വിനീതയുടെ മറ്റൊരു പ്രത്യേകത അതാണ്. സ്വന്തം അഭിപ്രായം വെട്ടിത്തുറന്നു പറയുക. അതിനു ആളുകളുടെ വലിപ്പച്ചെറുപ്പം അവള്‍ക്ക് ഒരു തടസ്സമായിരുന്നില്ല.
“അത് ടീച്ചറെ ഞാന്‍ ..പെട്ടെന്ന് കാര്യം മനസ്സിലാകാന്‍ വേണ്ടി…എന്നാ ചെയ്യാനാ എനിക്ക് പച്ചക്ക് കാര്യം പറയാനേ അറീത്തോള്ളൂ. അതെങ്ങനാ ചെലര്‍ക്ക് സാഹിത്യവേ പിടിക്കുവൊള്ളൂ,”
ഫാദര്‍ ഉലഹന്നാന്‍ തറയില്‍ പരിതപിച്ചു.
വിനീതയ്ക്ക് ചിരിവന്നു.
“അച്ഛാ ഞാന്‍ പലപ്പോഴും പള്ളീല്‍ വന്നിട്ടുണ്ട്,”
“എനിക്കറിയാം.”
അച്ചന്‍ പരിഭവം മാറ്റാതെ പറഞ്ഞു.
“അന്നേരം അച്ചന്‍ പാടുന്നത് കേട്ടുട്ടുണ്ട്, “അത്യുന്നതമാം സ്വര്‍ല്ലോകത്തില്‍ സര്‍വ്വേശന് സ്തുതിഗീതം…”
“അത് പിന്നെ കുര്‍ബ്ബാനേല്‍ ഒള്ളതല്ലേ?”
“അതിനു പകരം “അങ്ങ് പൊക്കത്തില്‍ ഇരിക്കുന്ന ഈശോയേ നെനക്ക് വണക്കം” എന്ന് പറഞ്ഞാല്‍ ശരിയാകുവോ?”
അച്ചന്‍ അവളെ മിഴിച്ചു നോക്കി.
“ഇല്ല,”
വിനീത തന്നെ ഉത്തരം പറഞ്ഞു.
“അതായത് ഓരോ കാര്യത്തിനും ഓരോ സ്ഥലവും സന്ദര്‍ഭവും ഉണ്ട് . പച്ച ഭാഷ പറയാന്‍ ഒരു സമയം. സാഹിത്യം പറയാന്‍ വേറെ ഒരു സമയം. ഇതെല്ലാം ചേരുമ്പഴാ ലൈഫ് ഇങ്ങനെ സുന്ദരമാകുന്നത്. അല്ലാതെ എപ്പോഴും പച്ചഭാഷ പറഞ്ഞോണ്ടിരുന്നാല്‍ മതിയോ?”
അച്ഛന്റെ പരിഭവം കലര്‍ന്ന ഭാവം മുറുകി.
“ടീച്ചര്‍ എന്നാ എനിക്ക് ക്ലാസ്സ് എടുക്കുവാണോ?”
“പിന്നെ അറിയാമ്മേലാത്ത കാര്യങ്ങള്‍ അറിയാന്‍ ആരേലും ക്ലാസ് എടുക്കെണ്ടേ എന്‍റെ പച്ചഭാഷക്കാരന്‍ ഫാദറെ,”
അത് പറഞ്ഞ് അവള്‍ അദ്ധേഹത്തിന്‍റെ മൂക്കിന്‍തുമ്പില്‍ പിടിച്ചു ഞെരിച്ചു.
അച്ചന്‍ ഭയത്തോടെ ചുറ്റും നോക്കി.
ആരും പരിസരത്തില്ല എന്ന്‍ കണ്ട് അദ്ധേഹം ആശ്വസിച്ചു.
“ഉം ..എന്താ?”
അവിഹിത ഗര്‍ഭം [Smitha]
Posted by