ഇവരെ ന്തിനാണോ ഇങ്ങോട്ട് നീ വിട്ടേ ന്റെ ഈശ്വരാ ന്ന് മാറ്റി പറയണ്ട വന്നു.. ന്റെ കാര്യം പ്രതേകിച്ചു പറയണ്ടല്ലോ ഞാൻ വീണ്ടും ചമ്മി..ന്തിനാണെന്നൊന്നുമില്ല ചുമ്മാ അങ്ങ് ചമ്മി, വീട്ടിൽ ഇരുന്നാ മതിയായിരുന്നു..
അവളുടെം കാര്യം പ്രതേകിച്ചു പറയണ്ടല്ലോ അവിടേം ഇത് തന്നെ അവസ്ഥാ..
“” അതല്ല ചേട്ടന്റെ വൈഫ്..ഇതാണ് ചേട്ടന്റെ ഒരേയൊരു വൈഫ്…””
ചമ്മി നിന്ന ന്റെ കൈകളിലൂടെ കൈ കോർത്തു അവളാ വിഷയത്തെ ലഖുവായി വ്യക്യാനിച്ചു..
“” സോറിട്ടോ ബ്രോ..സോറി ചേച്ചി..വേറൊന്നും വിചാരിക്കല്ലേ “”
വിചാരിച്ച്… എല്ലാംകൂടെ ജീവിതം തൊലച്ചേനെ.. സാധാരണ ഇങ്ങനെയുള്ളപ്പോ പെണ്ണ് സീരിയസ് ആക്കണ്ടതാണ്..ഇപ്പോ കുറച്ച് ബുദ്ധി വച്ചത് നന്നായി ഇല്ലേൽ പണി പാളിയേനെ..
അതിനും അവൾത്തന്നെയാണ് മറുപടി കൊടുത്തത്, അപ്പോ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പെണ്ണിനറിയാം..അവരുടെ കൂടെ നിന്ന് സെൽഫിയും എടുപ്പിച്ചിട്ടാണ് ഞങ്ങളെയവർ വിട്ടത്…
***********************************
വീണ്ടും കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞു കുഞ്ഞിനേം വാങ്ങി അവൾക്കൊപ്പം അകത്തേക്ക് കയറി. കല്യാണം കൂടി ഫോട്ടോ എടുക്കാനേരം പെണ്ണിന്റെ കയ്യിൽ കൊടുക്കാനായി ആമി തന്റെ ഹാൻഡ് ബാഗിൽ നിന്ന് ഗോൾഡ് ന്റെ ഒരു പെട്ടി തുറന്നു, അതും കൊടുത്ത് നേരെ പെണ്ണിന്റെ അച്ഛനേം കണ്ട് സംസാരിച്ചു നിൽകുമ്പോൾ, പുള്ളിതന്നെ ഞങ്ങളെ പറഞ്ഞു കഴിക്കാൻ വിട്ടു.. ഇനിയും വീട്ടില്ലേൽ അയാളെ തല്ലാൻ നിക്കായിരുന്നു ഞാൻ. വിശന്നിട്ടു വയറു തള്ളക്ക് വിളിക്കായിരുന്നുന്നേരം., ആഹാരം കഴിക്കാൻ നേരവും കുഞ്ഞ് ചെവിതല തരുന്നുണ്ടായിരുന്നില്ല, അങ്ങനെ കുറച്ച് കഴിച്ചു ഞാൻ വെളിയിലേക്ക് ഇറങ്ങി, അവളും എണീക്കാൻ നോക്കിയതും ഞാൻ തടഞ്ഞു, കൊച്ചിന് പാല് കൊടുക്കണ്ടതല്ലേ അവള് കഴിക്കണ്ടിരുന്നാൽ ശെരിയാവില്ല.അതുമല്ല പെണ്ണിന് നന്നായി വിശക്കുന്നുണ്ടായിരുന്നു ന്ന് പറഞ്ഞതുമാണ്., പന്തലിനു വെളിയിൽ ആമി കാണാവുന്ന രീതിയിൽ തന്നെ കുഞ്ഞുമായി നിന്നു., കുഞ്ഞ് തോളിൽ കിടന്നുറക്കം പിടിച്ചതറിഞ്ഞതും പിന്നെ ആമിക്കായുള്ള കാത്തിരിപ്പായിരുന്നു. അവൾ വേഗന്ന് കഴിച്ചു അവളോടി ന്റരികിൽ എത്തി,
“” ഒന്നും കഴിക്കാൻ പറ്റില്ലല്ലേ പെണ്ണ് കാരണം..,””
“” അത് സാരമില്ലെടി… നിപ്പോയാ കൈ കഴുക്..””
അവളേം പറഞ്ഞു വിട്ട് അല്പം മാറിനിൽകുമ്പോളാണ് നാൻസി വരുന്നത്,