കോബ്രാ ഹില്‍സിലെ നിധി 8
CoBra Hillsile Nidhi Part 8 | Author : smitha click here to all parts
പ്രഭാതത്തില്‍ ഗായത്രീദേവിയോടൊപ്പം ടെറസ്സില്‍ ചായയും പത്രവാര്‍ത്തകളും ആസ്വദിക്കുമ്പോള്‍ ആണ് നരിമറ്റം മാത്തച്ചന്‍റെ ജീപ്പ് ഗേറ്റിനു വെളിയില്‍ വന്നു നില്‍ക്കുന്നത് രാജശേഖരവര്‍മ്മ കാണുന്നത്.
“രാവിലെ തന്നെ പടപ്പുറപ്പാട് വേണമെന്നാണ് തോന്നുന്നത്!’
റോബര്‍ട്ട് അയാള്‍ക്ക് ഗെയിറ്റ് തുറന്നുകൊടുക്കുന്നത് കണ്ട് അദ്ദേഹം പറഞ്ഞു.
പെട്ടെന്ന്‍ അദ്ദേഹം ഗായത്രിദേവിയെ നോക്കി.
“വാളെടുത്തുള്ള യുദ്ധമല്ല, വാക് പയറ്റ്,”
കറുത്ത വേഷമായിരുന്നു നരിമറ്റം മാത്തച്ചന് .
അയാള്‍ ഒരു കറുത്ത സ്വെറ്ററിന് മുകളില്‍ ഷാള്‍ പുതച്ചിരുന്നു.
ഒരു കൌബോയ് തൊപ്പിയും.
“ആ സ്യൂട്ട് കേസ്? അത് നമ്മുടെയല്ലേ?”
നരിമറ്റം മാത്തച്ചന്‍ കയ്യില്‍ തൂക്കിപ്പിടിച്ചിരുന്ന സ്യൂട്ട് കേസിലേക്ക് നോക്കി ഗായത്രിദേവി ചോദിച്ചു.
“അതെങ്ങനെ അയാളുടെ കയ്യിലെത്തി?”
രാജശേഖര വര്‍മ്മയും അമ്പരന്നു.
ഇന്നലെ നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍, ഒരു ബിസിനെസ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നേരം കൊണ്ടുപോയതാണ് ആ സ്യൂട്ട് കേയ്സ്.
തന്നോടൊപ്പം വിനോദും പെഴ്സണല്‍ സെക്രട്ടറി ഷേര്‍ലിയുമുണ്ടായിരുന്നു.
സാധനങ്ങള്‍ ഒക്കെ കൃത്യമായി കാറില്‍ വെച്ച്, തിരികെ ഓഫീസിലെ ക്യാബിനില്‍ എത്തിച്ചുവെന്നാണ് അവള്‍ പറഞ്ഞത്.
പിന്നെങ്ങിനെ ഈ പെട്ടി ഇയാളുടെ കൈയിലെത്തി.
“കം,”
അദ്ദേഹം തിടുക്കത്തില്‍ ഗായത്രിദേവിയോട് പറഞ്ഞു.
“ലറ്റ് അസ് ഗോ ഡൌണ്‍സ്റ്റെയെഴ്സ്,”
അവര്‍ ഡൌണ്‍ഫ്ലോറിലെത്തിയപ്പോഴേക്കും പുറത്ത് കാളിംഗ് ബെല്‍ മുഴങ്ങി.
പരിചാരകന്‍ വാതില്‍ തുറന്നു.
പുറത്ത് നരിമറ്റം മാത്തച്ചന്‍ നില്‍ക്കുന്നത്തവര്‍ കണ്ടു.
“മേ ഐ കമിന്‍?”
അയാള്‍ ചോദിച്ചു.
“വരൂ,”
രാജശേഖര വര്‍മ്മ പറഞ്ഞു.
“ഗുഡ് മോണിംഗ്,”
അകത്തു കയറിക്കൊണ്ട് അയാള്‍ പറഞ്ഞു.
“ഗുഡ് മോണിംഗ്, ഇരിക്കൂ,’
അയാള്‍ ഒരു സെറ്റിയില്‍ ഇരുന്നു.
എതിരെ രാജശേഖര വര്‍മ്മയും ഗായത്രിദേവിയും.
“നിങ്ങളുടെ സ്യൂട്ട് കേസ് അല്ലേ ഇത്?”
“അതേ…ഇതെങ്ങനെ…?
“ഇന്നലെ ഞാന്‍ ഹോട്ടെല്‍ മഹാറാണിയുടെ റെസ്റ്റാറന്‍റ്റ് ഹാളില്‍ ഉണ്ടായിരുന്നു,”
സ്യൂട്ട്കേസ് രാജശേഖര വര്‍മ്മയ്ക്ക് കൈമാറിക്കൊണ്ട് നരിമറ്റം മാത്തച്ഛന്‍ പറഞ്ഞു.
“ഞങ്ങള്‍ റിട്ടയേര്‍ഡ് പട്ടാളക്കാരുടെ ആഹ്ലാദമൊക്കെ ബാറിലും വെടിപറച്ചിലിലുമൊക്കെയല്ലേ? രാത്രി ഒരുമണിവരെ ഞാനവിടെയുണ്ടായിരുന്നു. അപ്പോഴാണ് റിസപ്ഷനിലെ ഒരു ….എന്താ അവന്‍റെ പേര്?”
അയാള്‍ ഒരു നിമിഷം തല ചൊറിഞ്ഞു.
“ങ്ങ്ഹാ!”
പെട്ടെന്ന്‍ ഓര്‍മ്മിച്ച് നരിമറ്റം മാത്തച്ചന്‍ തുടര്‍ന്നു.