പിന്നെയൊന്നും മിണ്ടാതെ റൂമിലേയ്ക്കു തിരിഞ്ഞു നടക്കുമ്പോൾ ഉള്ളു നീറുന്നുണ്ടായിരുന്നു. ഓരോ തവണയും അവളെ കാണാൻ മനസ്സ് കൊതിയ്ക്കുന്നുണ്ടെങ്കിലും തമ്മിൽക്കാണുന്ന ഓരോ അവസരങ്ങളിലും ഞങ്ങൾ കൂടുതൽ കൂടുതൽ അകലുകയാണ് ചെയ്യാറുള്ളത്.
ഇത്രയേറെ വെറുക്കാൻ മാത്രം എന്തു തെറ്റാണ് ഞാനവളോട് ചെയ്തത്? അറിവില്ലാത്ത പ്രായത്തിൽ ചെയ്തുപോയൊരു കൈയബദ്ധമോ? അതോ സ്വന്തം പെങ്ങളെ അത്രയേറെ സ്നേഹിച്ചു പോയതോ?
സ്വയം ചോദിച്ചുകൊണ്ട് ബാത്ത്റൂമിലേയ്ക്കു കേറുമ്പോഴും നെഞ്ചിലെ ചൂട് തണുത്ത വെള്ളത്തിൽ ശമിപ്പിയ്ക്കാൻ ശ്രമിക്കുയ്മ്പോഴും മനസ്സിലൂടെ പഴമയുടെ മണമുള്ള ആ ദൃശ്യങ്ങളാണ് നിറഞ്ഞൊഴുകിയത്.
ഞാനും തനുജയെന്ന എന്റെ ചേച്ചിയും തമ്മിൽ മിണ്ടിയിട്ട് ഇപ്പോൾ ഏകദേശം ആറുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു!
കേൾക്കുമ്പോൾ നിങ്ങൾക്ക് ഇതൊരു നുണയായി തോന്നാം. പക്ഷെ അതാണ് സത്യം! ഒരു അമ്മയുടെ സ്നേഹം തന്നെന്നെ ഉണർത്തിയിരുന്ന… ഉറക്കിയിരുന്ന… മറ്റാരേക്കാളും കൂടുതൽ എന്നെയറിഞ്ഞിരുന്ന… എന്റെ ചേച്ചി… എന്റെ തനുച്ചേച്ചി എന്നിൽനിന്നും അകന്നിട്ട് ഇപ്പോൾ ആറുവർഷം കഴിഞ്ഞിരിക്കുന്നു…
ഓർമയുണ്ട്.. ഇപ്പോഴും നല്ല ഓർമയുണ്ട്. അന്നു ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുന്ന സമയം.. എന്നെക്കാൾ അഞ്ചുവയസ്സ് മൂപ്പുള്ള അവൾ ഡിഗ്രി സെക്കന്റ് ഇയറും.
അവളുടെ കയ്യിൽതൂങ്ങിമാത്രം സ്കൂളിലേയ്ക്കു പോയിരുന്ന.. വെറുമൊരു നാണംകുണുങ്ങിയായ എന്നിൽനിന്നും അവളകലാൻ തുടങ്ങിയത് അവളെ ഡിഗ്രിയ്ക്ക് ചേർത്തതു മുതലായിരുന്നു. എന്നോടൊപ്പം നടന്നുവന്നിരുന്ന അവൾ നേരേ എതിർ ദിശയിലുള്ള കോളേജിൽ പഠിയ്ക്കാൻ ചേർന്നതോടെ അറ്റുപോയത് ഞങ്ങൾ തമ്മിലുള്ള സ്നേഹംകൂടിയായിരുന്നു.
സ്‌കൂളിൽ പോകുമ്പോഴും തിരിച്ചുവന്നാലും എന്നോടൊട്ടി നടന്നിരുന്നവൾ.. എന്റെഎല്ലാ വിശേഷങ്ങളും ക്ഷമയോടെ കേട്ടിരുന്നവൾ.. മഴക്കാലത്തു തണുത്തുവിറച്ചു കിടക്കുമ്പോൾ എന്നോട് പറ്റിച്ചേർന്ന് എനിയ്ക്കു ചൂടുപകർന്നു കിടന്നുറങ്ങിയിരുന്നവൾ..
അവളെന്നോട് മിണ്ടാതായതും മുറിമാറി കിടക്കാൻ തുടങ്ങിതുമെല്ലാം പെട്ടെന്നായിരുന്നു. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ അവളും ഞാനും വേറെ ആരൊക്കെയോ ആയിമാറി. ആദ്യമൊന്നും എനിയ്ക്കത് സഹിയ്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
അവൾ മിണ്ടാത്തതിനും കൂട്ടുകിടക്കാൻ വരാത്തതിനും അവളുടെ മുറിയിൽപോയി കിടക്കാൻ സമ്മതിക്കാത്തതിനുമൊക്കെ ഞാൻ വീട്ടിൽ നിരന്തരം വഴക്കുകൂടി. എന്നാൽ
“അവള് വല്യപെണ്ണായില്ലേ… ഇനിയെങ്ങനെയാ മോന്റെകൂടെ കിടക്കുന്നേ?”
എന്നുള്ള അമ്മയുടെ സമാധാനിപ്പിയ്ക്കലിൽ അതെല്ലാം മുങ്ങിപ്പോയി. എന്നാലും എന്താണ് അവരീ പറയുന്ന വളർച്ചയെന്നു മാത്രം എനിയ്ക്കാ സമയത്ത് അറിവുണ്ടായിരുന്നില്ല.
എന്നാൽ പോകെപ്പോകെ വേറൊന്നു ഞാൻ തിരിച്ചറിഞ്ഞു. അവളിലെന്തോ മാറ്റങ്ങൾ വന്നു തുടങ്ങിയിരിയ്ക്കുന്നു. എന്നെ കാണുമ്പോൾ അടച്ചു വെയ്ക്കുന്ന ബുക്കുകളിൽനിന്ന് അവളെന്തോ വായിയ്ക്കുന്നുണ്ട്. അത് വായിയ്ക്കുമ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു ചിരിയും നാണവുമൊക്കെ കാണാനുമുണ്ട്. എന്നാൽ അവളുടെ കണ്ണുവെട്ടിച്ച് പലവട്ടം അരിച്ചുപെറുക്കിയിട്ടും ആ ബുക്കുകളിൽ ഞാനൊന്നും കണ്ടുമില്ല.