സൂര്യ അത് പോലെ ചെയ്തു…
ഞാൻ : പിന്നെ ഞാൻ നിനക്ക് ഒരു സിഗ്നൽ തരും അപ്പോ തന്നെ നീ എൻ്റെ ഫോൺ എടുത്ത് ശ്രീജിത്തിനെ വിളിച്ച് പറയണം കേട്ടൊ ബാക്കി അവൻ നോക്കിക്കോളും ….
പെട്ടെന്ന് തന്നെ ഞങ്ങള് സ്റ്റേഷനിൽ എത്തി…
വണ്ടി നിർത്തി ഞാൻ പുറത്തേക്ക് ഇറങ്ങി… പുറത്ത് തന്നെ പട്ടാളം ഉണ്ട് കൂടെ ഒരുത്തനും …
എന്നെ കണ്ടതും അയാള് വന്നു ….
വക്കീല് : നീ ആണോ ഇന്ദ്രൻ
ഞാൻ : അതെ നിങ്ങളാരാ
വക്കീല്: അതൊക്കെ വഴിയേ അറിയും …
പട്ടാളം ; നീ പെട്ട് മോനെ എൻ്റെ മോൻ ഒരു രാത്രി മുഴുവൻ സെല്ലിൽ ആയിരുന്നു ….
ഞാൻ : അതെ തന്നോട് ഇണ്ടാക്കാൻ അല്ല ഞാൻ വന്നത്
വക്കീൽ; ടാ ടാ മോനെ ഒന്നടങ്ങ്…. സി ഐ വന്നോട്ടെ….
ഞാൻ സൂര്യയുടെ അടുത്തേക്ക് പോയി ടാ പിന്നെ അമർ അങ്കിളിൻ്റെ നമ്പർ അയച്ച് തന്നോ നോക്കിക്കേ ….
സൂര്യ : വന്നിട്ടുണ്ട് …
ഞാൻ : സംഭവം ഇവടെ എന്താവും എന്ന് എനിക്ക് അറിയാം എന്നാലും ഞാൻ പറയാം അപ്പോ അങ്കിളിനെ വിളിച്ചിട്ട് ഇന്ദ്രനെ ഇവടെ ഇട്ട് പേഡിപ്പിക്കുക ആണ് എന്ന് പറയണം കേട്ടോ ….നീ ഫോൺ താ …
ഞാൻ ഫോൺ വാങ്ങി കം ആഫ്‌റ്റർ ട്വെൻ്റി മിനിറ്റ്സ് എന്ന് ഒരു മെസ്സേജ് അയച്ചു…എന്നിട്ട് അത് ഡിലീറ്റ് ആക്കി…
പപ്പ ഇടക്ക് വിളിച്ച് കാര്യം ചോദിച്ചു …
⏩ കുറച്ച് കഴിഞ്ഞതും സി ഐ വന്നൂ….
വണ്ടിയിൽ നിന്ന് സാർ ഇറങ്ങിയതും അയാള് എന്നെ തോളത്ത് കൈ ഇട്ട് വിളിച്ച് കൊണ്ട് പോയി…
സി ഐ: അതെ എനിക്ക് അറിയാം തൻ്റെ വെഷമം ഒന്ന് സഹകരിക്ക് കുട്ടാ ഇവൻ എങ്ങാനും പോലീസ് അനാസ്ഥ എന്നൊക്കെ പറഞ്ഞാ അറിയാലോ ഇപ്പൊ തന്നെ ആവശ്യത്തിൽ കൂടുതൽ ഉണ്ട്
ഞാൻ : ശെരി സാർ ….
സി ഐ ബെൽ അടിച്ച് അവരെ വിളിച്ചു…