“” ഏയ്യ് ഒന്നുല്ല.. ഞാൻ ദേ ഈ ചൂലെടുക്കാൻ..””
അവൾ നിലത്തു കിടന്ന ചൂലെടുക്കാൻ കുനിഞ്ഞതും
“” ആഹ്…ഹ്ഹ് …സത്യമായിട്ടും ഞനൊടുമേ…!!””
അവളുടെയാ വരവ് കണ്ടതും രണ്ടടി ഞാൻ പിന്നിലേക്ക് വച്ചു, ചിലസമയങ്ങളിൽ ഇവൾക്ക് ന്റെ തന്തേ പോലെ ഒറ്റ ബുദ്ധിയാണെന്ന് ഞാൻ മുന്നേയും പറഞ്ഞിട്ടുണ്ടായിരുന്നല്ലോ.
“” ദേ..ടി മോളെ… നിന്റച്ഛനിപ്പോ അമ്മേടെ കയ്യിന്നു ച്ചുലിനടി കിട്ടും…, നോക്കിക്കേ.. “”
കയ്യിലിരിക്കുന്ന കുഞ്ഞിനെ കുലുക്കിവിളിച്ചഞ്ചു ന്റെ നേരെ ചൂണ്ടിയതും,
“” പോടി…,!! ആമി…അടുത്ത് വന്നാ ഉറപ്പായും ഞനോടും..””
“” ന്നാ നിങ്ങളൊന്ന് ഓട്., ഞനൊന്ന് കാണട്ടെ.. “”
അവള് ചൂല് കൈയിലിട്ട് രണ്ട് കറക്ക്, ന്നിട്ട് ന്നെ നോക്കി കണ്ണുരുട്ടി, ഞാൻ ഇതുവല്ലോമുണ്ടോ കേൾക്കണ്, കിട്ടിയ ഗ്യാപ്പിൽ തിരിഞ്ഞോടാൻ തുടങ്ങിയ ഞാൻ കണ്ടത് വീട്ടിലേക്ക് കയറിവരുന്നൊരു ഇന്നോവയെയാണ്,
ഉടനെ കയ്യിലുണ്ടായിരുന്ന ചൂലും താഴെയിട്ട് ആമി മുന്നോട്ടേക് അതായത് ന്റടുത്തേക്ക് നടന്നെത്തി, കൂട്ടത്തിൽ പടിക്കെട്ടിൽ നിന്നിരുന്ന അഞ്ജുവും കുഞ്ഞുമായി വെളിയിലേക്കിറങ്ങി.
ഇതാരപ്പാ ന്ന് നോക്കി നിക്കാണ് ഞാനും ബാക്കിയുള്ളോരും,. കാത്തിരുന്നപ്പോലെ കാറിന്റെ ഡോർ തുറന്നു. അതൊരു പെണ്ണായിരുന്നു ജീൻസും ടി ഷർട്ടും ഇട്ട് കയ്യിൽ കുറച്ചു കവറുമായി നിക്കുന്നാളെ ഞനെവിടെയോ..? മുഖം കാണുന്നില്ല മുടികൊണ്ടത് മറഞ്ഞിരിക്കുന്നു, എന്നാൽ അവൾക്ക് പിന്നാലെ ഇറങ്ങിയ മറ്റ് രണ്ട് പെൺകുട്ടികളെ ഞാൻ ഇതിനു മുന്നേ………കണ്ടിട്ടില്ല..
“” നിന്റെ ഫ്രണ്ട്‌സ് വല്ലോമാണോ.. “” ഞാൻ രഹസ്യമെന്നോണം ആമിക്ക് കേൾക്കാൻ പാകത്തിൽ ചോദിച്ചതും അവൾ അല്ലെന്ന് തലയനക്കി, ഉടനെ തലച്ചേരിച്ചു പിന്നിലേക്ക് നോക്കി അഞ്ജുനോടും ചോദിച്ചതിന് അറിയില്ല ന്നായിരുന്നു മറുപടി..
ന്നാൽ തൊട്ടടുത്ത നിമിഷം ടാക്സിക്ക് പൈസയും കൊടുത്ത് തിരിഞ്ഞവളെ ഞനൊന്ന് നോക്കി,
“” എടി ചെറ്റേ…. നിയായിരുന്നോ…?? “”
എന്നും പറഞ്ഞു ഞാൻ ഓടിച്ചെന്നവളെ കെട്ടിപിടിച്ചു, അവളെന്നെയും. ചെന്നപാടെ അവളെ ഞനെടുത്തൊന്ന് കറക്കി, അതോടെ കുണുങ്ങി ചിരിച്ചവളും എന്തൊക്കെയോ പറഞ്ഞു.. ഇറക്കി വിഡ്രാ മൈ… അങ്ങനെ ന്തോ..
ഇവളാണ് ശ്രീ എന്ന ശ്രീലക്ഷ്മി,ന്റെ രണ്ടാമത്തെ അമ്മാവന്റെ മോൾ.. ന്റെ മുറപ്പെണ്ണ് ന്ന് വേണേൽ പറയാം. പുള്ളിക്കാരി അന്ന് കല്യാണത്തിനൊക്കെ ഉണ്ടായിരുന്നു തിരക്കിനിടക്ക് പരിചയപ്പെടുത്താൻ പറ്റില്ല, അല്ല തിരക്ക്കിലേലും അത് നടന്നുന്നു വരില്ല, കാരണം..! കാരണം നിങ്ങൾക്ക് അറിയാല്ലോ..