അവിഹിത ഗര്‍ഭം [Smitha]

Posted by

“അപ്പം അന്നത്തെ ആ നോട്ടത്തിന്‍റെ കാരണം അതാരുന്നല്ലേ?”
വിനീത ചിരിച്ചു.
“ഞാന്‍ വിചാരിച്ചു, അച്ഛനാ എന്നിട്ടും എന്നാ ഒരു നോട്ടവാ! കോരിക്കുടിക്കുന്നപോലെ! പിന്നെ ഒരു നിതീഷ് ഭരദ്വാജ് ലുക്ക് ഉള്ളത്‌ കൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്തു. ചെറിയ ഒരു സുഖോം തോന്നി. അന്ന്‍ കല്യാണം ഒന്നും കഴിഞ്ഞില്ലാരുന്നല്ലോ….പിന്നെ എപ്പഴോ അച്ഛനെപ്പറ്റി കൂടുതല്‍ അറിഞ്ഞു. സഭേലെ വിപ്ലവകാരി! ചാരിറ്റി വര്‍ക്ക്…പിന്നെ ഭയങ്കര പാണ്ഡിത്യം….മ്യൂസിക് കമ്പോസര്‍….എന്‍റെ ചങ്കും കരളുമൊക്കെ അങ്ങ് കവര്‍ന്നു, കള്ളന്‍ അച്ചന്‍! എന്നാലും കൊത്തി അടക്കി. പുരോഹിതന്‍. എന്തായാലും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല…കല്യാണം കഴിയുമ്പം പ്രേമം ഒക്കെ മാറും എന്ന് വിചാരിച്ചു. എവടെ? എന്നാ സാവിത്രിയും ശീലാവതിയും ഒക്കെ ആക്കാന്‍ നോക്കിയാലും കള്ളത്തിരുമാലീടെ ഈ കൊതിപ്പിക്കുന്ന കണ്ണും കവിളും ചുണ്ടും ശബ്ദോം കേള്‍ക്കുമ്പോ അപ്പൊ തന്നെ ദേഹം ചുട്ടുപഴുക്കാന്‍ തുടങ്ങും. സെക്സില്‍ മോഹന്‍ പുലിയാണേലും എന്നെ ഗര്‍ഭിണിയാക്കാന്‍ കക്ഷിക്ക് പറ്റില്ല എന്നറിഞ്ഞപ്പോള്‍ ആ ഇഷ്ടം അങ്ങ് വല്ലാതെ നീറിപ്പിടിക്കാന്‍ തുടങ്ങി…”
അസ്തമയമടുക്കാന്‍ തുടങ്ങി.
പക്ഷികള്‍ കൂടണയുന്നു.
“സപ്രയുണ്ടാരുന്നതാ. ഇന്ന്‍ പോയില്ല,”
ദേവാലയ മണി വീണ്ടും മുഴങ്ങിയപ്പോള്‍ ഫാദര്‍ ഉലഹന്നാന്‍ പറഞ്ഞു.
“ഇന്ന്‍ നേരത്തെ ചെല്ലാന്നു ഞാനും മോഹനോട് പറഞ്ഞതാ,”
വിനീതയും എഴുന്നേറ്റു.
അച്ഛനും.
“ഇന്ന്‍ മറക്കാന്‍ പറ്റില്ല,”
വിനീത പറഞ്ഞു.
“എന്‍റെ ആദ്യത്തെ അവിഹിതബന്ധം ഒരു വണ്‍ വേ അല്ലന്ന്‍ സന്തോഷത്തോടെ അറിഞ്ഞ ദിവസവാ ഇന്ന്‍…”
അച്ചന്‍ പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *