“തനിച്ചോ? സാധ്യമല്ല ഗുരുജി. ഇത്ര കൊടും ക്രിമിനലിനെ…”
“സാര്‍ ഭയപ്പെടേണ്ട!”
രാഹുല്‍ ചിരിച്ചു.
“ലത്തീഫിന്‍റെ കുട്ടികള്‍ തമ്പുരാന്‍റെ കൂടെപ്പൊക്കോളും! ഇനി വിമല്‍ പത്തിയുയര്‍ത്തില്ല. ട്രസ്റ്റ് മീ,”
ഇന്‍സ്പെകടര്‍ അസന്നിഗ്ധ ഭാവത്തില്‍ രാഹുലിനെ നോക്കി.
“ശരി,”
“താങ്ക്യൂ സാര്‍,”
രാഹുല്‍ പറഞ്ഞു.
പിന്നെ അയാള്‍ വിന്‍സെന്‍റ്റിനെ നോക്കി.
“വിന്‍സെന്റ്!”
രാഹുല്‍ പറഞ്ഞു.
“കാര്യം മനസ്സിലായല്ലോ. പത്ത് മിനിറ്റ്. ഇവനെ തമ്പുരാന്‍റെ മുമ്പില്‍ വെച്ച് കഥ പറയിപ്പിക്കുക. ജയകൃഷ്ണനും വരും. എന്നിട്ട് വേഗം തിരികെ വരിക. തമ്പുരാട്ടി…”
അയാള്‍ ഗായത്രിദേവിയേയും നോക്കി.
“പിന്നെന്താ സാര്‍,”
വിന്‍സെന്റ് വിമലിനെ കോളറില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.
“ഇവനെക്കൊണ്ട് കാര്യങ്ങള്‍ തത്ത പറയുന്ന പോലെയല്ല തുഞ്ചന്‍റെ തത്ത പറയിക്കുന്ന പോലെ ഞങ്ങള്‍ പറയിക്കില്ലേ? നടക്കെടാ…”
സംഘാംഗങ്ങള്‍ക്ക് നടുവില്‍, ജയകൃഷ്ണനോടൊപ്പം, രാജശേഖര വര്‍മ്മയും ഗായത്രി ദേവിയോടോപ്പവും വിമല്‍ അകത്തേക്ക് നടന്നു.
അവര്‍ അകത്ത് കയറി.
ടോമി വാതിലുകളും ജനലുകളുമടച്ചു.
“വിമല്‍ മാത്യു,”
വിന്‍സെന്റ് പറഞ്ഞു.
“യജ്ഞം ആത്മീയമായി അവസാനിച്ചു എന്നേയുള്ളൂ. നിന്നെക്കൊണ്ട് സത്യം പറയിക്കാന്‍, വേണ്ടി വന്നാല്‍, മനുഷ്യ ബലിയില്‍ പ്രസാദിക്കുന്ന ദൈവങ്ങള്‍ക്ക് വേണ്ടി നിന്‍റെ വൃത്തികെട്ട ശരീരം യജ്ഞകുണ്ഡത്തില്‍ത്തന്നെ ഗുരുജി രാഹുല്‍ സാര്‍ ആഹുതി ചെയ്യും…അതുകൊണ്ട്…”
വിന്‍സെന്റ് വിമലിന്റെ നേരെ അല്‍പ്പം കൂടി അടുത്തു.
“പറയെടാ…നിന്‍റെ എല്ല് വെള്ളമാകണ്ട എങ്കില്‍,”
അവന്‍ ആക്രോശിച്ചു.
പെട്ടെന്ന് കതകില്‍ മുട്ട് കേട്ടു.
വിന്‍സെന്റിന്‍റെ നിര്‍ദേശമനുസരിച്ച് ഷെറിന്‍ കതക് തുറന്നു.
മുമ്പില്‍ ഷാര്‍മ്മിലി.
“ഓ… സോറി ആന്‍റി…”
വിന്‍സെന്റ് പറഞ്ഞു.
“ആന്റ്റി തീര്‍ച്ചയായും ഇവിടെ വേണം. ഇവന്‍ കഥ പറയുമ്പം,”
ഷാര്‍മ്മിലി വിമലിനെ സമീപിച്ചു.
“നീയാണ്…”
വേദനയും രോഷവും നിസ്സഹായതയും നിറഞ്ഞ ശബ്ദത്തില്‍ അവള്‍ വിമലിനോട് ചോദിച്ചു.
“നീയാണ് എന്‍റെ രോഹിതിനെ…!”
അവളുടെ കണ്ണുകളില്‍ അഗ്നിസ്ഫുലിമ്ഗങ്ങള്‍ അവര്‍ കണ്ടു.
കണ്ണുനീരിനിടയില്‍.
കോബ്രാഹില്‍സിലെ നിധി 29 [Smitha]
Posted by