റെമോ : നീ വാടാ നമ്മക്ക് ഇറങ്ങാം…
അച്ചു : ശെരി വിട്ടോ …
അവര് ഇറങ്ങി
ജാനുവും ശ്രീയും കൂടെ മുറ്റത്തേക്ക് വന്നു
ശ്രീ : അവര് ഇത് എങ്ങോട്ടാ പോയത്
സൂര്യ : വീട്ടിലേക്ക് നമ്മക്ക് അവര് വന്നിട്ട് ഇറങ്ങാം…
ജാനു : അല്ല അച്ചു ഗിഫ്റ്റ് വാങ്ങി കൊടുക്കണ്ടേ
സൂര്യ : ഏയ് അങ്ങനെ ഒന്ന് ഇല്ല …
ജാനു. : അതെന്താ…
സൂര്യ : അത് നമ്മള് ഗിഫ്റ്റ് കൊടുക്കുമ്പോ റെമോന് ഫീൽ ആവില്ലേ അത് പറഞ്ഞ് ഗിഫ്റ്റ് ഇന്ദ്രൻ ബാൻ ആക്കി … ആരും ആർക്കും ക്കും ഗിഫ്റ്റ് കൊടുക്കില്ല കേക്ക് മാത്രം …
ശ്രീ : 😍 ശോ എന്ത് സംഭവം ആണ് ഈ ചെക്കൻ ….
അമർ : എല്ലാം ഉണ്ട് പക്ഷെ ഭാഗ്യം മാത്രം ഇല്ല…
കാർ കേറി വന്നു….അങ്കിൾ ആണ് വണ്ടി ഓടിച്ചത് ….
അമർ : നിങ്ങള് ഇത് എങ്ങോട്ട് പോയതാ…
പപ്പ : അവൻ എവടെ
അമർ : മോളിൽ
പപ്പ : ദേ നിൻ്റെ ആൻ്റി കരഞ്ഞ് നാറ്റിച്ചു എൻ്റെ മോന് നല്ല വെഷമം ഉണ്ട് അവൻ അഭിനയിക്കുക ആണ് എന്നൊക്കെ പറഞ്ഞ് … ഇയാൾക്ക് ഒന്ന് സമാധാനം ആയിട്ട് കരയാൻ പോലും ഈ വീട്ടിൽ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞ് ….
സൂര്യ : ആൻ്റി ഇതൊക്കെ വിട്ടെ ആൻ്റി അത് തന്നെ എല്ലാം കഴിഞ്ഞല്ലോ …
അമ്മ : ഇല്ല മോനെ രുദ്രൻ…. പിന്നെ ഇന്ദ്രൻ ഇവര് കള്ളം പറയുന്നു എന്നോട് ….എന്തോ ഉണ്ട് സംഭവം….
സൂര്യ : ഇല്ല ആൻ്റി …ഞാൻ ഒറപ്പ് പറയുന്നു …എന്നെ വിശ്വാസം ഇല്ലെ ഞാൻ ഉണ്ടായിരുന്നു …സത്യം ഇതാണ് വണ്ടി നമ്മടെ ആയത് കൊണ്ട് അവർക്ക് ഒരു സംശയം ഇന്ദ്രന് ഇതില് പങ്കുണ്ടോ എന്ന് അത് കുറച്ച് ചോദ്യം ചോദിച്ച് കഴിഞ്ഞപ്പോ അവർക്ക് മനസ്സിലായി സത്യം ഇതാണ് എന്ന് ….