നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Posted by

“” മോളെ ഈ കാണുന്നതല്ല..വല്യ റിസ്ക് പിടിച്ച പരുപാടിയായിത്.. “” ഞനൊരു ഉപദേശം കണക്കെ പറഞ്ഞതും കിട്ടി വയറിനെട്ട് തന്നെ…

“” കണ്ട ഞാൻ പറഞ്ഞില്ലേ.. മാര്യേജ് ഈസ്‌ ഇഞ്ചുരിസ് ടു ഹെൽത്ത്‌ ആണ് മോളെ.. “”

അത് പറഞ്ഞതും ശ്രീയും ഒന്ന് ചിരിച്ചു.

“” അഹ് ചുമ്മാ കളിക്കാതെയേട്ടാ ചേച്ചി പറയട്ടെ… “” ഹ്മ്മ് അതവൾക്ക് പിടിച്ചില്ല..

“” വെറുതെയല്ലേടാ.. അന്ന് നിന്റെ കല്യാണം ആണെന്ന് അറിഞ്ഞപ്പോ പെട്ടന്നൊരു ഷോക്ക് ആയിരുന്നു.. നീയും കെട്ടിപോയാ പ്പിന്നെ..! അതോണ്ടാ ഇത്രേം നാളും ഞാൻ കോൺടാക്സിനൊന്നും വരാഞ്ഞേ,,.. പക്ഷെ ല്ലാമെന്റെ കാഴ്ചപ്പാടിന്റെ തെറ്റായിരുന്നു.. കല്യാണം ഒരുതരം തളച്ചിഡീലാണെന്നുള്ള ന്റെ വെറും കാഴ്ചപ്പാട്..!! അത് തെറ്റാണെന്ന് –

യിവിടെ വന്ന് നിങ്ങളുടെ രണ്ടിന്റേം ബോണ്ടിങ് കണ്ടപ്പോ എനിക്ക് മനസിലായി.. നീയിവൾക്ക് കൊടുക്കുന്ന സ്‌പേയിസും സ്നേഹവും അവൾ നിനക്ക് തരുന്ന വിശ്വാസവും ബഹുമാനവും എല്ലാം..എല്ലാമെന്റെ കാഴ്ചപ്പാടിനെ മാറ്റുകയായിരുന്നു.. ഇപ്പോ..ആസ് ഇഫ് ഐ ആം ഫ്രീ ഫ്രം ദി റോങ്ങ്‌ മൈൻഡ്സെറ്റ് ഓഫ് ബിങ്….””

അവൾ പറഞ്ഞതെല്ലാം ഒരു കാഴ്ചക്കരെപ്പോലെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു ഞങ്ങൾക്ക്. ഞങ്ങളുടെ സ്നേഹംമറ്റൊരാളിൽ സന്തോഷവും.. ഒരാളുടെ ചിന്താഗതിയെ മാറ്റാനും കഴിഞ്ഞെന്ന് അറിഞ്ഞതിൽ സന്തോഷമായിരുന്നു.,

“” അജു.., യു ആർ എ ഗുഡ് ഹസ്ബൻഡ്., ആമി യു ടൂ.. നീയും നല്ലൊരു ഭാര്യയാണ്, മകളാണ്, അമ്മയാണ്..! ഇത്രേം നാൾ കല്യാണമൊന്നും വേണ്ടന്ന് പറഞ്ഞു ഒഴിഞ്ഞുമാറി നടക്കായിരുന്നു ഞാൻ.. ന്നാൽ ഇനിയത് പറ്റില്ല.. എല്ലാം ഷെയർ ചെയ്യാൻ ഒരു കൂട്ടുവേണം ന്ന് തോന്നുന്നു ഇപ്പൊ.. നിങ്ങളെ പ്പോലെ അടിച്ച് പൊളിച്ചു, പരസ്പരം മനസിലാക്കുന്ന ഒരാള് വേണോന്നൊരഗ്രഹം.. “”

അവളെ ചേർത്തുപ്പിടിക്കാനേ അന്നേരമേനിക്ക് കഴിഞ്ഞുള്ളു. അവൾക്കനേരം ഒരു താങ്ങ് വേണോന്നെനിക്ക് തോന്നി. അതഗ്രഹിച്ചെന്നപ്പോൽ അവളെന്റെ തോളിലേക്ക് ചാഞ്ഞു,.

*******************************************

“” എടിയൊന്ന് വേഗന്നട്ടെ., താലികെട്ടിന് മുന്നെങ്കിലും ചെല്ലാൻ പറ്റോവിടെ..?? “”

മുറിയിലെ കണ്ണാടിക്ക് മുന്നിൽ നിന്നൊരുങ്ങുന്ന ആമിയെ നോക്കി ഞാനത് പറഞ്ഞു വെളിയിലേക്ക് ഇറങ്ങി,. ഒരു മെറൂൺ കളർ ഷർട്ടും അതെ കര മുണ്ടുമാണെന്റെ വേഷം, ചീകിയൊതുക്കി സ്പ്രൈ ചെയ്ത് സെറ്റക്കിയ മുടിയും, ഷേപ്പിൽ ട്രിമ് ചെയ്ത താടിയും ലെവൽ ചെയ്ത മീശക്കും പുറമെ മുഖത്തിട്ട ഫൌണ്ടേഷൻ ക്രീമും, നെറ്റിൽ ഒരു മഞ്ഞ കുറിയുമാണെന്റെ ഒരുക്കം.

Leave a Reply

Your email address will not be published. Required fields are marked *