“നീ പോടീ ഒന്ന്!”
മേരിക്കുട്ടി ചിരിച്ചു.
അദ്ധ്യായം രണ്ട്.
ഒന്‍പതരയായപ്പോള്‍ ലിന്‍സിയുടെ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു.
അവള്‍ അപ്പോള്‍ ടി വിയുടെ മുമ്പിലായിരുന്നു.
ഫോണെടുത്ത് മേരിക്കുട്ടി ലിന്‍സിയുടെ അടുത്തേക്ക് പോയി.
ലിന്‍സനും ലിന്‍സിയും ഇന്ത്യന്‍ ഐഡല്‍ ഷോ കാണുകയായിരുന്നു അപ്പോള്‍.
“ഇന്നാടി…”
അവളുടെ കൈയ്യിലേക്ക് ഫോണ്‍ നല്‍കിക്കൊണ്ട് മേരിക്കുട്ടി പറഞ്ഞു.
ലിന്‍സി ഫോണ്‍ വാങ്ങിക്കുമ്പോള്‍ ലിന്‍സന്‍ അറിയരുത് എന്ന അര്‍ത്ഥത്തില്‍ അവര്‍ മകള്‍ക്ക് കണ്ണുകള്‍കൊണ്ട് ആംഗ്യം കാണിച്ചു.
ലിന്‍സി ഫോണുമായി എഴുന്നേറ്റു.
പുറത്തേക്ക് നടന്നു.
“എടാ നീ എവിടെയാ?”
അവള്‍ ഫോണിലൂടെ ചോദിച്ചു.
“നിന്‍റെ ഗേറ്റിനു പൊറത്ത് റോട്ടില്‍ ഉണ്ടെടീ…”
രാജുവിന്‍റെ ശബ്ദം അവള്‍ കേട്ടു.
“മണ്ടേ, ആ റോട്ടി നിന്ന് ഒള്ള ആള്‍ക്കാരെ മൊത്തം അറിയിക്കാതെ അകത്തേക്ക് വാ…ഗേറ്റ് പൂട്ടീട്ടില്ല!”
സിറ്റൌട്ടില്‍ നിന്ന് നോക്കിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഗേറ്റ് തുറന്ന്‍ അകത്തേക്ക് കയറുന്നത് അവള്‍ കണ്ടു.
“ആ വാഴയ്ക്കകത്തുകൂടി വാ…”
ലിന്‍സി ഫോണിലൂടെ നിര്‍ദേശം നല്‍കി.
ചെറുപ്പക്കാരന്റെ രൂപം വാഴകള്‍ക്കകത്ത് കയറുന്നത് അവള്‍ കണ്ടു.
ലിന്‍സി തന്‍റെ മുറിയിലേക്ക് പോയി.
അപ്പോഴേക്കും രാജു വാഴകള്‍ക്കകത്ത് കൂടി ലിന്‍സിയുടെ മുറിയുടെ പിമ്പില്‍ വന്നു നിന്നു.
“നേരത്തെ വന്നത് പ്രശ്നവായോ?”
ലിന്‍സി തുറന്ന് തന്ന ഡോറിലൂടെ അകത്തേക്ക് കയറവേ രാജു ചോദിച്ചു.