രാകേഷ് തുടര്‍ന്നു.
“ഷബ്നം മരിച്ചതും അവളുടെ ബോഡി ഞാന്‍ മൊള്‍ഡോവന്‍ എംബസ്സിയില്‍ എത്തിച്ചതും ഒക്കെ…”
രാകേഷ് ഒന്ന് നിശ്വസിച്ചു.
“പിന്നെയും ദിവസങ്ങള്‍ കടന്നുപോയി….”
രാകേഷ് തുടര്‍ന്നു.
“നിങ്ങളുടെ ടീമിലെ നാലഞ്ചു പേരന്നു ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു. ഞങ്ങളുടെ നാല് ജവാന്മാരും രക്തസാക്ഷികളായി… ഞാന്‍ പിന്നെ പുതിയ ഇടങ്ങളിലേക്ക് പോയി… പക്ഷെ ഒരു മുഖം എന്നെ എപ്പോഴും ഹോണ്ട് ചെയ്തു….റിയയുടെ….”
രാകേഷ് ജോയലിനെ നോക്കി.
“ലാസ്റ്റ് കണ്ടപ്പോഴുള്ള അവളുടെ നോട്ടം…”
അവന്‍ തുടര്‍ന്നു.
“ഉറങ്ങുമ്പോഴും ഉണരുമ്പോഴും എന്ത് ചെയ്താലും…ഒരു മാതിരി ഭ്രാന്ത് വരുന്നത് പോലെ….എങ്ങനെ എങ്കിലും അവളെ കാണണം എന്ന് മനസ്സ് എപ്പോഴും പറഞ്ഞു….”
രാകേഷിന്റെ വാക്കുകള്‍ ജോയലില്‍ അദ്ഭുതമായി വളര്‍ന്നു.
“ഒരു കൊല്ലം കഴിഞ്ഞ് മൊള്‍ഡോവ ടൂറിസത്തിന്‍റെ ഒരു ആഡ് ഞാന്‍ കണ്ട് ഇന്ത്യ ടു ഡേ മാഗസിനില്‍…”
ജോയല്‍ രാകേഷിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
“അപ്പോള്‍ ഒരു മാളിന്റെ പിമ്പില്‍ രവി നില്‍ക്കുന്ന ഒരു ഫോട്ടോ…പെട്ടെന്ന് അയാളെ ഒന്ന് കാണണം, ബന്ധപ്പെടണം എന്ന് എനിക്ക് തോന്നി. പോസ്റ്റ് ഓപ്പറേഷന്‍ വിക്റ്റിംസുമായോ അവരുടെ കോണ്‍ഫെഡറേറ്റ്സുമായോ ഒരു കണക്ഷനും പാടില്ല എന്നത് ഞങ്ങളുടെ കോഡ് ഓഫ് കോണ്‍ഡക്റ്റില്‍ ഉള്ളതാണ്…ബട്ട്….”
രാകേഷ് വീണ്ടും ഗ്രീഷയിലേക്ക് നോക്കി.
“റിയേടെ മുഖം മനസ്സില്‍ നിന്നും മായാതെ കിടക്കുന്നത് കൊണ്ട് അവളെക്കുറിച്ച് അറിയാനുള്ള ഏകമാര്‍ഗ്ഗം രവിയുമായി ബന്ധപ്പെടുകയാണ് എന്ന് ഞാന്‍ മനസ്സിലാക്കി…”