“ഏത് സമയത്തും ഒരു റെയ്ഡ് പ്രതീക്ഷിച്ചിരുന്ന ഞാന്‍ റബ്ബര്‍ ഷീറ്റ് ഉണക്കുന്ന ഒരു കെട്ടിടത്തിലാണ് ഉറങ്ങിയിരുന്നത്. അമ്മയ്ക്കും വിമലിനും മാത്രമേ അത് അറിയുകയുള്ളൂ. രാത്രി പതിനൊന്ന് മണിയായിക്കാണണം…ഒന്നുറങ്ങി ഉണര്‍ന്നപ്പോള്‍ മുറിയില്‍ പ്രകാശം കണ്ടു…നോക്കുമ്പോള്‍ എന്‍റെ ബെഡ്ഡിന്‍റെയടുത്ത് ഒരു സ്റ്റൂളിന്മേല്‍ വിമല്‍ ഇരിക്കുന്നു!”
ജയകൃഷ്ണന്‍ ഒന്ന്‍ നിര്‍ത്തി.
തന്‍റെ വാക്കുകളിലേക്ക് മാത്രം കാതുകള്‍ കൂര്‍പ്പിച്ചിരിക്കുന്ന ലതീഫിനെയും സംഘത്തെയും നോക്കി.
“അയാള്‍ക്ക് പിമ്പില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മൂന്ന്‍ നാല് പേരുകള്‍ കൂടി,”
ജയകൃഷ്ണന്‍ തുടര്‍ന്നു.
“അല്‍പ്പ സമയം മുന്പ് സ്വന്തം അച്ഛനെ കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കിയവനാണ് എന്‍റെ മുമ്പില്‍ ഇരിക്കുന്നതെന്ന് ഞാനറിഞ്ഞില്ല. അവന്‍ എന്‍റെ നേരെ നോക്കി ചിരിച്ചു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് ഗ്ലൌസിട്ട അവന്‍റെ കൈ എന്‍റെ വായ് പൊത്തി…1 പിമ്പില്‍ നിന്നവര്‍ എന്‍റെ കൈകളില്‍ പിടിച്ചു….കാലുകളിലും. എനിക്കൊന്നും മനസിലായില്ല. വിമല്‍ എന്‍റെ കൈകള്‍ കെട്ടി. മറ്റുള്ളവര്‍ എന്നെ എഴുന്നേല്‍പ്പിച്ചു. പുറത്തേക്ക് നടത്തി. ഒരാള്‍ എന്‍റെ പിമ്പില്‍ തോക്കുമായി നടന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് തുടര്‍ച്ചയായി ചോദിച്ചെങ്കിലും ഒരു പ്രത്യേക ചിരി മാത്രമായിരുന്നു റിപ്ലൈ….”
വിവരണത്തിനിടയില്‍ മേശപ്പുറത്തിരുന്ന കരിക്കിന്‍ വെള്ളമെടുത്ത് ജയകൃഷ്ണന്‍ കുടിച്ചു.
“പുറത്ത് നിര്‍ത്തിയിരുന്ന കാറിനടുത്തേക്ക് അവര്‍ എന്നെ നടത്തി,”
ജയകൃഷ്ണന്‍ തുടര്‍ന്നു.
“കുറച്ച് നേരം കാറിനകത്ത് സഞ്ചരിച്ച ശേഷം അവര്‍ എന്നെയും കൊണ്ട് വീരചാമുണ്ടന്‍റെ മലയിലേക്ക് പോയി. ആ യാത്രയില്‍ എല്ലാം എനിക്ക് മനസിലായി. ശരിക്കും ഒരു ഭ്രാന്തനെപ്പോലെയായിരുന്നു വിമല്‍! അവന്‍ തന്നെ വിവരിച്ചു താന്‍ എങ്ങനെയാണ് തന്‍റെ അച്ഛനെ കൊന്നതെന്ന്!! അവന്‍ തുറന്നു പറഞ്ഞു, തമ്പുരാന്‍ അവനെ മകനായി പ്രഖ്യാപിക്കാന്‍ പോകുന്നു. നിധി ഇനി കിട്ടുകയില്ല. തമ്പുരാന്‍റെ സ്വത്തിന്റെ ഭാഗം തനിക്ക് കിട്ടാന്‍ പോകുന്നു. അപ്പോള്‍ ഞാനടക്കമുള്ള അവന്‍റെ ഫ്രോഡ് അറിയുന്ന ആളുകള്‍ ആരും ജീവിച്ചിരിക്കാന്‍ പാടില്ല!,”
ജയകൃഷ്ണന്‍ കിതപ്പോടെ നിര്‍ത്തി.
“വയ്യെങ്കില്‍ സംസാരിക്കണ്ട,”
ദിവ്യ അവനോടു പറഞ്ഞു.
“ഇല്ല. കുഴപ്പമില്ല,”
അവന്‍ വിദൂരതയിലേക്ക് നോക്കി.
“മലയിലെത്തിക്കഴിഞ്ഞ് എന്നെ അവര്‍ ഒരു മരത്തില്‍ കെട്ടിയിട്ടു,”
ജയകൃഷ്ണന്‍ തുടര്‍ന്നു.
കൂട്ടത്തിലോരുവാന്‍ ഗുഹയ്ക്കുള്ളില്‍ നിന്ന്‍ അവിടെ വെച്ചിരുന്ന കൂടയില്‍ നിന്ന്‍ ഒരു സര്‍പ്പത്തെ പുറത്തെടുത്തു. ദിവ്യയെകൊല്ലാന്‍ പദ്ധതി തയ്യാറാക്കുമ്പോഴും പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുക എന്നതായിരുന്നു അവന്‍റെ തന്ത്രം…”
“നടന്നതാ,”
വിന്‍സെന്റ് പരിഹസിച്ചു.
“കുട്ടിച്ചാത്താന്റെ കുണ്ടിയ്ക്കിട്ടാ അവന്‍ ഏലസ്സ് കെട്ടാന്‍ നോക്കുന്നെ. പുച്ഛം. അവജ്ഞ,”
കൂട്ടുകാര്‍ ചിരിച്ചു.
“നാലഞ്ച് തവണ എന്നെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു,”
ജയകൃഷ്ണന്‍ തുടര്‍ന്നു.
“പിന്നെ പല തവണ എന്തോ ആന്‍റിബയോട്ടിക് കുത്തിവെച്ചു…നെഞ്ചിനകത്ത് കനം വെച്ച് വരുന്നത് വരെ ഓര്‍മ്മയുണ്ട്….പിന്നെ ഞാന്‍ കാണുന്നത് നിങ്ങളെയൊക്കെയാണ്…”
ജയകൃഷ്ണന്‍ വിവരണം അവസാനിപ്പിച്ചു.
“ജയകൃഷ്ണാ,”
ലത്തീഫ് എഴുന്നേറ്റു.
“അന്ന്‍ രോഹിത് ഒരു ഫയലിനെപ്പറ്റി പറഞ്ഞില്ലേ? വിമലിനെയും നരിമറ്റയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും റിക്കോഡ് ചെയ്ത ഒരു ഫയല്‍? അതെവിടെ?”
“അതെന്‍റെ കൈയിലുണ്ട്,”
ജയകൃഷ്ണന്‍ പെട്ടെന്ന്‍ പറഞ്ഞു.
“വൌ!!”
കോബ്രാഹില്‍സിലെ നിധി 28 [Smitha]
Posted by