ഞാൻ : എന്താണ് ഇത് … കര്യാ
അമ്മ : എൻ്റെ കുട്ടിക്ക് എന്താടാ ഇത്ര മോശം സമയം ….
ഞാൻ : ഇതൊക്കെ വരും അമ്മ പോട്ടെ …. എല്ലാം ഓക്കെ ആയി …
അമ്മ : പൊട്ടി രുദ്രൻ വിളിച്ചിരുന്നു അവൻ പറഞ്ഞു അവൻ അല്ലെങ്കിൽ തന്നെ ഡൗൺ ആണ് എന്ന് കുഴപ്പം ഒന്നും ഇല്ല എന്ന്
ഞാൻ : പിന്നെ എന്താ …വാ നല്ല വേശപ്പ് ഉച്ചക്കും ഒന്നും കഴിച്ചില്ല …അല്ല എൻ്റെ ബൈക്ക് എവടെ….
നന്ദൻ : അച്ചു കൊണ്ട് പോയി … ജാനകി വന്നിട്ടുണ്ട് അവളെ കൊണ്ട് വരാൻ പോയി…
ഞാൻ : ആയ്ക്കൊട്ടെ ….
ആൻ്റി കലങ്ങിയ കണ്ണും ആയി എൻ്റെ അടുത്തേക്ക് വന്നു ….
ഞാൻ : അയ്യോ കരയല്ലേ മഹികുട്ടി എന്നെ തൂക്കി കൊല്ലുക ഒന്നും ഇല്ല …
ആൻ്റി: ദേ കുരുത്തം കെട്ട ചെക്കാ വായിൽ തോന്നിയത് പറഞ്ഞാ നല്ലത് വാങ്ങും. നീ …😡
ഞാൻ : പോട്ടെന്ന്…. ഞാൻ തന്നെ വന്നല്ലോ….
ആൻ്റി: എന്നാലും … ആ കാലമാടൻ്റെ തലയിൽ ഇടി തീ വീഴും …
ഞാനും സൂര്യയും പരസ്പ്പരം നോക്കി …
സൂര്യ : പെട്ടെന്ന് വായ പൊത്തി….
നന്ദൻ : എന്താ ടാ
സൂര്യ : ഈച്ച കേറി …
ഞാൻ : അതെ അതെ ….
അങ്കിൾ : അവളുടെ കള്ള കരച്ചിൽ മാറി പോടി അങ്ങോട്ട്
ആൻ്റി : ദേ മനുഷ്യ അനാവശ്യം പറഞ്ഞ ഉണ്ടല്ലോ 😡😭
അങ്കിൾ : അയ്യ എല്ലാം ചെയ്ത് വച്ചിട്ട് എത്രാമത്തെ വട്ടം ആടി നീ മാപ്പ് മോനെ മാപ്പ് മോനെ മാപ്പ് എന്ന് പറഞ്ഞ് നടക്കുന്നത് നാണം ഇല്ലല്ലോ
ഞാൻ : ആൻ്റി എന്ത് ചെയ്യും അങ്കിൾ
അങ്കിൾ : ഇല്ല മോനെ ഇവളോടും നിൻ്റെ ഭാര്യ ഇല്ലെ അത് അതിലും വലിയ മരമണ്ടി അതിനോടും ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ആ പട്ടാളം തെണ്ടിയെയും അവൻ്റെ മോനെയും വീട്ടിൽ കെട്ടാൻ കൊള്ളില്ല എന്ന് എന്നൊക്കെ ഇവര് വാളും പരിചയും ആയി വന്നു ഇപ്പൊ എന്തായി …