വധു is a ദേവത 36 [Doli]

Posted by

പോട്ടെ കണ്ണാ നീ തന്നെ അല്ലേ എല്ലാം സോൾവ് ചെയ്തത് നമ്മക്ക് ഫ്രഷ് ആയി സ്റ്റാർട്ട് ചെയ്യാം അമ്മു എൻ്റെ തോളിൽ ചാരി ഇരുന്ന് കൊണ്ട് പറഞ്ഞു …

( പാവം അവളുണ്ടോ അറിയുന്നു വിഷ്ണുവിൻ്റെ അണ്ണാക്കിൽ അടിച്ച കഥ )

ഞാൻ സ്പൂണിൽ കേക്ക് എടുത്ത് അവൾക്ക് നേരെ നീട്ടി….

ഞാൻ : ഇന്നാ തപ്പഴെ തന്നത് ശെരി ആയില്ല … നമ്മക്ക് മധുരം കഴിച്ച് സ്റ്റാർട്ട് ചെയ്യാ…

അമ്മു സ്പൂൺ വായിലാക്കി കേക്ക് കഴിച്ചു…

ഞാൻ : എന്താ ലെ പുതിയ കാർ എൻ്റെ ചക്കര എൻ്റെ ബഡ്ഡെ എല്ലാം കൂടെ ഒരുമിച്ച് അതും കാർ അയ്യോ അത് കാർ അല്ല ഫ്ലൈറ്റ് ആണ് അമ്മ എങ്ങനെ ഇതിന് സമ്മതിച്ചു അതാണ് എൻ്റെ സംശയം….

അമ്മു : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : ചോദി

അമ്മു : കാർ കിട്ടിയത് ആണോ എന്നോട് കോമ്പ്രമൈസ് ആയത് ആണോ ഏതാ കുട്ടന് ഏറ്റവും സന്തോഷം

ഞാൻ : അതെന്ത് ചോദ്യം ആണ് മോനൂ … കാർ ഒക്കെ എന്ത് നീ അല്ലേ എൻ്റെ ചക്കര അപ്പോ നീ അല്ലേ വലുത് ….

അമ്മു മുഖം വെട്ടിച്ച് മോളിലേക്ക് നോക്കി …

ഞാൻ തിന്നുന്നതിൻ്റെ ഇടയിൽ പറഞ്ഞു മതി ഇനി കരയാൻ നിക്കണ്ട കേട്ടോ സൂസിയെ വിളിക്കട്ടെ ….

അമ്മു ചാടി എൻ്റെ കഴുത്തിൽ കൈ ഇട്ട് ഞെരിച്ച് പിടിച്ചു

അമ്മു : മേലാൽ അവളുടെ പേര് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്യാൻ നോക്കിയാ …

ഞാൻ : ഇത്ര നേരം ഇങ്ങനെ അല്ലായിരുന്നല്ലോ

അമ്മു : ഞാൻ വിചാരിച്ചു പാവം ആവാം എന്ന് പക്ഷേ സെറ്റ് ആവുന്നില്ല എൻ്റെ ഉള്ളിലെ കൂറ വെളിയില് വരുന്നു….

ഞാൻ : എനിക്കും ഈ കൂറയെ …ആണ് ഇഷ്ട്ടം …

അമ്മു : ഞാൻ ഇനി പഴയത് ഓർക്കില്ല നീയും അത് വിട്ടേക്ക് കേട്ടോ എൻ്റെ ഭാഗത്ത് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ വിട്ടേക്ക് ഞാൻ നിനക്ക് മാപ്പ് തന്നിരിക്കുന്നു …

Leave a Reply

Your email address will not be published. Required fields are marked *