അതിനിടയില്‍ അവള്‍ മൊബൈല്‍ ഗാലറി പരിശോധിച്ച് വിഷ്വല്‍ ചെക്ക് ചെയ്തു. മൊബൈലിലെ ട്രേയില്‍ നിന്ന് മെമ്മറി കാര്‍ഡ് എടുത്തു.
“ശരി, എന്നാല്‍ പണിതുടങ്ങിയേക്കാം. എല്ലാം ഓക്കേ ആളെ മോളെ?” പിമ്പില്‍ നിന്ന്‍ ഒരു പുരുഷ ശബ്ദം കേട്ട് ഫിലിപ്പ് ഞെട്ടിത്തിരിഞ്ഞുനോക്കി. നിമിഷാര്‍ദ്ധംകൊണ്ട് അവന്‍റെ മൂക്കിന്‍റെ പാലം തകര്‍ത്തുകൊണ്ട് രഘുവിന്‍റെ ഉരുക്കുമുഷ്ട്ടി അവന്‍റെ മുഖത്ത് പതിച്ചു. സ്റ്റീയറിംഗ് വീലിലേയ്ക്ക് ഫിലിപ്പ് മുഖം തല്ലിവീണു. അപ്പോഴേക്കും മടക്കിയ കുടയുടെ പിടിയുപയോഗിച്ച് രാധിക അവനെ തലങ്ങും വിലങ്ങും തല്ലി.
“രാധികേ,” അപ്പോഴേക്കും മുന്‍ സീറ്റിലേക്ക് വന്ന രഘു പറഞ്ഞു. “ഇങ്ങനെ തിരുവാതിരയ്ക്ക് കാണിക്കുന്നത് പോലെ കൈവീശിയാ അവന്‍റെ രോമം പോലും അനങ്ങില്ല. തല്ല് മോള്‍ടെ പണിയല്ല. അതിനല്ലേ തങ്കപ്പന്‍ ഗുരുക്കളുടെയടുത്ത് കളരിപ്പയറ്റ് പഠിക്കുന്ന ഈ ചേട്ടനുള്ളത്?”
രഘു ഫിലിപ്പിന്‍റെ മുഖം പിടിച്ചുയര്‍ത്തി. മുഷ്ട്ടിചുരുട്ടി വീണ്ടും മുഖത്തിടിച്ചു. വീണ്ടും ഇടിക്കാന്‍ മുഷ്ട്ടി ചുരുട്ടിയപ്പോള്‍ ഫിലിപ്പ് കൈ കൂപ്പി. “രഘൂ, ഇനി ഇടിക്കരുത്. നിങ്ങക്ക് വേണ്ടത് കിട്ടീല്ലേ? ഇനി ഇടിച്ചാ ഞാന്‍ ചത്തുപോകും.”
രഘു ചിരിച്ചു. “അപ്പം നെനക്ക് എന്‍റെ പേര് അറിയാം അല്ലേ? എങ്ങനെ മറക്കാനാ അല്ലേ? തല്ലുകൊള്ളിത്തരം ഒരു പാട് നീ എനിക്കിട്ട് ചെയ്തിട്ടില്ലേ പണ്ട്. അന്ന് ഞാന്‍ വെറും പാവം അല്ലാരുന്നോ?”
“രാധികേ, എന്നാ ഇറങ്ങിക്കോ,” രഘു പറഞ്ഞു. രാധിക ഡോര്‍ തുറന്ന്‍ പുറത്തിറങ്ങാന്‍ തുടങ്ങി.
“ഏതായാലും ഇത്രയായി. കഥേടെ സസ്പെന്‍സും കൂടിയങ്ങ് പറഞ്ഞേക്കാം.” അവനെ നോക്കി പറഞ്ഞു. “മോനേ കാലന്‍ കണ്ടാല്‍ കരഞ്ഞോടുന്ന കാമദേവാ. ഞാന്‍ നിന്‍റെ പൊറകെയൊണ്ടാരുന്നു. രാധിക നിന്‍റെ മയില്‍വാഹനത്തൂന്ന് എറങ്ങി നടന്നില്ലേ? അതെല്ലാം തിരക്കഥ പ്രകാരമാ. ആ സമയത്ത് ഓട്ടോ കൃത്യം നിന്‍റെ പിമ്പി കൊണ്ടന്ന്‍ നിര്‍ത്തി. ഞങ്ങള് വിചാരിച്ച പോലെ തന്നെ നീ എറങ്ങി രാധികെടെ പൊറകെ പോയ തക്കത്തിന് ഞാന്‍ ഇതിന്‍റ്റാത്ത് കേറി. അതുകണ്ടോ?” രഘു പിമ്പിലേക്ക് വിരല്‍ ചൂണ്ടി. ഫിലിപ്പ് ചോരയില്‍ പൊതിഞ്ഞ മുഖത്തോടെ സ്കോര്‍പ്പിയോയുടെ പിമ്പിലെക്ക് നോക്കി. പിമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോ റിക്ഷാ അവന്‍ കണ്ടു.
അശ്വതിയുടെ കഥ 6 [Smitha]
Posted by