വാതില്‍ക്കലേക്ക് നോക്കി ഫാദര്‍ ഉലഹന്നാന്‍ ഗര്‍ജ്ജിച്ചു.
ഫാദര്‍ ഉലഹന്നാന്‍റെ ശബ്ദത്തിലെ ലോഹദാര്‍ഡ്യത്തിന് മുമ്പില്‍ എലിസബത്ത് വിറച്ചു. ഒരിക്കലും അത്തരം ഒരു പ്രതികരണം സുന്ദരനായ ആ പുരോഹിതനില്‍ നിന്ന്‍ അവള്‍ പ്രതീക്ഷിച്ചില്ല. പക്ഷെ വസ്ത്രം നേരെയാക്കി മുറിയില്‍ നിന്ന്‍ ഓടേണ്ടതിനുപകരം സിനിമകളില്‍ പലപ്പോഴും കണ്ടിട്ടുള്ളത് പോലെ ബ്ലൌസ് ശക്തിയുപയോഗിച്ച് അവള്‍ വലിച്ചുകീറി. എന്നിട്ട് വൈദികനെ നോക്കി.
“കാണിച്ചു തരാം ഞാന്‍,”
അവള്‍ ചീറി.
“ചെവിയേ നുള്ളിക്കോ അച്ചന്‍!”
പുറത്ത് കടന്നു കഴിഞ്ഞുള്ള രംഗങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. പുറത്ത് നിന്ന സന്ദര്‍ശകരോട് കൈയും കലാശവും കാണിച്ച് താന്‍ എങ്ങനെയാണ് കാമാഭ്രാന്തനായ ഒരു പുരോഹിതനില്‍ നിന്ന്‍ രക്ഷപ്പെട്ടതെന്ന് അവള്‍ കരളും ചങ്കും അലിയിക്കുന്ന ഭാഷയില്‍ വിവരിച്ചു. രോക്ഷാകുലരായി, ഫാദര്‍ തറയിലിനെ മഹറോന്‍ ചൊല്ലിക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് പകരം നിസ്സംഗരായി തന്നെനോക്കുന്നവരെയാണ് എലിസബത്ത് കണ്ടത്.
“എലിസബത്ത് ആന്‍റി,”
മിഷന്‍ ലീഗിന്‍റെ സെക്രട്ടറി ക്രിസ്റ്റീന്‍ അവളോട് പറഞ്ഞു.
“പ്രശ്നം എന്നാന്ന് വെച്ചാ, ഞങ്ങക്ക് നിങ്ങള് രണ്ട് പേരെയും ശരിക്കറിയാം…അത് കൊണ്ട്…”
“ക്രിസ്റ്റീനെ?”
കളി കയറി എലിസബത്ത് ചോദിച്ചു.
“നീയെന്നതാ ഈ പറയുന്നെ?”
“ദ പ്രോബ്ലം ഈസ്….വി ആള്‍ നോ ബോത്ത് ഓഫ് യൂ റ്റു ദ ബോട്ടം…. സോ…”
ക്രിസ്റ്റീന്‍ തുടര്‍ന്നു.
എലിസബത്ത് മനസ്സിലാകാതെ അവനെ നോക്കി.
“മലയാളത്തി പറഞ്ഞത് ആന്‍റിക്ക് മനസ്സിലാകാത്ത കൊണ്ടാ ഇംഗ്ലീഷില്‍ പറഞ്ഞെ,”
അസാധാരണമായ ശാന്തതയോടെ ക്രിസ്റ്റീന്‍ പറഞ്ഞു.
അവിഹിത ഗര്‍ഭം [Smitha]
Posted by