കോബ്രാ ഹില്‍സിലെ നിധി 29
CoBra Hillsile Nidhi Part 29 | Author : SmiTha click here for all parts
കൊട്ടാരക്കെട്ടുകള്‍ക്കിടയിലെ വിശാലമായ നടുത്തളത്തിലായിരുന്നു യജ്ഞമണ്ഡപമൊരുക്കിയിരുന്നത്.
മുമ്പ് നടത്തപ്പെട്ടിരുന്ന മഹാമൃത്യുഞ്ജയഹോമങ്ങളുടെ രംഗഭൂമിയും അത് തന്നെയായിരുന്നു.
അവിടെയാണ് രാഹുല്‍ ദിവ്യയെ യോഗധ്യാനം പരിശീലിപ്പിച്ചിരുന്നത്.
യാഗത്തിന്‍റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായിരുന്നു അത്.
രാജശേഖര വര്‍മ്മയുടെ കൊട്ടാരത്തില്‍ നടത്തപ്പെടുന്ന മഹാമൃത്യുന്ജയയാഗം ഇതിനോടകം മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി.
അതിന്‍റെ ചരിത്രവും ഐതിഹ്യങ്ങളും അപഗ്രഥിക്കപ്പെട്ടു.
സാംസ്ക്കാരിക പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു.
നഗരത്തിലെ ടെലിവിഷന്‍ കേബിള്‍ ഒപ്പറേറ്റര്‍മാര്‍, ദേശവിദേശ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ യജ്ഞം തത്സമയസംപ്രേഷണം നടത്തി.
യജ്ഞത്തിന്‍റെ അവസാന ദിവസം, യജ്ഞമണ്ഡപത്തിന് പടിഞ്ഞാറേവശത്ത് കൂട്ടുകാരുടെ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടവും നിര്‍ദ്ദേശങ്ങളും നല്‍കി നില്‍ക്കുകയായിരുന്നു ലത്തീഫ്.
“ലത്തീഫ് ദാദാ,”
പെട്ടെന്ന് അവന്‍ ടോമിയുടെ വിളി കേട്ടു.
തിരിഞ്ഞു നോക്കുമ്പോള്‍ വിദേശ ടെലിവിഷന്‍ ചാനലുകാരുടെ മുമ്പില്‍ നില്‍ക്കുന്ന ടോമിയെ കണ്ടു.
ലത്തീഫ് അവരുടെയടുത്തെക്ക് ചെന്നു.
“എന്താടാ?”
“ലത്തീഫ് ദാദാ..ഇവമ്മാര് എന്നോട് ഒടുക്കത്തെ സംശയങ്ങള്‍ ഒക്കെ ചോദിക്കുവാ. ഞാന്‍ എത്ര പറഞ്ഞിട്ടും ഇവമ്മാര്‍ക്ക് തിരിയുന്നില്ല. ഇവമ്മാരുടെ ഇംഗ്ലീഷ് പോരാ.ലത്തീഫ് ദാദാ ഒന്ന്‍…”
“ഉം …ഉം …”
ലത്തീഫ് അവന്‍റെ നേരെ നോക്കി അമര്‍ത്തി മൂളി.
പിന്നെ മാധ്യമ പ്രവര്‍ത്തകരെ നോക്കി.
“ക്യാന്‍ ഐ ബി ഓഫ് എനി ഹെല്പ് ഫോര്‍ യൂ,”
സ്വരത്തില്‍ വിനയം വരുത്തി ലത്തീഫ് ചോദിച്ചു.
“വി ഹാവ് എ ഫ്യൂ ക്വസ്റ്റ്യന്‍സ് റിഗാഡിംഗ് ദിസ് റീച്വല്‍,”
“കൈന്‍ലി ആസ്ക്,”