അവിഹിത ഗര്‍ഭം [Smitha]

Posted by

“സെലിനോട് ഉറക്കെ വര്‍ത്താനം പറഞ്ഞു പോകുന്നതിനെടെ പാലത്തില്‍ ഞാന്‍ ശ്രദ്ധിച്ചില്ല…തെന്നി പുഴേലെ കലങ്ങി മറങ്ങി കുതിച്ചൊഴുകുന്ന വെള്ളത്തിലേക്ക് വീണു. എനിക്ക് നീന്താന്‍ അത്ര വശവില്ല എന്നറിയാരുന്ന സെലിന്‍ വെള്ളത്തിലേക്ക് ചാടി. എന്‍റെത്രേം നീന്താന്‍ അറീത്തില്ലാരുന്നു അവള്‍ക്ക്….”
അദ്ധേഹത്തിന്‍റെ ശബ്ദം ഇടറി.
വിനീത അദ്ധേഹത്തിന്‍റെ കൈയ്യില്‍ സ്വാന്താനത്തോടെ പിടിച്ചു.
“ഒഴുകിയലറുന്ന വെള്ളത്തിലൂടെ വന്ന് അവള്‍ എന്നെ വലിച്ച് ഒരു വിധത്തില്‍ കരേലെ ആറ്റുവഞ്ചിച്ചെടിയേ പിടിപ്പിച്ചു. അവളും പിടിക്കാന്‍ തൊടങ്ങുമ്പഴാ… കടപുഴകി ഒഴുകി വന്ന ഒരു വലിയ മരം അവളെ തട്ടി വെള്ളത്തിലേക്ക് ഇട്ടത്…. മനസ്സ് നൊന്ത് ഞാനും അവളെ പിടിക്കാന്‍ ചാടി….പക്ഷെ…”
കണ്ണുനീര്‍ ധാരധാരയായി അദ്ധേഹത്തിന്റെ കവിളിലൂടെ ഒഴുകിയിറങ്ങി.
“കരേല്‍ അവളും ഞാനും അടിഞ്ഞു ടീച്ചറെ….എനിക്ക് അല്‍പ്പപ്രാണന്‍ ഒണ്ടാരുന്നു. സെലിന്‍റെ പ്രാണന്‍ അങ്ങ് മേലേക്ക് പോയാരുന്നു…”
പ്രാവുകളുടെ ചിറകടിയൊച്ച അവരിരുവരും കേട്ടു.
“ബോധം വന്നപ്പം ആദ്യം തെരക്കീത് സെലിനെയാ. അപ്പോഴേക്കും അവള്‍ടെ അടക്ക് കഴിഞാരുന്നു. അവടെ കുഴിമാടത്തിപ്പോയി പ്രാര്‍ഥിച്ചു. കരഞ്ഞു …. തീരുമാനിച്ചു….ലൈഫില്‍ ഇനി പെണ്ണില്ല…അങ്ങനെ ഒക്കെ തീരുമാനിക്കാന്‍ ആ കുഞ്ഞ് പ്രായത്തി എവിടുന്ന് ധൈര്യം കിട്ടീന്ന് അറീത്തില്ല. അത്രക്ക് ചോരേല്‍ പിടിച്ച ഇഷ്ടവാരുന്നു അവളോട്‌ എനിക്ക്….”
അച്ചന്‍ നിശ്വസിച്ചു.
“പത്താം ക്ലാസ് പാസായത് ഫസ്റ്റ്‌ ക്ലാസ്സിലാ”
പുരോഹിതന്‍ തുടര്‍ന്നു.
“എന്നെ ഡോക്റ്ററായി കാണാന്‍ കൊതിച്ച അമ്മച്ചിയോടും അപ്പച്ചനോടും ഞാന്‍ പറഞ്ഞു, എനിക്ക് അച്ഛനായാ മതി. അന്ന് രാത്രി അമ്മച്ചി കഞ്ഞീം കുടിച്ചില്ല, ഒറങ്ങീം ഇല്ല. എന്നതാന്ന് വെച്ചാ നാല് പെങ്ങന്മാര്‍ക്കും ഒറ്റയാങ്ങളയാ ഞാന്‍. നമ്മടെ ഒക്കെ വിശ്വാസം ആണ്‍മക്കളല്ലേ കുടുമ്മം നിലനിര്‍ത്തിക്കൊണ്ട് പോകുന്നെ…”
ഫാദര്‍ ഉലഹന്നാന്‍ നിര്‍ത്തി അവളെ നോക്കി. വിനീത കണ്ണുകള്‍ തുടയ്ക്കുന്നത് കണ്ട്‌ അദ്ദേഹം പുഞ്ചിരിച്ചു.
“അഞ്ച് കൊല്ലം മുമ്പ് ടീച്ചറീ കോളേജില്‍ വന്നില്ലേ?”
ഫാദര്‍ തുടര്‍ന്നു.
“പാലമറ്റം തറവാട്ടീന്ന് ഒരു മേനോന്‍ കൊച്ച് ഇന്റര്‍വ്യൂ റൂമില്‍ വെയ്റ്റ് ചെയ്യുന്നു എന്ന്‍ പ്യൂണ്‍ ഭാസ്ക്കരന്‍ പറഞ്ഞ് വന്നതാ ഞാന്‍. ഡോര്‍ തൊറന്നു അകത്ത് കേറിപ്പം നാനൂറു വാള്‍ട്ടിന്‍റെ ഷോക്കാ. സെലിന്‍ തിരിച്ച് വന്നേക്കുന്നു. അതെ കണ്ണ് അതെ മൂക്ക് അതെ കിറി..നെറം മാത്രവേ വ്യത്യാസം ഒള്ളൂ….എനിക്ക് അന്ന്‍ ഏതാണ്ടൊക്കെയോ തോന്നി എന്‍റെ ടീച്ചറെ….സെലിന്‍റെ ആഗ്രഹോം ടീച്ചര്‍ ആകാനാരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *