…. . . .
⏩ ഇതേ സമയം ഇന്ദ്രൻ്റെ വീട്ടിൽ
അമ്മ ; നിങ്ങള് അവരെ ഒന്ന് കൂടെ വിളിച്ച് നോക്ക് ന്നെ
പപ്പ : കുറച്ച്.മുന്നേ വിളിച്ചപ്പോ പാച്ചു കുട്ടൻ പറഞ്ഞത് വാന്നൊണ്ട് ഇരിക്കുക ആണ് എന്നാ …
ആൻ്റി: നീ ഒന്ന് അടങ് കൃഷ്ണ
അമ്മ : മിണ്ടരുത് എവിടുന്ന് കിട്ടുന്നു ഇത് പോലെ ഓരോരോ പിള്ളേര് ഇനി ഉണ്ടോ.ഇത് പോലെ ….അല്ലെങ്കില് എന്തിന് നിന്നെ പറയണം എൻ്റെ മോൻ ഉണ്ടല്ലോ മരകഴുത ചതിച്ചവർക്ക് വീണ്ടും അവസരം കൊടുത്ത വീണ്ടും അവര് ചതിക്കും എന്നുള്ള ബോധം ഇല്ലെ അവന്
പപ്പ : ഡോ താൻ ഒന്ന് അടങ്ങിക്കെ അവൻ എന്നെ പോലെ ആണ് ലോലൻ ആണ് അവന് ആരെയും വെറുക്കാൻ അറിയില്ല ഡോ പപ്പ ഇമോഷണൽ ആയി
അങ്കിൾ : അല്ലെങ്കിലും ഇവനെ ഒക്കെ വെട്ടി വാഴയ്ക്ക് ഇടണം അതാണ് വേണ്ടത് …. ഇനി അവൻ പൊറത്ത് വരില്ല പീഡനം ആണ് കേസ്….
പപ്പ : അതൊക്കെ അവരുടെ കാര്യം പൊറത്ത് വരുകയോ അകത്ത് ഇരിക്കുക അതൊന്നും നമ്മള് നോക്കണ്ട … ഇനി ഒരിക്കൽ കൂടെ ആ ചെക്കനോ അവൻ്റെ അപ്പൻ ആ അഹങ്കാരിയൊ എൻ്റെ മോൻ്റെ ജീവിതത്തിൽ വരാൻ പാടില്ല എനിക്ക് അത്രേ ഉള്ളൂ ….ഞാൻ ജോസഫിനോട് പറയാം വിളിച്ചിട്ട് ….
അങ്കിൾ : നീ ഒന്ന് അടങ്ങിയിരി രാമാ …ഇനി ഒന്നും ഉണ്ടാവില്ല … രുദ്രൻ പറഞ്ഞത് നീയും കേട്ടത് അല്ലേ നമ്മക്ക് നാളെ വേണേ അങ്ങോട്ട് ചെല്ലാം …
പപ്പ : ശെരി ആണ് നാളെ ദാസെട്ടൻ്റെ മോൻ്റെ എങ്കേജമെൻ്റ് അല്ലേ കോട്ടയത്ത് ….അത് പറഞ്ഞപ്പോ ആണ് ഞാൻ ഇത് ഓർത്തത് ….
അങ്കിൾ : ഏത് ദാസ്
പപ്പ : ഹാ മറ്റെ എറണാകുളത്ത് ഉള്ള ആഞ്ജനേയ ദാസ് മറ്റെ തടിമില്ല് …ഒക്കെ ഉള്ള …
അങ്കിൾ : ഹാ നമ്മടെ മുരുക്ക് ….പുള്ളിടെ മോൾടെ