കന്നിമാസത്തിലെ ചൂട് [സ്മിത]

Posted by

“എടീ..”

നിലത്ത് വീണ സിഗരെറ്റ്‌ പാക്കറ്റിലേക്ക് നോക്കി പുഞ്ചിരിക്കുന്ന ലിന്‍സിയെ നോക്കി മേരിക്കുട്ടി ഒച്ചയിട്ടു.

“ആരുടെയാടീ അത്?”

“എന്‍റെ…”

നിസ്സാരമട്ടില്‍, പുഞ്ചിരിച്ചുകൊണ്ട് ലിന്‍സി പറഞ്ഞു.

“നിന്‍റെയൊഎന്‍റെ ദൈവമേ!”

അവര്‍ തലയില്‍ കൈവെച്ചു.

“മമ്മിയെന്തിനാ അതിനു ദൈവത്തെ വിളിക്കുന്നെ? എന്‍റെ മമ്മി സിഗരെറ്റ്‌ വലിയൊക്കെ ഇക്കാലത്ത് വലിയ കാര്യം വല്ലതുമാണോ? സിറ്റീലേ പെണ്ണുങ്ങള്‍ ചെയ്യാത്തതായിട്ട് ഇപ്പം എന്നതാ ഉള്ളത്? വലി, കുടി, ആണ്‍പിടി, ഗ്യാംബ്ലിംഗ്, ക്വട്ടേഷന്‍…ഇതിലെല്ലാം ഇപ്പൊ പെണ്ണുങ്ങള്‍ ഇല്ലേ? മമ്മീ ഇവിടുത്തെ ടീച്ചറാ? അപ്ഡേറ്റു ചെയ്യാത്ത ടീച്ചര്‍ ടീച്ചര്‍ ആണോ മമ്മി?”

“ലിന്‍സി നീയെന്നെക്കൊണ്ട് തെറി പറയിക്കരുത് കേട്ടോ!”

മേരിക്കുട്ടിയുടെ ദേഷ്യം അനിയന്ത്രിതമായി.

“സിറ്റീലേ പെണ്ണുങ്ങള് അങ്ങനെ പലതും ചെയ്യും. നീ സിറ്റീല്‍ ആണോ താമസിക്കുന്നെ? ഇതുപോലെ ഒരു നാട്ടുമ്പുറത്ത് താമസിക്കുന്ന പെണ്ണ് വലിക്കുവേം കുടിക്കുവേം ഒക്കെ ചെയ്താ അതാരേലും അറിഞ്ഞാ കൊള്ളാവുന്ന വീട്ടീന്ന് ആരും വന്നു നിന്നെ കെട്ടിക്കൊണ്ട് പോകത്തില്ല കേട്ടോ…”

“അങ്ങനെ പൊന്നു മനസ്സ് ഉള്ളൊരു കെട്ടിയാ മതി എന്നെ! അല്ല! എന്നാത്തിനാ ഇപ്പം കെട്ടുന്നേ? കാര്യങ്ങളൊക്കെ നടക്കാന്‍ കെട്ടണംന്നുണ്ടോ എന്‍റെ ടീച്ചറെ?”

മേരിക്കുട്ടി ദേഷ്യമടക്കാന്‍ പാടുപെട്ടു.

“വലിക്കുന്നത് അത്ര വലിയ കൊഴപ്പം പിടിച്ച ഏര്‍പ്പാട് ആണേല്‍ മമ്മി വലിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടല്ലോ പപ്പാടെ കൂടെ!”

മേരിക്കുട്ടി ഒരു നിമിഷം സ്തഭ്ധയായി.

“അത് ഞാന്‍…”

ചകിതമായ ഭാവത്തില്‍ വിക്കിക്കൊണ്ട് അവര്‍ പറഞ്ഞു.

“അത് ജലദോഷം വന്നിട്ട് പപ്പാ പറഞ്ഞിട്ട്…അല്ലാതെ…”

“പിന്നേ!”

Leave a Reply

Your email address will not be published. Required fields are marked *