“നിന്നെപ്പോലെ ഒരു പെണ്ണിനെ കണ്ടുപിടിച്ച് ഉടനെ മമ്മീടെ മുമ്പി പ്രസന്‍റ്റ് ചെയ്യണം… കാരണം എന്താണെന്ന് വെച്ചാ…എനിക്ക് മാത്രമല്ല നിന്നെ അസ്ഥിയില്‍ പിടിച്ചിരിക്കുന്നെ…മമ്മിയ്ക്ക് നീയെന്ന് വെച്ചാ….ഞാന്‍ പറഞ്ഞു നോക്കി ഒരുപാട്…ഗായത്രിപ്പുഴ സൂര്യഗിരീന്ന് ആണ് ഒഴുകുന്നതെന്നും ഒക്കെ ഫില്‍മി ഡയലോഗ് ഒക്കെ പറഞ്ഞു … ആ പാവത്തിനോട്…. അത്രയ്ക്കങ്ങ് കണ്‍വിന്‍സിങ്ങ് ആയില്ല ആ ഡ്രാമ…കാരണം എത്ര ഒളിപ്പിച്ചിട്ടും നിന്നോടുള്ള ആ കത്തുന്ന പ്രേമം അങ്ങ് കണ്ണീന്ന് കളയാന്‍ പറ്റിയില്ല അന്നേരം…”
എന്ത് പറയണമെന്നറിയാതെ ജോയല്‍ രാകേഷിനെ നോക്കി.
“ഡോണ്ട് വറി…”
അവളോടൊപ്പം ജോയലിനെയും ചേര്‍ത്ത് പിടിച്ച് രാകേഷ് പറഞ്ഞു.
“ഇപ്പം എന്‍റെ മൈന്‍ഡ് ക്ലീനാ…ഗായത്രി എന്‍റെ നല്ല കൂട്ടുകാരന്‍റെ വൈഫ് ആണ് എന്ന് ഞാനെന്‍റെ മനസ്സിനെ കണ്‍വിന്‍സിങ്ങ് ആക്കിയിട്ടുണ്ട്…. സൊ …നിങ്ങള്‍ ഒരു കാര്യം ചെയ്യ്…”
രാകേഷ് ചുറ്റും നോക്കി.
“ഇപ്പം ഈ സീനിലേക്ക് എന്‍റെ ബറ്റാലിയന്‍ എത്തും…”
അയാള്‍ ജാഗ്രതയോടെ പറഞ്ഞു.
“ഓപ്പറേഷന്‍ ടെര്‍മിനേറ്റ് ചെയ്യുന്ന കാര്യം ഞാന്‍ അനൌണ്‍സ് ചെയ്യാന്‍ പോകുവാ. പിന്നെ ഇന്നോ നാളെയോ പാക്കപ്പ് ചെയ്യും…അതുകൊണ്ട്…”
ട്രാന്‍സ്മിറ്റര്‍ എടുത്തുകൊണ്ട് രാകേഷ് വീണ്ടും ചുറ്റും നോക്കി.
“നിങ്ങള്‍ രണ്ടും ഇപ്പം തന്നെ ഇവിടം വിട്ടുപോ! ഷബ്നത്തിന്‍റെ ബോഡി സേഫ് ആയി മൊള്‍ഡോവാ എംബസ്സിയിലെത്തും…”
“രാകേഷ്…”
ജോയല്‍ അവന്‍റെ കൈപിടിച്ച് അമര്‍ത്തി.
“മറക്കില്ല ഞാനിത്….സ്വയം പരാജയമേറ്റ് വാങ്ങി …ഞങ്ങള്‍ക്ക് വേണ്ടി….”
“ശരിയാ…”
അവന്‍ ചിരിച്ചു.
“ഏറ്റെടുത്ത ഒരു മിഷന്‍ ഫെയില്‍ഡ് ആകുന്നത് ആദ്യമാ… പക്ഷെ ഇതുപോലെ വിജയിച്ച ഒരു ഫീല്‍ ഇങ്ങനെ ഇതുപോലെ കിട്ടുന്നത് ഈ ഫെയിലറിലാ…നേരാണ് ഞാന്‍ പറയുന്നത്…ഇതിനു മുമ്പ് വിജയിച്ചപ്പം അപ്പോള്‍പ്പോലും ഇങ്ങനെ ഒരു ഫീല്‍ കിട്ടിയിട്ടില്ല…ഒരു പ്രണയം വിജയിക്കുന്നത് കാണാന്‍ പറ്റിയല്ലോ! നിങ്ങളുടെ പ്രണയം വിജയിപ്പിക്കുന്ന നാടകത്തില്‍ ഒരു ചെറിയ റോള്‍ ചെയ്യാന്‍ ഭാഗ്യമുണ്ടായില്ലേ?”
രാകേഷ് ചിരിച്ചു.
“ഒരു പ്രണയം വിജയിക്കുന്നത് പോലെ മഹത്തരമായി മറ്റൊന്നും വിജയിക്കില്ല, ലോകത്ത്!”
ഗായത്രിയും ജോയലും പരസ്പ്പരം നോക്കി.
“ഇനി നിക്കണ്ട! വിട്ടോ. ഇനി ചെയ്യാന്‍ ബാക്കിയൊന്നുമില്ലല്ലോ!”
രാകേഷ് ഇരുവരേയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.
“ഒന്നുണ്ട്!”
ദൃഡസ്വരത്തില്‍ ഗായത്രി പറഞ്ഞു. ചുറ്റും നിന്നിരുന്ന ദീര്‍ഘവൃക്ഷങ്ങളുടെ ചില്ലകളില്‍ കാറ്റിരമ്പിയാര്‍ക്കാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍.