അശ്വതിയുടെ കഥ 6 [Smitha]

Posted by

“എന്നാലും ചേട്ടാ,” അവള്‍ സ്വരം മാറ്റി. “എന്നാ ഡയലോഗാ പറഞ്ഞെ. സുരേഷ്ഗോപി തോറ്റ് പോകും. പുല്ല്, ഷിറ്റ് എന്നുംകൂടി പറഞ്ഞാരുന്നേല്‍ സുരേഷ്ഗോപിയ്ക്ക് പണിയില്ലാതെ വീട്ടിലിരിക്കാരുന്നു.”
അവളുടെ ഫലിതബോധം അവന്‍ ആസ്വദിച്ചു ചിരിച്ചു.
“ങ്ങ്ഹാ, രാധികേ,” പെട്ടെന്നോര്‍ത്ത് രഘു പറഞ്ഞു. “പെട്ടെന്ന്‍ അമ്മയെ വിളിച്ച് കാര്യം പറ. ആ പാവം അവിടെ തീ തിന്ന്‍ ഇരിക്ക്വാ.”
“അയ്യോ, ചേട്ടാ സോറി,” അവള്‍ പെട്ടെന്ന്‍ മൊബൈലെടുത്തു. “കഴിഞ്ഞ സംഭവങ്ങള്‍… അതിന്‍റെ എക്സൈറ്റ്മെന്‍റ്റില്‍ ഞാന്‍ പാവം അമ്മയെ മറന്നു.”
അവള്‍ ഉടനേ ഡയല്‍ ചെയ്തു. സംഭവങ്ങള്‍ ആവേശത്തോടെ അവള്‍ അശ്വതിയെയറിയിച്ചു. തങ്ങള്‍ നേരെ വീട്ടിലേക്ക് വരികയാണെന്നും തനിക്ക് ഉടനേ അമ്മയെ കാണണമെന്നും അവള്‍ അശ്വതിയോട്‌ പറഞ്ഞു.
മഴ അതിന്‍റെ ആവേശത്തിന്‍റെ കൊടുമുടികയറുകയായിരുന്നു. ഇടിമിന്നലും മുഴക്കവും തുടര്‍ച്ചയായി. കാറ്റ് കൂടിയെത്തിയപ്പോള്‍ പ്രകൃതി അതിന്‍റെ ഏറ്റവും രൌദ്രഭാവത്തിലെത്തി. പെട്ടെന്ന്‍ അവര്‍ക്ക് മുമ്പില്‍ ഒരു മരം റോഡില്‍ ഭയങ്കരമായ ശബ്ദത്തോടെ നിലംപൊത്തി. രാധിക ഭയന്ന്‍ ഒച്ചയിട്ടു.
“ഇതിപ്പം മഴേം കാറ്റും രണ്ടും കല്‍പ്പിച്ചാണല്ലോ,” ഓട്ടോ നിര്‍ത്തി കലികയറി രഘു മുരണ്ടു.
“ചേട്ടാ ഈ കണ്ടീഷനില്‍ പോയാല്‍ എന്തേലും സംഭവിക്കും,” രാധിക ഭയത്തോടെ പറഞ്ഞു.
“വഴീല്‍ ഇങ്ങനെ നിന്നാലും സംഭവിക്കും,” ചുറ്റും കണ്ണോടിച്ച് രഘു പറഞ്ഞു. പെട്ടെന്ന്‍ അവര്‍ക്ക് പിമ്പില്‍ മറ്റൊരു മരം കൂടി ഭീകരശബ്ദത്തോടെ മറിഞ്ഞുവീണു.
“എന്‍റെ ഭഗവതീ…” ഭയ വിഹ്വലയായി രാധിക പറഞ്ഞു. “ചേട്ടാ, എന്താ ചെയ്ക?”
രഘു ആലോചിച്ചു. അവള്‍ അവനെ പ്രത്യാശയോടെ നോക്കി. പെട്ടെന്നവന്‍റെ മിഴികള്‍ വിടരുന്നത് കണ്ട്‌ അവള്‍ സന്തോഷിച്ചു.
“രാധികേ വാ,” അവന്‍ പെട്ടെന്ന്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു. “അല്പ്പമടുത്ത് ഒരു ഫ്രണ്ടിന്‍റെ വീടുണ്ട്. അവന്‍ അവിടെയില്ല. വീട് പൂട്ടിക്കിടക്കുവാ. അവന്‍ ബാഗ്ലൂരിപ്പോയതാ. അവന്‍റെ പപ്പേം മമ്മീം അങ്ങ് യു എസ്സിലാ. താക്കോല്‍ എവിടാന്ന്‍ എനിക്കറിയാം.”
അവള്‍ ആശ്വസിച്ചു.
“ഓ,” അവന്‍ പെട്ടെന്ന്‍ തിരിഞ്ഞു നോക്കി. “ഞാന്‍ രാധികയോട് ചോദിച്ചില്ല. രാധികയ്ക്ക് പേടിയോന്നുമില്ലല്ലോ.”
“ഒരു ചെകുത്താന്‍റെ കൈപ്പിടിക്കാത്ത് തീരേണ്ട എന്‍റെ ജീവിതം എനിക്ക് മടക്കിത്തന്നയാളാണ് എന്‍റെ കൂടെയുള്ളത്. അങ്ങനെ ചോദിക്കല്ലേ. എനിക്ക് പിന്നെ ആരെയാ വിശ്വാസിക്കാന്‍ കഴിയുക?”

Leave a Reply

Your email address will not be published. Required fields are marked *