പപ്പ : അങ്ങനെ ഉള്ള എൻ്റെ മോൻ്റെ ജീവിതം ആണ് ആബാസ്റ്റർടും അവൻ്റെ തന്തയും കൂടെ സ്പോയിൽ ചെയ്യാൻ നോക്കിയത് അത് എനിക്ക് മറക്കാൻ പറ്റില്ല….😡😡
അച്ചു : ഹാ അങ്കിള് അത് വിട് എല്ലാം സോൾവ് ആയി ഇനിയും അതിൻ്റെ പിന്നാലെ പോയാ അത് ഇന്ദ്രന് നല്ല പോലെ ഹർട്ടാവും…
പപ്പ : നീ പറഞ്ഞത് ശെരി ആണ് അച്ചു … ഇനിയും ഇതിൻ്റെ കാര്യം നീണ്ട് നീണ്ട് പോയാ വെറുതെ അത് എൻ്റെ മോനെ ബാധിക്കും വേണ്ട … ഇപ്പൊ അവൻ ഹാപ്പി ആണ് അത് മതി
അങ്കിൾ : നീ അടങ്ങി ഇരി രാമ വെറുതെ കാര്യം കുഴപ്പത്തിൽ ആക്കാൻ നിക്കണ്ട….എനിക്കും ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും പെരുത്ത് കേറുന്നുണ്ട് എന്ത് ചെയ്യാം മഹിയെ ഓർത്തിട്ടാ അല്ലെങ്കിൽ അന്നെ അവൻ്റെ കൈയ്യും കാലും തല്ലി ഒടിച്ച് മൂലക്ക് ഇട്ടെനെ ഞാൻ …
അച്ചു : നമ്മള് എത്ര ഒതുങ്ങുന്നോ അത്രക്ക് അവര് തലയിൽ കേറാ…
അങ്കിൾ : ഇനി കാണില്ല … രുദ്രൻ പറഞ്ഞത് വച്ച് അവന് അത്ര പെട്ടെന്ന് ഇതിൽ നിന്ന് ഊരാൻ പറ്റില്ല….
അച്ചു : എന്ത് സംഭവിക്കാൻ … ഇവടെ കട്ടവനും കൊന്നവനും പാട്ടും പാടി നടക്കുന്നു …
പപ്പ : അവന് ശിക്ഷ കിട്ടോ ഇല്ലേ ഡസ്സിൻ്റ് ഭോദർ മീ അത് എൻ്റെ വിഷയം അല്ല പക്ഷേ വൺ തിങ് എൻ്റെ ഫാമിലി സ്മൂത്ത് ആയി റൺ ആവണം എൻ്റെ കുടുംബത്തിൽ കേറി കളിക്കാൻ നിന്നാ പിന്നെ എൻ്റെ തോക്ക് സംസാരിക്കും …അത്ര തന്നെ …
ഞാൻ ഒരു വാട്ടർ ബോട്ടിൽ കൈയ്യിൽ പിടിച്ച് പാപയുടെ അടുത്തേക്ക് പോയി ….
ഞാൻ : ഇതാ പപ്പ …. നാല് പെഗ്ഗ് ഉണ്ട് ….അമ്മ കാണണ്ട….
മിടുക്കൻ…കണ്ടോ ടാ ബുദ്ധി….പപ്പ അങ്കിളിനെ നോക്കി പറഞ്ഞു
അങ്കിൾ : കൊള്ളാം ഇത് പോലെ ഒരു മകനെ എനിക്കും കിട്ടിയിരുന്നെങ്കിൽ …