ഞാൻ : അത് പറഞ്ഞപ്പോ ആണ് പപ്പ നമ്മക്ക് ഒരു ഫുൾ ഫ്ളാറ്റ് എടുത്ത് താമസിച്ചാലോ …അപ്പോ കാര്യം സോൾവായില്ലെ …
പപ്പ : മനസ്സിലായില്ല …
ഞാൻ : അതായത് ഒരു ഫുൾ അപ്പാർട്ട്മെൻ്റ് പോലെ വാങ്ങി നമ്മക്കും കൂടെ ഇവരും അങ്കിൾ ആൻ്റി പിന്നെ കുട്ടു പിന്നെ ഞാൻ അമ്മു പപ്പ അമ്മ അമർ അങ്ങനെ …
പപ്പ : ഗ്രേറ്റ് ഐഡിയ അത് പൊളിക്കാൻ സാധ്യത ഉണ്ട് ….എന്ത് പറയുന്നു ദാസ് …
അങ്കിൾ ; നല്ല രസം ആണ് നിൻ്റെ കൂടെ രണ്ടെണ്ണം അടിച്ച് കഥയും പറഞ്ഞ് ഇരിക്കാൻ ആണ് എനിക്കും താൽപ്പര്യം …നോക്കാം …
പപ്പ : അങ്ങനെ ആണേൽ അടുത്ത സർപ്രൈസ്…. കൊട് കൈ….
സൂര്യ : ഇന്ദ്ര ഇങ്ങ് വന്നെ ….
ഞാൻ : അതെ ഞാൻ എന്നാ അങ്ങോട്ട്
പപ്പ : ചെല്ല് ചെല്ല്…
ഞാൻ :എന്താ ടാ …
സൂര്യ : മാൻ വലയിൽ മാട്ടി….
ഞാൻ , ആണോ …
സൂര്യ : ഉം ഉ….
ഞാൻ : ചൽ
ഞങ്ങള് ഉള്ളിലേക്ക് നടന്നു …
ഞാൻ : സൂര്യ …
അവനും പിന്നാലെ വന്നു….
ശ്രീ എന്നെ വലിച്ച് മുകളിലേക്ക് പോയി ….
ഞാൻ : വാട്ട് …
ശ്രീ : എന്താ ശെരിക്കും കാര്യം … ചേച്ചി വിളിച്ചു കുറച്ച് മുന്നേ
ഞാൻ : ആഹാ ചേച്ചിക്ക് സുഖം അല്ലെ
ശ്രീ : 🙄…
സൂര്യ : എന്താ … എന്താടി
ഞാൻ : ഇവൾക്ക് എന്തോ ചോദിക്കാൻ ഉണ്ട് എന്ന് …
ശ്രീ : സൂര്യ ശെരിക്കും എന്താ സീൻ …
ഞാൻ ; ഞാൻ പറയാം
അമ്മു വാതില് തുറന്ന് ഉള്ളിലേക്ക് വന്നു …
ഞാൻ : നീയും വാ വെക്തം ആയി പറയാം കേക്ക്….ഞാൻ പറയണോ അതോ നീ പറയുന്നോ സൂര്യ
സൂര്യ : 😳 ഞാൻ പറയുന്നില്ല …