“ഒരു പേടിയും വേണ്ട. നീതുവിനെ പോലെ സൗന്ദര്യമുള്ള പെണ്ണിനെ കിട്ടിയത് എന്റെ ഭാഗ്യം.”
“ഹ കളിയാക്കോന്ന്..?”
“ഏയ്യ്.. അല്ലടോ. അങ്ങനെ തോന്നിയോ എന്റെ പെണ്ണിന്??”
“ഇല്ല..”
“ആ ഞാൻ കല്യാണത്തിന് രണ്ടാഴ്ചമുന്നേ നാട്ടിലെത്തും.”
“അതെയോ?”
“ആ അപ്പോ കാണാൻ പറ്റുമോ?”
“ആ കാണാം..!”
അവരുടെ സംസാരം ഇങ്ങനെ നീണ്ടു. ഹരി റൂമിൽ കയറിയപ്പോൾ ചെരിഞ്ഞു കിടന്നുറങ്ങുന്ന രേഷ്മ..! അവളെ ഒന്നു നോക്കി ലൈറ്റ് അണച്ച് കട്ടിലിൽ വന്നിരുന്നു. ഷൈമയുടെ കയ്യിൽ പിടിച്ച് എന്റെ ഭാഗത്തേക്ക് ചെരിച്ചു. ഓഹ് ഇന്നും നിന്റെ അനിയത്തിയുടെ അടുത്ത് പോവണമെന്നാണോ ഉറക്ക പ്രാന്തി?? ചെയ്യുന്ന കള്ളങ്ങൾ ഓർത്ത് ഹരിയുടെ കവിളുകൾ തുടിച്ചു.
അവൻ ഫോൺ എടുത്ത് നോക്കി. നീതുവിന്റെ ഏട്ടാ ന്നു വിളിച്ചുള്ള മെസ്സേജ് ഉണ്ട്. വിളിക്കാം എന്ന് പറഞ്ഞു പോയ രേഷ്മപെണ്ണിന്റെ ഒരു അഡ്രെസ്സും ഇല്ല. രണ്ടു പേരുടെ ചാറ്റ് ഉം എടുത്ത് ഹായ് ഇട്ടു. ആദിഷിനോട് സംസാരിച്ചിരിക്കുന്ന നീതുവിന്റെ ഫോണിലും ഭർത്താവുമായി സംസാരിക്കുന്ന രേഷ്മയുടെ ഫോണിലും ഹരിയുടെ മെസ്സേജ് വന്നു വീണു. രണ്ടാളുടെയും ഭാഗത്തു നിന്നു ഒരു പ്രതികരണവും ഇല്ല. അപ്പോഴാണ് മേശവലിപ്പിൽ വച്ച മദ്യക്കുപ്പിയുടെ ഓർമ വന്നത്.
അവൻ അതുമെടുത്തു റൂമിനു പുറത്തിറങ്ങി. അമ്മ ലൈറ്റ് ഒക്കെ അണച്ച് വാതിലൊക്കെ അടച്ചു റൂമിൽ കയറിയിരുന്നു. അവൻ പതിയെ അടുക്കളയിൽ ചെന്ന് ഗ്ലാസും വെള്ളവും എടുത്ത് ഒന്നൊഴിച്ചു വച്ചു. രണ്ടാളുടെ ചാറ്റുകൾ എടുത്ത് നോക്കിയിരുന്നു. പെട്ടെന്ന് തന്നെ നീതുവിന്റെ മെസ്സേജ്. ഞാൻ വേഗം ഗ്ലാസ് കാലിയാക്കി അവളുടെ മെസ്സേജ് വായിച്ചു.
“ഹായ് യൊ?? എന്നെ രക്ഷിക്കും ന്ന് പറഞ്ഞിട്ട് തലക്ക് കിഴുക്ക് കൊള്ളേണ്ടി വന്നില്ലേ.. ഇപ്പോ ഹായ് പോലും.”
“അത് പിന്നേ നിന്നോടാരാ വണ്ടി ഇറങ്ങിയവാടും ചാടി തുള്ളി ഉമ്മറത്തേക്ക് കയറാൻ പറഞ്ഞേ?? എന്റെ കൂടെ കയറിയാൽ പോരെ?”
അടുത്തത് ഒഴിച്ചു വച്ച ശേഷം ഞാൻ റിപ്ലൈ കൊടുത്തു.
“ഹ്മ്..”