“ഓരോരുത്തരും തങ്ങളുടെ സംഗീത ഉപകരണം കേയ്സിനുള്ളില്‍ അടച്ചു.
അതിനിടയില്‍ ലത്തീഫ് റോസ്‌ലിന്‍റ്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ദിവ്യയും റോസ്‌ലിനും ചിരിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
റോസ്‌ലിന്‍ സാധാരണ നിലയിലെത്തിയതുകണ്ട് അവന്‍ സമാധാനിച്ചു.
സംഘം ഒരുമിച്ച് പുറത്തേക്ക് നടന്നു.
“ദിവ്യാ,” പുറത്തേക്ക് നടക്കുന്നതിനിടയില്‍ ടോമി ദിവ്യയോട് ചോദിച്ചു, “നീയങ്ങനെ പറയേണ്ട കാര്യമൊന്നുമില്ല. നാളെ എന്താ നടക്കുന്നേന്ന്‍ നിനക്കെങ്ങനെയറിയാം? നീ ആരേം പ്രേമിക്കില്ല എന്ന്‍ എന്താ ഉറപ്പ്?”
ദിവ്യ അതിനു മറുപടി പറഞ്ഞില്ല.
“നീയെന്ന് മുതലാ പ്രേമവിദ്വേഷിയായേ?”
“എനിക്ക് പ്രേമത്തോടോ പ്രേമിക്കുന്നവരോടോ വിദ്വേഷമൊന്നുമില്ല സുഹൃത്തുക്കളെ,” അവള്‍ ചിരിച്ചു, “എനിക്കെന്‍റെ ഡാഡീടേം മമ്മീടെം മോളായി ജീവിക്കാനാ ഇഷ്ട്ടം. എന്നെക്കുറിച്ചുള്ള അവരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണ്ണമാക്കാനാ എനിക്കിഷ്ട്ടം. എന്നെക്കുറിച്ചുള്ള അവരുടെ എല്ലാ സ്വപ്നങ്ങളും സത്യമാക്കാനും.”
സംഘാംഗങ്ങള്‍ ഓരോരുത്തരും അവരവരുടെ ഇരുചക്രവാഹനങ്ങള്‍ സ്റ്റാര്‍ട്ട് മുമ്പോട്ട് നീങ്ങി.
ആളുകള്‍ക്ക് അതൊരു കാഴ്ച്ചയാണ്.
പതിനേഴിനും ഇരുപതിനുമിടയ്ക്കാണ് അവരുടെ പ്രായം.
നിറസമൃദ്ധമായ വസ്ത്രങ്ങളില്‍, ആരോഗ്യവും പ്രസരിപ്പും സൌന്ദര്യവും തുളുമ്പുന്ന കൌമാര സംഘം.
തെരുവുകളില്‍ അവര്‍ സംഗീതവും നൃത്തവും നിറക്കുന്നു.
കളിക്കളത്തിലായാലും കലാരംഗത്തായാലും പൊതുപ്രവര്‍ത്തനങ്ങളിലായാലും കൌമാരക്കാരായ ആ സംഘത്തെ ഒരുമിച്ചു മാത്രമേ നഗരവാസികള്‍ കണ്ടിട്ടുള്ളൂ.
പ്രായം കൊണ്ടും സംഘടനാപാടവം കൊണ്ടും മുമ്പില്‍ നില്‍ക്കുന്നത് ലത്തീഫ് തന്നെയാണ്.
എങ്കിലും അവര്‍ക്കിടയിലെ ഏറ്റവും പ്രധാന ആകര്‍ഷണകേന്ദ്രം ദിവ്യയാണ്.
ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ദിവ്യ ഗ്രൂപ്പ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ രാജശേഖര വര്‍മ്മയുടെ മകള്‍.
പതിനെട്ടാം പിറന്നാളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന അവളുടെ വശ്യസൌന്ദര്യം കാഴ്ചക്കാരുടെ ഹൃദയമിടിപ്പ് തെറ്റിക്കും.
അവളുടെ നിറസൌന്ദര്യത്തെ പതിന്മടങ്ങ് ചേതോഹരമാക്കുന്ന നീള്‍മിഴികളുടെ കാന്തികതയും ഉയര്‍ന്ന തുളുമ്പുന്ന മാറിടത്തിന്‍റെ ഭംഗിയും പലരുടെയും ഉറക്കത്തെ അസ്വസ്ഥമാക്കിയിരുന്നു.
കുലീനത നിറഞ്ഞ പെരുമാറ്റത്തിലെ ആകര്‍ഷണീയതയും ക്ഷത്രിയ സഹജമായ സ്വഭാവദാര്‍ഡ്യവും അവളെ പ്രശസ്തയാക്കിയിരുന്നു.
കോബ്രാ ഹില്‍സിലെ നിധി [smitha]
Posted by