അറിയാതെപോലും കൈയിലെ മുഷ്ടി ചുരുണ്ടു, ഞരമ്പുകൾ വലിഞ്ഞു മുറുക്കി, കണ്ണെല്ലാം ചുവന്നു ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ഞാൻ.. അവരെ വിട്ട് തിരിയാൻ നോക്കുമ്പോൾ വിടാതെ പിടിച്ചിരിക്കുകയാണവർ..
“” വായേട്ടാ വീട്ടിൽ പോവാം… “”
ആമി വിതുമ്പലിനിടയിലും പറഞ്ഞു നിർത്തി, അവൻ പറഞ്ഞത് അവൾക്ക് അത്രത്തോളം കൊണ്ടെന്നു നിക്ക് മനസിലായി,. ഒരു പെണ്ണും സഹിക്കില്ലാത്ത വാക്ക്.. അതും അവളുടെ ഭർത്താവ് മുന്നിലുള്ളപ്പോ… ഇതിന് ഞാൻ പ്രതികരിച്ചില്ലെങ്കിൽ പിന്നെ ഞനൊരാണാണോ..??
“”മാർഡ്രി… “” അവരേം വിട്ടകന്നു ഞാൻ മുന്നിട്ടേക് നടന്നതും
“” ഏട്ടാ വേണ്ടാ.. “” ന്നും പറഞ്ഞു വന്നെങ്കിലും തിരിഞ്ഞു നോക്കിയ ന്റ മുഖം കണ്ടവർ ഭയന്ന് പിന്നൊന്നും മിണ്ടില്ല.. ഉടുത്തിരുന്ന മുണ്ടും മടക്കി കുത്തി, മീശയും പിരിച്ചു മുന്നോട്ടേക്ക് ഞാൻ നടന്നു
“” കൊല്ലെടാ അവനെ.. “” ഒടിഞ്ഞ കയ്യിൽ തോർത്തുകൊണ്ട് കെട്ടി നൽകുന്നവൻ തൊട്ടടുത്തുള്ളവനോട് പറയുമ്പോൾ പുതിയ രണ്ടാളും കൂടെ ആ നേരം കൊണ്ട് വന്നിരുന്നു, അത് അത്യാവശ്യം എന്നെക്കാളും പ്രായം തോന്നുന്നവരായിരുന്നു.
“” അതിന്,, നീയൊന്നും തികയില്ലെടാ മോനെ..””
“””ടാ…,”””” ന്നലറികൊണ്ടവൻ മുന്നിട്ടേക്ക് വന്നതും, അല്പം മുന്നോട്ടേക് കേറി ഓടി വരുന്നവന്റെ നെഞ്ചിന് തന്നെ ഒരു ചവിട്ട് കൊടുത്തതും വന്നപോലെയവൻ തിരിച്ചു പറന്ന് തന്നെ പോയി, നടന്നവർക്കൊപ്പം എത്തുമ്പോൾ ഇടയിൽ നിന്നോരുത്തൻ ചാടി വീണതും മുട്ടിനെട്ടൊരു ചവിട്ടും അവന്റെ താടിയെല്ലിനെട്ടൊന്നുടെ കൊടുത്തതും വായിൽ നിന്ന് ചോര ചാടി, നെഞ്ചിൽ ചവിട്ട് കൊണ്ടവനും ബാക്കിയുള്ളോനും ഒന്നിച്ചെന്നെ പിടിച്ചതും തല കൊണ്ട് രണ്ട് പഞ്ചുടെ കൊടുത്തു. കൈയിൽ കിട്ടിയ എന്തോ ആയി ന്റെ പുറം പൊളിക്കെ ഒന്ന് കിട്ടി,
ആമി അലറി വിളിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ പറ്റില്ല, ന്നാലപ്പോളത്തൊന്നും ന്നെയത് വേദനിപ്പിച്ചിരുന്നില്ല, തിരിഞ്ഞു നിന്നവന്റെ കയ്യിൽ നിന്നത് വാങ്ങി മുഖത്തിനെട്ടും പുറത്തും എല്ലാം കൊടുത്തു, ഇനി വേറെ ആരേലും വരണം ഇവറ്റകളെ കൊണ്ടോവാൻ
കൈ ഒടിഞ്ഞു നൽകുന്നവൻ പേടിയോടെ ന്നെ നോക്കി, പുറകോട്ട് നീങ്ങി, ഞങ്ങൾക്ക് ചുറ്റും ആൾക്കൂട്ടം,
“” നിന്നോട് ഞാൻ പറഞ്ഞതല്ലെടാ വെല്ലുവിളിക്കരുതെന്ന്… “”