പപ്പ : മോൾ അല്ല മോൻ
അങ്കിൾ : ശെരി ആണ് എന്നെ വിളിച്ചിരുന്നു …
പപ്പ : നാളെ ആണ് പരിപാടി….
അങ്കിൾ : നിൻ്റെ വലിയ ദോസ്ത് അല്ലേ 🍻
പപ്പ : 🤫
⏩ കുറച്ച് സമയം കൊണ്ട് തന്നെ ഞങ്ങള് വീട്ടിലേക്ക് എത്തി….
മുറ്റത്ത് കാറിൻ്റെ ഹോൺ കേട്ടു..
അമർ : വന്നു….
പപ്പ : കൃഷ്ണ ഡോണ്ട് സ്‌ഫോയിൽ ഹിസ് മൂഡ് കേട്ടോ കാർ അല്ലേ ലീവിറ്റ്….
അമ്മു : അതെ ആൻ്റി ….
അമർ പുറത്തേക്ക് ഇറങ്ങി കൂടെ നന്ദനും ….
ഞാൻ വണ്ടി തുറന്ന് പുറത്തേക്ക് ഇറങ്ങി …
നന്ദൻ ; എന്താ ടാ എന്താ അവൻ്റെ പ്രശ്നം
എല്ലാരും ഉമ്മറത്തേക്ക് വന്നു….
ഞാൻ : ഒന്നൂല്ല നന്ദ നീ റേസ് ആവാതെ ചെറിയ ഒരു എൻക്വയറി വണ്ടി എൻ്റെ പേരിൽ അല്ലേ അപ്പോ അവർക്ക് ഒരു സംശയം എനിക്ക് ഇതിൽ ഒക്കെ പങ്കുണ്ടോ എന്ന് കുറച്ച് ചോദ്യം ചോദിച്ചു വിട്ടു അത്ര തന്നെ 😊
പപ്പ : ജോസഫ് വിളിച്ചോ
ഞാൻ : ഹാ പപ്പ വിളിച്ചു…ഒരു താങ്ക്സ് പറഞ്ഞേക്കണെ
പപ്പ : നീ വീടെത്തിയാ വിളിക്കാൻ പറഞ്ഞു ഞാൻ പോയി വിളിച്ചിട്ട് വരാം …
അമ്മു എൻ്റെ അടുത്ത് വന്നു …
അമ്മു : അവര് ഉപദ്രവിക്കുക വല്ലതും ചെയ്തോ ….
ഞാൻ : ഇല്ല ഇല്ല …. മാറ് ഞാൻ പോയി ഫ്രഷ് ആവട്ടെ …
അമ്മ : ഒന്ന് നിന്നെ
ഞാൻ : എന്താ
അമ്മ ; ശെരിക്കും കുഴപ്പം ഒന്നും ഇല്ലെ …
ഞാൻ : ഇല്ലെന്ന് ഇപ്പൊ നമ്മടെ ലോറി അതിൻ്റെ ഡ്രൈവർ വല്ല പണിയും ഒപ്പിച്ചാ സ്വാഭാവികം ആയും നമ്മളെ വിളിപ്പിക്കും വണ്ടി എൻ്റെ പേരിൽ ആയത് കൊണ്ട്. ഞാൻ പോയി അത്ര തന്നെ ….
അമ്മ : 🥺
ഞാൻ അമ്മുടെ അടുത്തേക്ക് പോയി ..മുഖം കൈ കൊണ്ട് പൊക്കി