൂട്ടുകാരൻ അരുൺ ആണ് പെട്ടന്ന് അവനു അടുത്ത ബൾബ് കത്തി.
അവൻ ഫോൺ എടുത്തു വോളിയം നന്നായി കുറച്ചു കൊണ്ട് ചെവിയിൽ വെച്ചു.
“ടാ നീ എവിടെയാ” അരുൺ ചോദിച്ചു.
“സാർ ഞാൻ ബസ് നോക്കി നിൽക്കുകയാണ് ”
“കണ്ണാ നീ വരുന്നില്ലേ ഇന്ന് മാച്ച് ഉള്ളതല്ലേ”
“അറിയാം സാർ എക്സാം അല്ലെ മറന്നിട്ടില്ല”
“എടാ നീ എന്തൊക്കെയാ പറയുന്നേ”
“ഇല്ല ഉറപ്പായും വരും സാർ കഴിഞ്ഞ വർഷം പോലെ അല്ല സാറിന് അറിയാമല്ലോ”
“നീ എന്ത് തേങ്ങയാ പറയുന്നേ ”
“വേണ്ട സാർ അമ്മയെ വിളിക്കണ്ട ഞാൻ വരും ”
കണ്ണൻ ഫോൺ കട്ട് ചെയ്തു . പിന്നെ ഓഫ് ചെയ്തു ബാഗിൽ ഇട്ടു.
മാതു ആകെ അന്തം വിട്ടു നില്കുകയായിരിന്നു അവന്റെ സാർ ആണ് വിളിച്ചെന്നു തോന്നുന്നു ചെക്കൻ പോയില്ലേൽ കുഴപ്പം ആകുവോ.
“ആരാ കണ്ണാ ”
“സാർ ആണ് വിളിച്ചത് എന്തായാലും പോണം ഇല്ലേൽ കുഴപ്പമാ വീട്ടില് അമ്മയോട് ഒകെയ് വിളിച്ചു പറയും സാറ്. പിന്നെ എനിക്ക് നടന്നത് പറയേണ്ടി വരും “