“‘ ഒന്നിങ് വരോ.. അച്ഛൻ വിളിക്കണുണ്ട്..””
“” ആഹ്ഹ്…ദേ വരണ് അമ്മേ.. ‘”
അവൾ ചുറ്റിയ ബെഡ്ഷീറ്റുമായി അകത്തെ ബാത്‌റൂമിലേക്ക് ഓടി, അവളും അഞ്ജുവും കിടന്നിരുന്ന മുറിയായത് കൊണ്ട് അകത്തു തന്നെ ഒരു ബാത്റൂം സെറ്റ് ചെയ്തിരുന്നു പണ്ടേ.. രാത്രി വെളിയിൽ ഇറങ്ങാൻ പേടിയാണെന്ന് രണ്ടിനും. ഞാൻ മുഖവും കഴുകി നിൽകുമ്പോൾ അവൾ ദേഹത്തൂടെ വെള്ളവും ഒഴിച്ച് തോർത്തി നൈറ്റിയുമിട്ട് വെളിയിലേക്ക് ഇറങ്ങി. ഇവൾക്കെന്തോ പ്രാന്താ..!!
നേരെ വെളിയിലേക്ക് ഇറങ്ങുന്നനേരം കുട്ടത്തിൽ കുഞ്ഞിനെ ഒന്ന് നോക്കിട്ടാണ് അവളിറങ്ങിയത്, ഉണർന്നാൽ പെണ്ണലമ്പാണെ..
“” ന്താ അച്ചാ കാര്യം.. “”
ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നതും അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു.
“” നാളെ നിങ്ങള് പറ്റുച്ചാ.. ഒന്ന് ആ വടക്കേലെ മധുന്റെ മോൾടെ കല്യാണത്തിനൊന്ന് പോവോ.
ഞാൻ പോകാന്ന് കരുതിയാ ഇരുന്നേ.. പക്ഷെ ഇപ്പോ ദണ്ടേ പെൻഷന്റെ കാര്യത്തിന് അങ്ങോട്ടൊന്ന് ചെല്ലാണോന്ന് പറഞ്ഞാ മെമ്പറ് വിളിച്ചു….””
അച്ഛൻ ന്റെ മുഖത്തേക്കൊന്ന് നോക്കി, കൂടെ ബാക്കി രണ്ടാളും.,
“” ഇതാണോ ഇത്രേം വല്യ കാര്യം… എടാ നീ ഇവളേം കൊച്ചിനേം കൂട്ടി നാളെ അവിടെ വരെ പോണം ന്ന് പറയേണ്ടതിനാ.. ചുമ്മാ.. നാളെയല്ലേ അത് പോയേക്കാം,, അല്ലേടി.. “”
ഞാൻ ആമിയെ നോക്കിയതും .
“” അത് ഞങ്ങള് പൊക്കോളാമച്ചാ.. “”ന്നവളും പറഞ്ഞതും പുള്ളി ഹാപ്പി.. ഇത്രേം കാര്യത്തിനാണ് ഇയ്യാള് ചുമ്മാ സെന്റിമെന്റൽ അപ്പ്രൂച് നടത്താൻ പോയെ..
അതിനും ഒരു തീരുമാനമാക്കി നിൽകുമ്പോൾ ഒരു കട്ടൻ ഇടാമോ ന്ന് ചോദിച്ച ന്നോട് അവള് പറ്റത്തില്ലെന്ന് മുഖത്തടിച്ചു പറഞ്ഞെന്ന്….ചെറ്റ..
“” നിക്ക് മോനെ.. ഞനിട്ട് തരാം.. “” അമ്മ അത് പറഞ്ഞകത്തേക്ക് കയറിയതും ഞാൻ മുഖം വെട്ടിച്ചു വെളിയിലേക്ക് ഇറങ്ങി. ന്റെ പുറകെ വാലായി അവളും..
“” ഹ്മ്മ്.. “” കുറച്ച് നേരമായി അരികിൽ നിൽക്കുന്നയാ കണ്ണുകൾ ന്നിലാണെന്ന് മനസിലായതും ഞാൻ പുരികം വളച്ചു.
“” പിണങ്ങിട്ടാ നിക്കണേ..? നിക്ക്….നിക്ക് വയ്യാത്തോണ്ടല്ലേ…! “”
“” അശ്ശെ.. നീയിങ്ങ് വന്നെയെന്റെ പെണ്ണെ.. “”