മറിച്ചതാണ്…എന്നിട്ട്! ഹും!”
“അവള്‍ക്ക് അവള്‍ടെ പെഴ്സണല്‍ കാര്യം! ഗ്രൂപ്പ് വെറും പുല്ല്!” ഫെലിക്സും തന്‍റെ അതൃപ്തി മറച്ചുവെച്ചില്ല.
കൂടുതല്‍ അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്ന കൂട്ടുകാരെ ലത്തീഫ് കൈയ്യുയര്‍ത്തി വിലക്കി ശാന്തരാക്കി.
അവന്‍ വീണ്ടും റോസ്‌ലിന്‍റെ നേരെ തിരിഞ്ഞു.
“നിന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ പരിഹരിക്കാന്‍ ഞാനും നമ്മുടെ ഗ്രൂപ്പും മതിയാകില്ല എന്ന്‍ തോന്നിത്തുടങ്ങി, നിനക്ക്; അല്ലേ ?”
തന്‍റെ തോളിലമര്‍ന്നിരിക്കുന്ന ലതീഫിന്‍റെ കൈയില്‍ അവള്‍ പിടിച്ചു.
“ഐം സോറി ലത്തീഫ് ദാദാ,” അവള്‍ പറഞ്ഞു, “ഐം റിയലി സോറി.”
“ഓക്കേ, ഓക്കെ…” ആബിദ് ചിരിച്ചു, “ക്ഷമിച്ചിരിക്കുന്നു. പക്ഷെ നിന്‍റെ പ്രോബ്ലം എന്താ? അതുപറ.”
റോസ്‌ലിന്‍റെ മുഖഭാവം പെട്ടെന്ന് മാറി.
പല വിധ സന്ദേഹങ്ങള്‍ അവളുടെ മുഖത്ത് പ്രതിഫലിക്കുന്നത് അവര്‍ കണ്ടു.
അവള്‍ ഓരോത്തുരേയും മാറി മാറി നോക്കി.
ലജ്ജയും സംശയവും അവളുടെ ഭാവങ്ങളെ കീഴടക്കി.
“പറയെടീ,” പ്രിയങ്ക റോസ്‌ലിനെ പ്രോത്സാഹിപ്പിച്ചു.
അവളുടെ കണ്ണുകളിലും കവിളുകളിലും ലജ്ജ അരിച്ചിറങ്ങുന്നത് എലാവരും കണ്ടു.അവള്‍ അവരില്‍നിന്ന്‍ കണ്ണുകള്‍ മാറ്റി ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.
ലജ്ജ കൈവിടാതെ വിറയല്‍ ബാധിച്ച സ്വരത്തില്‍ അവള്‍ പറഞ്ഞു.
“തുറന്ന്‍ പറഞ്ഞാല്‍ …ഐം ഇന്‍ ലവ് …. ഞാന്‍ ഒരാളെ ഇഷ്ട്ടപ്പെടുന്നു.”
മനോജ് ലത്തീഫിന്‍റെ ഇരിപ്പിടത്തിലേക്ക് വന്ന്‍ ഡ്രം സ്റ്റിക്കുകള്‍ കൈയ്യിലെടുത്ത് താളമിടാന്‍ തുടങ്ങി.
കോബ്രാ ഹില്‍സിലെ നിധി [smitha]
Posted by