“മോനെ ഗോവിന്ദാ!”
അടുതെത്തി അവന്‍റെ തോളില്‍ പിടിച്ചുകൊണ്ട് ജോയല്‍ പറഞ്ഞു
“നീ കത്തീഡ്രല്‍ പാര്‍ക്കിലേക്കും നിന്‍റെ കുഞ്ഞമ്മേടെ വീട്ടിലേക്കുമൊന്നുമല്ല ഇപ്പം പോകുന്നെന്നു എനിക്ക് കൃത്യമായി അറിയാം…നീ പോകുന്നത് നീപോകുന്നത് ഇപ്പൊ വാലിയ മോറിലോറിലേക്ക് അല്ലേടാ?”
ഗോവിന്ദന്‍ കുട്ടിയുടെ മുഖം കടലാസ് പോലെ വെളുത്തു.
കിസിനാവുവിലെ ഏറ്റവും ആകര്‍ഷണീയമായ പബ്ലിക്ക് പാര്‍ക്കാണ് വാലിയ മോറിലോര്‍. മനം മയക്കുന്ന സൌന്ദര്യമാണ് രണ്ടു കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആ പാര്‍ക്കിന്. മൊള്‍ഡോവിയന്‍ പ്രണയിനികളുടെ പറുദീസ എന്നറിയപ്പെടുന്ന അതിചാരുതയാര്‍ന്ന ഭൂഭാഗം. ഗ്രീഷ തടാകത്തിന്റെ കരയില്‍, ചുവപ്പും മഞ്ഞയും ഇലകള്‍ പൂത്തുലയുന്ന മേപ്പിള്‍ മരങ്ങള്‍ അതിര് കാക്കുന്ന, വര്‍ണ്ണവിസ്മയത്തിനു മറ്റൊരു പര്യായവുമാവശ്യമില്ലയെന്നു സഞ്ചാരികളെ നോക്കി മന്ത്രിക്കുന്നയിടം…
“ബാക്ക് ലോഗ് ഒന്നുമില്ലല്ലോ!”
ജോയല്‍ ഗൌരവത്തില്‍ ചോദിച്ചു.
“ഇല്ല…!”
ഗോവിന്ദന്‍ കുട്ടി ഉത്സാഹത്തോടെ പറഞ്ഞു.
“എല്ലാ ഫയല്സും ചെക്ക് ചെയ്തു. നോട്ട് ചെയ്തു. ഡിസ്പാച്ച് ചെയ്തു….”
“നാളത്തെ പ്രോഗ്രാംസ്?”
“എല്ലാം സെറ്റ് ചെയ്തു….”
“ശരി…”
ജോയല്‍ പറഞ്ഞു.
“എന്നാ നീ മരിയ പെട്രോവയെക്കാണാന്‍ പൊക്കോ! ലേറ്റ് ആകണ്ട!”
ഗോവിന്ദന്‍ കുട്ടി ഞെട്ടലോടെ അവനെ നോക്കി.
“സാര്‍…”
ഗോവിന്ദന്‍ കുട്ടി ജാള്യത മറയ്ക്കാന്‍ പാടുപെട്ടു. താന്‍ കാണാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേര് ജോയല്‍ എങ്ങനെ മനസ്സിലാക്കി എന്നോര്‍ത്ത് അവന്‍ അദ്ഭുതപ്പെട്ടു.
“എന്താടാ ഇത്?”
പുഞ്ചിരിയോടെ ജോയല്‍ ചോദിച്ചു.
“മൊള്‍ഡോവാ പ്രണയത്തിന്‍റെ നാടല്ലേ? ഇവിടെ ജീവിക്കുമ്പോള്‍ പ്രേമിച്ചില്ല എന്ന് പറഞ്ഞാല്‍? നീ പേടിക്കേണ്ട! നല്ല കുട്ടിയാ അവള്! റഷ്യന്‍ എന്ന് പേരേയുള്ളൂ! ഒരു കസവ് സാരി ഉടുപ്പിച്ചാല്‍ നല്ല തറവാടി മലയാളി മങ്കയായി അവള്‍!”
ഗോവിന്ദന്‍ കുട്ടിയുടെ കണ്ണുകള്‍ വിടര്‍ന്നു. അവന്‍റെ മുഖത്തിന്‍റെ സൌന്ദര്യം ഒന്നുകൂടിയേറി.
“താങ്ക്യൂ സാര്‍!”
ഗോവിന്ദന്‍കുട്ടി ഉത്സാഹത്തോടെ പോകുന്നത് നോക്കുന്നത് പുഞ്ചിരിയോടെ നോക്കി നില്‍ക്കവേ ജോയലിന്റെ ഫോണിലേക്ക് ഒരു വാട്ട്സ് ആപ്പ് മെസേജ് വന്നു.
“സി ഇ ഒ…”