അശ്വതിയുടെ കഥ 3
Aswathiyude Kadha 3 Author:Smitha അശ്വതിയുടെ കഥ PREVIOUS
ഏറ്റവും വലിയ സന്ദേഹമുണ്ടായത് നേരം വെളുത്തപ്പോഴാണ്. ഇന്ന് ക്ലിനിക്കില്‍ പോകണോ? എങ്ങനെ പോകും? എങ്ങനെ ഡോക്റ്റര്‍ നന്ദകുമാറിന്‍റെ മുഖത്ത് നോക്കും? പ്രായം മറന്ന്, പദവി മറന്ന് വെറും മണ്ടിപ്പെണ്ണിനെപ്പോലെ പെരുമാറാന്‍ എങ്ങനെ സാധിച്ചു തനിക്ക്? ഉറങ്ങുന്നതിനു മുമ്പ് ഹോസ്റ്റലില്‍ നിന്ന് രാധികയുടെ ഫോണ്‍ വന്നപ്പോഴും പിന്നെ വൈകി രവിയേട്ടന്‍ എത്തിയപ്പോഴും ഒന്നും മനസ്സിലായില്ല. പുകമഞ്ഞിലൂടെ, മേഘങ്ങളിലൂടെ ഒഴുകിപ്പറക്കുന്ന ഒരു പ്രതീതിയായിരുന്നു.
“അമ്മയെന്താ മിണ്ടാത്തെ?” രാധിക മൂന്നു നാല് തവണ ചോദ്യം ആവര്‍ത്തിച്ചത് ഓര്‍മ്മയുണ്ട്.
“മോളെ, ഒന്നുകൂടിപ്പറഞ്ഞേ,” ആദ്യം പറഞ്ഞത് കേള്‍ക്കായ്കയാല്‍ വീണ്ടും തനിക്ക് അവള്‍ പറഞ്ഞതെന്താണെന്ന് ചോദിക്കേണ്ടി വന്നു.
“കുന്തം!” അവള്‍ ചൊടിച്ചു. “അമ്മേ ഇത് ഹോസ്റ്റലാ. അങ്ങനെ അനന്തമായി സംസാരിക്കാനൊന്നും ഒക്കുകേല. അത് കൊണ്ട് അമ്മ മര്യാദക്ക് ചെവി വൃത്തിക്ക് ആദ്യം ഒന്ന് കഴുക്. എന്നാലെ ഞാന്‍ പറയുന്നത് കേക്കത്തൊള്ളൂ.”
“നീ പോടീ, നെനക്കൊന്നു കൂടി പറഞ്ഞാലെന്താ? ഞാനേ ഇവിടെ നിന്നെപ്പോലെ ആമ്പിള്ളേരേ പഞ്ചാരയടിച്ചോണ്ടിരിക്കുവല്ല. വീട്ടിലെ നൂറു കൂട്ടം പണി. പിന്നെ നിവര്‍ന്നു നില്‍ക്കാന്‍ നേരമില്ലാതെയാ ക്ലിനിക്കില്‍. അപ്പൊ ക്ഷീണിക്കും. അന്നേരം നീ മെണമെണാന്ന് പറയുന്നത് അത്ര കൃത്യമായോന്നും കേട്ടെന്ന് വരില്ല.”