ഡാവിഞ്ചിയുടെ മഹാരഹസ്യം 2 [Smitha]

Posted by

ഡാവിഞ്ചിയുടെ മഹാരഹസ്യം 2

Da Vinciyude Maharahasyam Part 2 | Author : Smitha

Previous Part

 

 

റോബർട്ട് ലാങ്ഡൺ സാവധാനം ഉറക്കമുണർന്നു.

ഇരുട്ടിൽ ടെലിഫോൺ മണിയൊച്ച കേൾക്കുന്നുണ്ടായിരുന്നു.
തീർത്തും അപരിചിതമായ ശബ്ദം.
ഇരുട്ടിൽ തപ്പിത്തടഞ്ഞ് അയാൾ ബെഡ് ലാമ്പ് ഓൺ ചെയ്തു.
മിഴി ചിമ്മി നോക്കിയപ്പോൾ പതിനെട്ടാം നൂറ്റാണ്ടിലെ വിലപിടിച്ച ഫർണിച്ചറുകൾ കണ്ടു. മാസ്റ്റർ ചിത്രകാരന്മാരുടെ ഫ്രസ്ക്കോയാൽ അലങ്കരിക്കപ്പെട്ട ചുവരുകൾ.
വലിയ മഹാഗണിയിൽ പണിത കട്ടിലിൽ താൻ കിടക്കുന്നു.
“ഞാൻ എവിടെയാണ്?”
അയാളുടെ കണ്ണുകൾ ബെഡ്പോസ്റ്റിൽ തൂങ്ങിക്കിടക്കുന്ന മോണോഗ്രാമിൽ പതിഞ്ഞു.
“ഹോട്ടൽ റിറ്റ്സ് പാരിസ്”
പതിയെ അവ്യക്തത നീങ്ങി.
അയാൾ കിടക്കയിലിരുന്നു.
എതിരെയുള്ള വലിയ കണ്ണാടിയിലേക്ക് നോക്കി.
തന്റെ പ്രതിബിംബം കണ്ട് അയാൾക്ക് വിശ്വാസം വന്നില്ല.
“ഞാൻ തന്നെയാണോ ഇത്?”
അല്ല. ഒരപരിചിതൻ. ക്ഷീണിച്ച്, തളർന്ന്, തിളക്കവും മനോഹരവുമായ നീലക്കണ്ണുകൾ നിറയെ വിരസതയും മടുപ്പും. മുഖത്ത് കുറ്റി രോമങ്ങൾ വളരാൻ തുടങ്ങിയിരിക്കുന്നു.
തലമുടി എണ്ണമയമില്ലാതെ വരണ്ട്…
അയാൾ റിസീവർ എടുത്തു.
“മോൺഷ്യർ ലാങ്‌ഡൻ?”
ഫോണിന്റെ അപ്പുറത്ത് നിന്ന് ഒരു ശബ്ദം കേട്ടു.
“ഞാൻ ശല്യപ്പെടുത്തിയില്ലെന്ന് കരുതുന്നു…”
ലാങ്‌ഡന്റെ കണ്ണുകൾ ഭിത്തിയിലേ ക്ളോക്കിലേക്ക് നീണ്ടു.
സമയം പന്ത്രണ്ട് മുപ്പത്തിരണ്ട്!
അതിനർത്ഥം ഒരു മണിക്കൂറെ താൻ ഉറങ്ങിയിട്ടുള്ളൂ എന്നാണ്.
പക്ഷെ എന്തൊരു ക്ഷീണം!
മൃതദേഹം പോലെയായിട്ടുണ്ട് താൻ.
“ഇത് റിസപ്‌ഷനിൽ നിന്നാണ് സാർ. പാതിരാത്രിയിൽ ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം.താങ്കൾക്ക് ഒരു വിസിറ്ററുണ്ട്. അർജന്റ്റ് ആണ് എന്നിദ്ദേഹം പറയുന്നു,”
റോബർട്ട് ലാങ്ങ്ഡൻ ഒന്നും മനസ്സിലാകാതെ വീണ്ടും കണ്ണാടിയിലേക്ക് നോക്കി.
വിസിറ്ററോ? ഈ നേരത്തോ?
അയാളുടെ കണ്ണുകൾ ബെഡ്ഢിനടുത്തുള്ള മേശപ്പുറത്ത് കിടന്ന നോട്ടീസിലേക്ക് നീണ്ടു.
അയാളത് വീണ്ടും വായിച്ചു.

AMERICAN UNIVERSITY OF PARIS
proudly presents
AN EVENING WITH ROBERT LANGDON,
PROFESSOR OF RELIGIOUS SYMBOLOGY
HARVARD UNIVERSITY, USA

Leave a Reply

Your email address will not be published. Required fields are marked *