നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Posted by

ഈ ഒരുക്കം ഇപ്പോൾ അമ്പലത്തിലേക്കാണ്. കുളിക്കുമ്പോൾ പറഞ്ഞൊരു ആഗ്രഹം ആണ്, പെണ്ണിന് ദീപാരാധന തൊഴണമെന്ന്.. പോയേക്കാമെന്ന് ഞാനും വെച്ചു..

മുറ്റത്തേക്ക് ഇറങ്ങുമ്പോൾ സകലതും കുളിയും കഴിഞ്ഞു വരുന്നു, കുളിച്ചില്ലം ഇല്ലാണ്ടാക്കിയോ ന്തോ..,

‘” നിങ്ങളെങ്ങോട്ടാ ഈ ഒരുങ്ങി.. “”

അമ്മയാണ് ഞങ്ങളെ ആ വേഷത്തിൽ കണ്ടതുമുള്ള ചോദ്യമാണ്. അമ്മേം ഇവരുടെ ഒപ്പം പോയിരുന്നെന്ന് കൈയിലെ ബക്കറ്റിൽ ഉണ്ടായിരുന്ന തുണി കണ്ട് മനസിലായി

“” ഞങ്ങളൊന്ന് ദീപാരാധ കൂടിട്ട് വരാം..””

ആമിയത് പറഞ്ഞതും അപ്പൊ എല്ലാർക്കും കൂടണം ദീപാരാധന.. ഏതായാലും അവളൊന്നും മിണ്ടിയില്ല.. പിന്നെ ഒരുങ്ങി വരാമെന്നും പറഞ്ഞിറങ്ങിയവർ പെട്ടെന്ന് തന്നെ വന്നു.. അമ്പലത്തിലേക്ക് നടക്കുമ്പോൾ ആമി ന്റെ കയ്യിൽ തൂങ്ങിയാണ് നടപ്പ്..

“” ഏതായാലും രണ്ടാളും അടിപൊളിയായിട്ടുണ്ട്.. ഇപ്പോളാ made for each other ആയത്..””

മുന്നിലായി നടക്കുന്ന ന്നെയും അവളെയും ചേർത്തങ്ങനെ പറഞ്ഞതും ഞങ്ങൾ രണ്ടാളുമൊന്ന് ചിരിച്ചു, അവളെന്റെ മേലെക്ക് ചാഞ്ഞു..

ആമിയും അവരോട് കൂടുതൽ അടുത്തപ്പോലെ,അവരോട് വിശേഷങ്ങൾ പറഞ്ഞും ചിരിച്ചും കളിച്ചുമായി പിന്നീടാങ്ങോട്ട്, പക്ഷെ ന്നോടവർ മിണ്ടുമ്പോൾ പുള്ളികാരത്തിക്ക് ന്തോ ഒരു വിമ്മിഷ്ടമുള്ളത് പോലെ..

അമ്പലത്തിലെത്തിയതും ന്റെകൂടെ തന്നെയാണവൾ നടന്നത് മുഴുവൻ, ഷർട്ടുരി അവർക്കൊപ്പം അകത്തേക്ക് കയറുമ്പോൾ കൂടെ വന്ന ശ്രീയുടെ ഫ്രണ്ട്സും അവിടെ തൊഴാൻ വന്ന ചില പെൺകുട്ടികളുമെല്ലാം ന്റെ മെത്തേക്ക് നോട്ടം വീഴുന്നത് കണ്ടാമിക്ക് ദേഷ്യം ഇരട്ടിച്ചു., തൊഴാൻ വന്ന പെൺകുട്ടികളെയും ന്നെയും നോക്കിയവൾ ഇടയ്ക്കിടെ കണ്ണുരുട്ടുന്നുണ്ടായിരുന്നു..

മണ്ടി അവൾക്കറിയില്ലലോ ഞാൻ ആന്റിമാരെയാണ് നോക്കിയെന്ന്..!

തൊഴുതു വലംവച്ചു വരുമ്പോൾ അവളുടെ കൈയിലേക്ക് വെച്ചുകൊടുത്ത വാഴയില ചീന്തിൽ നിന്നല്പമെടുത്തവൾ ഒന്നെത്തി യെന്റെ നെറ്റിയിൽ ചാർത്തിതരുമ്പോൾ കൂടെ വന്നവരെല്ലാം ഒരു കാഴ്ചക്കരായി നിന്നതൊന്നും അവൾ ഭവിച്ചില്ല..

“” മതി മസ്സില് കാണിച്ച് നടന്നെ.. ഇങ്ങോണ്ടാ… “”

വെളിയിൽ ഇറങ്ങിയതും അവളെന്നെ പിടിച്ചു നിർത്തി ഷിർട്ടിന്റെ ബട്ടൻസെല്ലാം ഇട്ട് തരാൻ തുടങ്ങി, അവർക്ക് മുന്നേ പെണ്ണെന്നെ വെളിയിലിറക്കിയത് ഇതിനായിരുന്നല്ലേ..

അവളുടെ പ്രവർത്തി നോക്കി നിന്ന് പോയ ന്നെ അവൾ തന്നെ തട്ടിവിളിച്ചു..

“”ങും… ന്തേ…?? “”

Leave a Reply

Your email address will not be published. Required fields are marked *