അശ്വതി അവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. അവരുടെ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ അവള്‍ക്ക് മനസ്സിലായില്ലെങ്കിലും.
“ഡോക്റ്ററില്‍ നിന്നുള്ള ഡിവോഴ്സിനു ശേഷം ഞാന്‍ ആകെ തകര്‍ന്നു തരിപ്പണമായിപ്പോയി. ജീവിതം ആകെ താറുമാറായി. മദ്യവും ഡ്രഗ്സ്മൊക്കെയായി ലൈഫ് ഒരു മീനിങ്ങും ഇല്ലാതെ…”
അശ്വതി അവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു, ശ്രദ്ധയോടെ.
“ഒത്തിരി റിഹാബിലേഷന്‍ സെന്‍റ്ററുകളില്‍ ഒക്കെപ്പോയി. ബട്ട് ഓള്‍ വേര്‍ ഫ്യൂറ്റൈല്‍. അപ്പോഴാണ് രഘു വരുന്നത്. മാസങ്ങളോളം റിഹാബിലേഷന്‍ സെന്‍റ്ററുകള്‍ക്ക് സാധിക്കാത്തത്. കൌണ്‍സിലേഴ്സിനു സാധിക്കാത്തത് ഏതാനും ദിവസങ്ങള്‍കൊണ്ട് അവന്‍ സാധിച്ചു. പിന്നാലെ നടന്നു, നിര്‍ബന്ധിച്ചു, ശുശ്രൂഷിച്ചു. ഒരു സഹോദരനെപ്പോലെ…അനിയനെപ്പോലെ…ചീതയും തെറിയും അവഹേളനവും സഹിച്ച്….പക്ഷെ…പിന്നെയാണ് ഞാന്‍ അറിഞ്ഞത്…”
“ബാക്കി ഞാന്‍ പറയാം,”
അശ്വതി തിരിഞ്ഞുനോക്കി.
വാതില്‍ക്കല്‍ നിറഞ്ഞ ചിരിയുമായി ഡോക്ടര്‍ നന്ദകുമാര്‍ നില്‍ക്കുന്നു.
അയാള്‍ പതിയെ അവരുടെയടുത്തേക്ക് വന്നു.
“കഴിഞ്ഞാഴ്ച്ചയാണ് അഞ്ജനയുടെ വീട്ടില്‍ നിന്നിരുന്ന ഒരു ഡോമെസ്റ്റിക് ഹെല്പ് പോയതും അഞ്ജന ഒരു പുതിയ ആളെ അന്വേഷിക്കുന്നതും. അന്വേഷണ ഏജന്‍സിയെ സ്വാധീനിച്ചു ഞാന്‍ രഘുവിനെ അങ്ങോട്ടു അയച്ചു. എനിക്കപ്പോള്‍ ഒരേയൊരു ഉദ്ദേശമേയുണ്ടായിരുന്നുള്ളൂ…”
ഡോക്റ്റര്‍ നന്ദകുമാര്‍ അശ്വതിയുടെ കണ്ണുകളിലേക്ക് നോക്കി.
“അന്ജനെയെ എങ്ങനെയും തിരിച്ചുകൊണ്ടുവരിക…”
അശ്വതിക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നി.
“എന്‍റെ ജീവിതത്തിലേക്ക് ..എന്‍റെ മോളുടെ ജീവിതത്തിലേക്ക്…”
“ഡോക്ടര്‍..”
അശ്വതി എന്തോ പറയാന്‍ തുടങ്ങി.
“എനിക്ക് രഘുവിന്‍റെ മേലുള്ള വിശ്വാസം അത്രയായിരുന്നു. അവനു ഒരു പ്രത്യേകതയുണ്ട്. അത് എന്നെക്കാള്‍ കൂടുതല്‍ അശ്വതിയ്ക്കറിയാം. പരിചയപ്പെടുന്ന ആരിലും ഒരു വല്ലാത്ത, നിത്യമായ ഒരു സ്വാധീനം ചെലുത്താന്‍ ഒരു കഴിവ് അവന് പ്രത്യേകമായി ഈശ്വരന്‍ കൊടുത്തിട്ടുണ്ട്…
“എന്നെ അവന്‍ സ്വാധീനിച്ച കാര്യം ഒന്നും ഓര്‍ക്കാന്‍ എനിക്ക് വയ്യ അശ്വതി…”
ഡോക്ടര്‍ അഞ്ജന തുടര്‍ന്നു.
“ഇത്രയൊക്കെ ആരെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി സഹിക്കുമോ? രഘു എനിക്ക് വേണ്ടി സഹിച്ചത് പോലെ…അവന്‍റെ വാക്കുകളും നോട്ടവും പ്രവര്‍ത്തിയും ഒന്നും..ആര്‍ക്കും അതുപോലെ പറ്റില്ല…”കമ്പികുട്ടന്‍.നെറ്റ്
“ഞാന്‍ അവനോടു പ്രത്യേകം പറഞ്ഞിരുന്നു, ഈ മിഷന്‍റെ കാര്യം എല്ലാവരോടും മറച്ചുവെക്കാന്‍. ഒരു തരത്തിലും ഇത് എന്‍റെ ഡ്രാമ ആണ് എന്ന്‍ ആരും അറിയാതെയിരിക്കാന്‍,”
ഡോക്ടര്‍ പറഞ്ഞു.
“അതാണ്…അതുകൊണ്ട് മാത്രമാണ് അവന്‍ അശ്വതിയോട് അല്‍പ്പം അകന്നതായി ഭാവിച്ചത്. ഓരോ നിമിഷവും അവന്‍റെ മനസ്സ് അശ്വതിയെ ഓര്‍ത്തു നീറുകായിരുന്നെങ്കിലും,”
അശ്വതി എഴുന്നേറ്റു.
“എന്നിട്ട് അവന്‍ എവിടെ ഡോക്ടര്‍?”
“അവനിപ്പോള്‍ ഹോട്ടെല്‍ റൂമില്‍ കാണും. അവന്‍ അശ്വതിയെ കാണാന്‍ പുറപ്പെട്ടതായിരുന്നു. പക്ഷെ അശ്വതിക്ക് വേണ്ടി ഒരു സാരി അവന്‍ വാങ്ങിയിരുന്നു. അത് എടുക്കാന്‍ മറന്നു പോയി അവന്‍. അതുകൊണ്ട് കീ റിസപ്ഷനില്‍ ഏല്‍പ്പിച്ച് ഞാന്‍ പോന്നു.